ബെസ്റ്റ് ഫ്രണ്ട് ആരെന്ന് വെളിപ്പെടുത്തി ആര്യ! രസികന്‍ ഗെയിമിനിടയിലെ തുറന്നുപറച്ചില്‍ വൈറല്‍!

വാരാന്ത്യത്തിലാണ് ബിഗ് ബോസില്‍ എലിമിനേഷന്‍ നടക്കുന്നത്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി പ്രേക്ഷകര്‍ മാത്രമല്ല ബിഗ് ഹൗസിലുള്ളവരും കാത്തിരിക്കാറുണ്ട്. എലിമിനേഷന്‍ എപ്പിസോഡിനിടയിലെ പിരിമുറുക്കം കുറയ്ക്കുന്നതിനായി രസകരമായ ഗെയിമായിരുന്നു മോഹന്‍ലാല്‍ നടത്തിയത്. സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായി മാറിയ ചില ഡയലോഗുകള്‍ ഉപയോഗിച്ചുള്ള ഗെയിമായിരുന്നു ഇത്. എഴുതിത്തയ്യാറാക്കിയ സംഭാഷണം ഓരോരുത്തര്‍ക്കും നല്‍കുകയും അത് ആര്‍ക്കാണ് കൊടുക്കുന്നതെന്നും എന്തുകൊണ്ട് ആ വ്യക്തിയെ തിരഞ്ഞെടുക്കുന്നുവെന്ന് പറയാനും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.

വേര്‍ എവര്‍ യു ഗോ, അയാം ദേര്‍ എന്ന വന്ദനത്തിലെ ഡയലോഗായിരുന്നു ആര്യയ്ക്ക് ലഭിച്ചത്. ആരോടാണ് ആര്യ ഈ ഡയലോഗ് എന്ന് പറയുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. എല്ലാവരോടുമായെന്ന് പറഞ്ഞപ്പോള്‍ അതൊന്നും പറ്റില്ല. അതങ്ങ് പള്ളീല്‍ പോയി പറഞ്ഞാല്‍ മതിയെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇതിനിടയിലാണ് ആര്യ ആളെ തിരഞ്ഞെടുത്തത്.

Arya

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam

വീണ നായരോടാണ് താന്‍ ഈ ഡയലോഗ് പറയുന്നതെന്നും വീണ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നും ആര്യ പറഞ്ഞിരുന്നു. വര്‍ഷങ്ങളായുള്ള സൗഹൃദമാണ്. ഇനിയും അത് തുടരുമെന്നുറപ്പുണ്ട്. അതിനാല്‍ വീണയോടാണ് താന്‍ ഈ ഡയലോഗ് പറയുന്നതെന്നായിരുന്നു ആര്യ പിന്നീട് പറഞ്ഞത്. ആ സൗഹൃദം അങ്ങനെ തന്നെ തുടരട്ടെയെന്നായിരുന്നു മോഹന്‍ലാലിന്റെ ആശംസ. ബിഗ് ഹൗസിലേക്കെത്തിയപ്പോഴും ഇരുവരും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇടയ്ക്ക് ചില വഴക്കുകളൊക്കയുണ്ടായിരുന്നുവെങ്കിലും അതെല്ലാം തമാശയായാണ് കാണുന്നതെന്ന് ഇരുവരും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X