യഥാര്‍ഥ ജീവിതത്തിലും ആര്യയ്ക്ക് പ്രണയം? ബിഗ് ബോസില്‍ കഴിയുമ്പോള്‍ ജാന്‍ ആരാണെന്ന് പറയുമെന്ന് നടി

Recommended Video

Arya reveals about her secret jaan in bigg boss | FilmiBeat Malayalam

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളം രണ്ടാം പതിപ്പ് വിജയകരമായി തുടരുകയാണ്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ ആവേശം ഇത്തവണ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാവരും കാത്തിരിക്കുന്നത് ഒരു പ്രണയം ഉണ്ടാവുമോ എന്നാണ്. സുജോ മാത്യു-അലക്‌സാന്‍ഡ്ര, പ്രദീപ് ചന്ദ്രന്‍-രേഷ്മ എന്നിങ്ങനെ രണ്ട് കപിള്‍സിനെ മത്സരാര്‍ഥികള്‍ തന്നെ കണ്ടെത്തി കളിയാക്കി കൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിലെത്തിയതിന് ശേഷം പലരും ജീവിതത്തിലെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കൂട്ടത്തില്‍ ബഡായ് ആര്യ എന്നറിയപ്പെടുന്ന നടി വലിയൊരു വെളിപ്പെടുത്തല്‍ നടത്തി. ബിഗ് ബോസില്‍ വന്നതോടെ നിങ്ങള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ആരെയാണെന്നുള്ള ചോദ്യമായിരുന്നു ബിഗ് ബോസ് ചോദിച്ചത്. ഇതിനിടെയാണ് ആര്യ മനസ് തുറന്നത്.

മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍

അലക്സാന്‍ഡ്രയ്ക്ക് സ്വന്തം ഫ്ളാറ്റാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. സുരേഷിന് തിരുവനന്തപുരത്തെ ജീവിതമാണ്. ഫുക്രുവിന് ബൈക്ക് ആണ്. മഞ്ജു പത്രോസിന് കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയത്. എന്റെ മകന്‍ അത്രയും പാവമാണ്. ഇവിടെ വന്നപ്പോഴാണ് അവനെ വലുതായി മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് മഞ്ജു കരഞ്ഞു പോയി. എനിക്കെന്റെ കൊച്ചിനെ കാണണമെന്നും മഞ്ജു പറയുന്നു. രജിത്ത് തന്റെ നല്ല സുഹൃത്തുക്കളെ, വിദ്യാര്‍ഥികള്‍ എല്ലാവരെയുമാണ് മിസ് ചെയ്യുന്നത്.

മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍

മൂന്ന് പേരെയാണ് എനിക്ക് മിസ് ചെയ്യുന്നതെന്നാണ് ആര്യ പറഞ്ഞത്. ഒന്ന് എന്റെ അച്ഛന്‍. മരിച്ചിട്ട് ഒരു വര്‍ഷമായി എങ്കിലും അച്ഛനെ കുറിച്ച് പറഞ്ഞാല്‍ ഞാന്‍ കരഞ്ഞ് പോവും. എല്ലാവരും ക്ഷമിക്കണമെന്നും നടി പറയുന്നു. രണ്ടാമതായി എന്റെ കുഞ്ഞിനെയാണ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതത്തിലേക്ക് വന്ന അവള്‍ എന്റെ ജീവനാണ്. മൂന്നാമത്തെ വ്യക്തി ജാന്‍ ആണ്. എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് പേര് പറയുന്നില്ലെന്നും ഇപ്പോള്‍ എല്ലാവരും ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും ആര്യ വ്യക്തമാക്കി.

 മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍

സുജോ മാത്യൂവിന് ഏറ്റവും മിസ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ബൈബിള്‍ ആണ്. വീണ മിസ് ചെയ്യുന്നത് മകനെയും ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയുമാണ്. അതിനൊപ്പം എന്റെ ഒരു ശിവന്റെ ഫോട്ടോയാണെന്നും നടി പറയുന്നു. കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും മിസ് ചെയ്യുന്നു. കളിച്ച് നടക്കുന്ന പ്രായത്തില്‍ എന്റെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 19 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഭാര്യയെയാണ് മിസ് ചെയ്യുന്നത്. കിടക്കുമ്പോള്‍ പോലും എന്റെ കൈയില്‍ തല വെച്ചാണ് അവള്‍ കിടക്കുന്നത്.

മത്സരാര്‍ഥികളുടെ വെളിപ്പെടുത്തല്‍

അപ്പനും അമ്മയെയുമാണ് മിസ് ചെയ്യുന്നതെന്ന് എലീന പറയുന്നു. സുരേഷ് ചേട്ടനെ കണ്ടപ്പോൾ എനിക്ക് അപ്പനെ പോലെ തോന്നിയെന്നും അന്നേരമാണ് കൂടുതൽ സങ്കടം തോന്നിയതെന്നും എലീന പറയുന്നു. കോഴിക്കോടും ടൗണും അവിടുത്തെ ഭക്ഷണവുമാണ് എനിക്ക് ഏറ്റവും മിസ് ചെയ്യുന്നത്. പിന്നെ അമ്മായിയമ്മയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ച് രഘു പറയുന്നു. പിന്നെ ആര്‍ജെ ലിഷ്നയെയും ഭാര്യയെയുമാണ് മിസ് ചെയ്യുന്നത്. പ്രദീപിന് മൊബൈല്‍ ഫോണ്‍ ആണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X