അവരെല്ലാം ഞെട്ടും ഇത് കാണുമ്പോള്‍! എല്ലാവരും തന്നെ ഒതുക്കിയതാണെന്നും ആര്യയുടെ തുറന്നുപറച്ചില്‍!

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കണ്ടിരുന്ന പരിപാടികളിലൊന്നായ ബിഗ് ബോസ് സീസണ്‍ 2 അവസാനിച്ചിരിക്കുകയാണ്. കൊറോണ വൈറ്‌സ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പരിപാടി അവസാനിപ്പിച്ചത്. അണിയറപ്രവര്‍ത്തകരുടേയും താരങ്ങളുടേയും ആരോഗ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ എപ്പിസോഡായിരുന്നു ഒടുവിലായി കാണിച്ചത്. മോഹന്‍ലാല്‍ ബിഗ് ബോസ് വീട്ടിലേക്ക് നേരിട്ടെത്തിയാണ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.

മോഹന്‍ലാലിന്റെ അപ്രതീക്ഷിത വരവില്‍ എല്ലാവരും ഒരുപോലെ ഞെട്ടിയിരുന്നു. വിശേഷങ്ങളൊക്കെ ചോദിച്ച് കളിചിരിയൊക്കെ കഴിഞ്ഞതിന് ശേഷമായാണ് അദ്ദേഹം തന്റെ ആഗമന ഉദ്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കൊറോണ വ്യാപനം തടയുന്നതിനായുള്ള ശ്രമത്തിലാണ് എല്ലാവരുമെന്നും ഈ ദൗത്യത്തില്‍ നമ്മളും പങ്കുചേരുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമാ-സീരിയല്‍ ചിത്രീകരണങ്ങളൊക്കെ നിര്‍ത്തിവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഐപിഎല്ലും മാറ്റിവെച്ചു. ബിഗ് ബോസും അവസാനിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും മോഹന്‍ലാല്‍ ഓര്‍മ്മിപ്പിച്ചിരുന്നു.

എല്ലാവരും മെലിഞ്ഞു

എല്ലാവരും മെലിഞ്ഞു

ബിഗ് ബോസിലേക്കെത്തിയ മോഹന്‍ലാല്‍ എല്ലാ സ്ഥലങ്ങളും നടന്നുകണ്ടിരുന്നു. ഇവിടെ എത്തിയതോടെ എല്ലാവരും മെലിഞ്ഞല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഭക്ഷണമൊക്കെ എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു. നല്ല ടേസ്റ്റുള്ളതാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മോഹന്‍ലാലിനെ അടുത്ത് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു മത്സരാര്‍ത്ഥികള്‍. അമൃതയും അഭിരാമിയും രഘുവുമൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു. ആര്യയും ഫുക്രുവും അധികം സംസാരിക്കാതെ മാറിനില്‍ക്കുകയായിരുന്നു.

ആര്യ സൈലന്‍റാണല്ലോ?

ആര്യ സൈലന്‍റാണല്ലോ?

ആര്യയെന്താണ് അധികം സംസാരമൊന്നുമില്ലല്ലോ, സൈലന്റാണല്ലോയെന്നും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ താനിങ്ങനെയാണെന്നായിരുന്നു താരത്തിന്റെ മറുപടി. എന്തുകൊണ്ടാണ് ഒന്നാം സ്ഥാനം ഷാജിക്ക് വിട്ടുകൊടുത്തതെന്നും അദ്ദേഹം ചോദിച്ചിരുന്നു. നേരത്തെ അദ്ദേഹം തനിക്കായി വിട്ടുതന്നതാണ്, അതുകൊണ്ടാണ് താന്‍ വാദിക്കാതെ വിട്ടുകൊടുത്തതെന്നായിരുന്നു താരം പറഞ്ഞത്. ഷാജിയും ആര്യയും അടുത്ത സുഹൃത്തുക്കളാണ്. ബിഗ് ബോസില്‍ നിന്ന് പോയാലും ആ ബന്ധം അതുപോലെ പോവുമെന്ന് ഇരുവരും പറഞ്ഞിരുന്നു,

 പ്രശ്‌നക്കാരിയാണെന്ന് പറയുന്നു

പ്രശ്‌നക്കാരിയാണെന്ന് പറയുന്നു

എല്ലാവരും തന്നെ പ്രശ്‌നക്കാരിയായി ചിത്രീകരിച്ചുവെന്ന് ആര്യ പറഞ്ഞിരുന്നു. താന്‍ വഴക്കും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങളുമുണ്ട്. അതോണ്ടാണ് അധികം മിണ്ടാതെ മാറിനിന്നത്. എല്ലാവരും ചേര്‍ന്ന് തന്നെ ഒതുക്കിയെന്നും താരം പറഞ്ഞിരുന്നു. ആര്യയുടെ മറുപടി കേട്ട് മറ്റുള്ളവര്‍ പരസ്പരം നോക്കുന്നത് കാണാമായിരുന്നു. ബുദ്ധിപരമായ രീതിയിലാണ് താരം ബിഗ് ബോസില്‍ മത്സരിക്കുന്നത്. തന്റെ എതിരാളി രഘുവാണെന്നും ആര്യ പറഞ്ഞിരുന്നു.

ഖുഷിയെക്കുറിച്ച്

ഖുഷിയെക്കുറിച്ച്

ഇടയ്ക്കിടയ്ക്ക് മകളെക്കുറിച്ച് പറഞ്ഞ് സങ്കടപ്പെടാറുണ്ട് ആര്യ. ഖുഷിക്ക് ബാഡ്മിന്റണ്‍ ഇഷ്ടമാണെന്നും അതിനോയി പോയിരുന്നുവെന്നും ആര്യ ഫുക്രുവിനോട് പറയുന്നുണ്ടായിരുന്നു. വാമപ്പിനാണ് കൂടുതലും സമയം പോവുന്നത്. 10 ദിവസം പോയതോടെ ഇനി മതിയമ്മാ എന്ന് പറഞ്ഞിരുന്നു. അവളെ യുപി ക്ലാസിലെത്തിയാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കണമെന്നായിരുന്നു ഫുക്രു പറഞ്ഞത്.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
സഹോദരനെക്കുറിച്ച് ആശങ്ക

സഹോദരനെക്കുറിച്ച് ആശങ്ക

ലോകമെങ്ങും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും ആശങ്കയിലായിരുന്നു. ഇതിന് പിന്നാലെയായാണ് ആര്യ തന്റെ സഹോദരനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം മുംബൈയിലാണെന്നായിരുന്നു താരം പറഞ്ഞത്. ആശങ്കപ്പെടാനൊന്നുമില്ല, എല്ലാവരും സുരക്ഷിതരാണ് നിലവില്‍. വൈറസ് പടരാതിരിക്കാനുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X