ഭര്‍ത്താവുമായി വേര്‍പിരിയാന്‍ കാരണം എന്റെ തെറ്റാണ്! ആര്യയുടെ വിവാഹം 18 വയസില്‍, വെളിപ്പെടുത്തി നടി
ബഡായ് ബംഗ്ലാവ് ഹിറ്റായതോടെയാണ് നടി ആര്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബഡായ് ആര്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആര്യയ്ക്ക് അതിവേഗമാണ് ഫാന്‍ ഫോളോവേഴ്‌സ് കൂടിയത്. ഇപ്പോള്‍ ബിഗ് ബോസിലേക്ക് എത്തി ആര്യ ശ്രദ്ധ നേടുകയാണ്. ആദ്യം മുതല്‍ ഏറ്റവുമധികം പേരും നല്ല മത്സരാര്‍ഥിയായിരിക്കുമെന്ന് അഭിപ്രായം പറഞ്ഞത് ആര്യയെ കുറിച്ചായിരുന്നു.
താന്‍ ഇന്ന് ഇതുവരെ എത്തി നില്‍ക്കുന്നത് വലിയ വിഷമങ്ങളില്‍ നിന്നും കരകയറിയിട്ടാണെന്ന് പറഞ്ഞിരിക്കുകയാണ് ആര്യ. താനും ഭര്‍ത്താവുമായി വേര്‍പിരിയാനുള്ള കാരണവും നടി ബിഗ് ബോസ് നല്‍കിയ ഒരു ടാസ്‌കിനിടെ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. വീട്ടില്‍ എല്ലാവരെയും വികാരനിര്‍ഭരമായ അവസ്ഥയിലേക്ക് തള്ളി വിട്ട് കൊണ്ടാണ് ആര്യ ജീവിതകഥ പറഞ്ഞത്.

അച്ഛന് സൗദിയിലാണ് വര്‍ക്ക് ചെയ്തിരുന്നത്. പെട്ടെന്നൊരു ദിവസം കട്ടിലിന്റെ മേലില്‍ നിന്ന് വീണ് കൈ വിട്ട് പോയി. വീഴ്ചയില്‍ എന്തൊക്കെയോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് ജനിച്ച നാള് മുതല്‍ അച്ഛന് ഒരു കിഡ്‌നി മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് എല്ലാവരും അറിയുന്നത്. അവിടെ കുറേ ദിവസം ആശുപത്രിയിലാതിന് ശേഷം നാട്ടിലേക്ക് പോന്നു. നാളുകള്‍ക്ക് ശേഷം നാട്ടില്‍ തന്നെ ഒരു ആശുപത്രിയില്‍ 2000 രൂപയുടെ ജോലി തുടര്‍ന്നു. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു എന്റെ പ്രണയം. പത്തില്‍ പഠിക്കുമ്പോള്‍ തന്നെ വീട്ടില്‍ പറഞ്ഞു. വീട്ടുകാരുടെ സമ്മതത്തോടെയാണ് ഞങ്ങള്‍ ഇഷ്ടപ്പെട്ടത്.

പതിനെട്ട് വയസിലാണ് എന്റെ വിവാഹം. അന്ന് എന്റെ ഭര്‍ത്താവ് ജോലിയ്ക്ക് കയറിയതെയുള്ളു. എനിക്ക് അറിയാവുന്ന പണി എടുത്തു. അങ്ങനെയാണ് മോഡലിങ് തുടങ്ങിയത്. അവിടെ നിന്നും സീരിയലുകൡലേക്ക് എത്തി. പിന്നെ ഗര്‍ഭിണിയായി. 2012 ല്‍ എനിക്ക് ഒരു മോള്‍ പിറന്നു. കുഞ്ഞിന് ഒരു വയസ് ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിലേക്ക് വരുന്നത്. ഞാന്‍ ചെയ്ത തെറ്റുകള്‍ കൊണ്ടാണ് ജീവിതത്തില്‍ പാകപിഴകള്‍ ഉണ്ടായത്. അത് തുറന്ന് പറയാന്‍ എനിക്ക് നാണക്കേടില്ല. ആ ബന്ധം എനിക്ക് നല്ല രീതിയില്‍ കൊണ്ട് പോവാന്‍ പറ്റിയില്ല. അച്ഛനും അമ്മയും തല്ല് പിടിയുമായി കഴിയുന്നത് മകള്‍ കാണേണ്ടി വരരുതെന്ന് കരുതിയാണ് വേര്‍പിരിഞ്ഞത്.

വിവാഹം കഴിഞ്ഞതിന് ശേഷമാണ് ഞാന്‍ അച്ഛനോട് കൂടുതല്‍ അടുത്തത്. അക്കാലത്ത് മസ്‌കറ്റില്‍ ഒരു പരിപാടിയ്ക്ക് പോയി. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് വന്നു എന്ന് പറഞ്ഞ് സഹോദരി വിളിക്കുന്നു. അന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്നര ലക്ഷം രൂപ വേണമെന്ന് പറഞ്ഞു. അന്ന് കൂട്ടുകാരെ എല്ലാം വിളിച്ച് പൈസയ്ക്ക് ചോദിച്ചു. അങ്ങനെ ഒരു സുഹൃത്ത് സഹായിച്ചു.

ബഡായി ബംഗ്ലാവ് നിര്‍ത്തുകയാണെന്ന് പറഞ്ഞത് എനിക്ക് പേടിയായി. വേറെ പണി അറിയില്ല. വേറെ എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങണമെന്ന് കരുതി. അങ്ങനെയാണ് ബ്യൂട്ടിക് തുടങ്ങിയത്. കൂടെ രണ്ട് സുഹൃത്തുക്കളും പാര്‍ട്ട്‌നര്‍മാരുണ്ട്. ഒന്നര രണ്ട് വര്‍ഷത്തോളമായി അച്ഛനെയും കൊണ്ട് അമ്മ ആശുപത്രിയിലായിരുന്നു. അച്ഛന്‍ ഹോസ്പിറ്റലുകളില്‍ നിന്നും ഒരുപാട് ബുദ്ധിമുട്ടുകള്‍ അഭിനയിച്ചിരുന്നു. വെള്ളം കുടിക്കാന്‍ പോലും കിട്ടാതെ മരിക്കേണ്ട അവസ്ഥയായിരുന്നു.


Click it and Unblock the Notifications