പ്ലിങ്ങോ എന്ന് പറഞ്ഞ് രണ്ട് ശശികള്‍! അപ്പോ തീരുമാനിച്ചു പിടിച്ചു പറിക്കാമെന്ന്,തേപ്പ് കഥ പറഞ്ഞ് ആര്യ
ബിഗ് ബോസ് 2വിലെ മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് ആര്യ. ഷോയില്‍ നിലനില്‍ക്കാനായി തന്ത്രപരമായ പല നീക്കങ്ങളും ആര്യ നടത്താറുണ്ട്. പുതിയ എപ്പിസോഡില്‍ ആക്ഷേപ ഹാസ്യ രൂപത്തില്‍ പറയാനുളള അവസരം മോഹന്‍ലാല്‍ നല്‍കിയപ്പോള്‍ ആര്യ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഷോയില്‍ അടുത്തിടെ നടന്ന ഒരു വലിയ തേപ്പുകഥ ചുരുക്കി പറയുകയായിരുന്നു നടി.

ബിഗ് ബോസ് വളരെ രസകരമായ ഒരു കളി തരുന്നു. എല്ലാവരും വ്യക്തിപരമായി കളിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കുന്നു. ഞങ്ങള്‍ നോക്കുമ്പോള്‍ നല്ല തണ്ടും തടിയും ഉളളരെല്ലാം ഇടിച്ചുകയറി സ്‌കോര്‍ ചെയ്യുന്നു. നാല് പെണ്‍കിളികള്‍ മാത്രം ശശികളായി മൂലയ്ക്ക് നില്‍ക്കുന്നു. ആ മൂലയ്ക്കിരിക്കുന്ന നാല് പേരും കൂടി ഒരു തീരുമാനത്തിലെത്തുന്നു.
Recommended Video
തുല്യ ദുഖിതരായ നമ്മള്‍ കിട്ടുന്നത് പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുന്നുു. പറ്റാവുന്ന രീതിയില്‍ മറ്റുളളവരെ കാലിലും ഡ്രസിലുമൊക്കെയായി പിടിച്ച് തടുക്കുന്നു. രണ്ടുപേരെ ഉളളിലേക്ക് വിടുന്നു. പുറത്തുവരുന്ന അവരെ ഞങ്ങള്‍ നോക്കുന്നു. നൈസായിട്ട് അവര്‍ ഞങ്ങളെ തേക്കുന്നു. പ്ലിങ്ങോ എന്ന് പറഞ്ഞ് രണ്ട് ശശികള്‍. അപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു പിടിച്ചു പറിക്കാമെന്ന്. ഞങ്ങള്‍ക്ക് അവകാശപ്പെട്ട ആ മുതലു തന്നെയാവട്ടെയെന്ന് കരുതി ചെന്നപ്പോള്‍ തടുക്കാന്‍ കൈക്ക് കെട്ടൊക്കെയുളള മല്ലന്‍ വന്ന് ഞങ്ങളെ തടുത്തു. തളളിയിട്ടു.
പുരുഷു എന്നെ അനുഗ്രഹിക്കണമെന്ന് പറഞ്ഞ് ഞാന്‍ കാലില്‍ കയറിപ്പിടിച്ചു. അതിനിടെയില്‍ എന്റെ സുഹൃത്തിനെയും പുരുഷു തടഞ്ഞു. പിന്നീട് ആ വീട്ടിലെ ജിമ്മന്‍ വന്നപ്പോള്‍ പേടിച്ച് ഞാന്‍ ഒരു മൂലയ്ക്ക് കേറി. ആര്യ പറഞ്ഞു. ടാസ്‌ക്കില്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിക്കും കളം നിറഞ്ഞത് ആര്യ തന്നെയായിരുന്നു. ടാസ്‌കിന് പിന്നാലെ ആര്യയെ മോഹന്‍ലാല്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











