ഓന്തിനെപ്പോലെ നിറം മാറുന്ന ആര്യ! ജസ്ലയേയും സാന്‍ഡ്രയേയും നേരില്‍ കണ്ടപ്പോള്‍ പറഞ്ഞത് ഇങ്ങനെ!

ദിവസം പോകുന്തോറും ബിഗ് ബോസ് ഹൗസിലെ മത്സരവും മുറുകുകയാണ്. സൗഹൃദങ്ങളുടെ നിറവും മാറിത്തുടങ്ങിയതിന്റെ നടുക്കത്തിലാണ് പലരും. വനിതകളില്‍ ശക്തയായ ആര്യയ്ക്കും കാലിടറുന്ന കാഴ്ചയായിരുന്നു ഈ വാരത്തില്‍ കണ്ടത്. ഇത്തവണ ജയിലിലേക്ക് പോയത് ആര്യയും വീണയുമായിരുന്നു. ജയില്‍വാസം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നായിരുന്നു ആര്യയുടെ പ്രതികരണം. എന്നാല്‍ അതിനായി തന്നെ തിരഞ്ഞെടുത്തവരില്‍ പലരും പറഞ്ഞ കാരണം കേട്ട് ഞെട്ടിയെന്നും താരം പറഞ്ഞിരുന്നു. ഇവരൊക്കെ എങ്ങനെയാണ് ഇങ്ങനെ മാറിയതെന്നായിരുന്നു താരം വീണയോട് ചോദിച്ചത്. തന്നെക്കുറിച്ച് സാന്‍ഡ്ര പറഞ്ഞത് കേട്ടോയെന്നായിരുന്നു വീണയുടെ ചോദ്യം. ഈ സംഭാഷണത്തിന് പിന്നാലെയായാണ് ആര്യയ്ക്കരികിലേക്ക് സാന്‍ഡ്ര എത്തിയത്.

ഫുക്രു ക്യാപ്റ്റനായതിന്റെ സന്തോഷത്തിലായിരുന്നു സാന്‍ഡ്രയും ജസ്ലയും. ആര്യയും വീണയുമൊക്കെ ആ സന്തോഷം പങ്കുവെച്ചിരുന്നു. ക്യാപ്റ്റന്‍സി മത്സരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമൊക്കെയായി എല്ലാവരും ഫുക്രുവിനെ അഭിനന്ദിച്ചിരുന്നു. അതിനിടയിലാണ് ആര്യ ജസ്ലയേയും സാന്‍ഡ്രയേയും ഉപദേശിച്ചത്. ഇവിടെ എന്ത് സംഭവിച്ചാലും നിങ്ങള്‍ നിങ്ങളായിട്ട് തന്നെ നില്‍ക്കണമെന്ന ഉപദേശമായിരുന്നു ഇവര്‍ക്കായി ആര്യ നല്‍കിയത്. സത്യസന്ധരായിട്ട് കളിക്കുക, ഫെയര്‍ പ്ലേ ആയിരിക്കണം നിങ്ങളുടേതെന്ന് പറഞ്ഞപ്പോള്‍ ഇരുവരും അത് സമ്മതിക്കുകയായിരുന്നു. ഇതിനിടയില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സാന്‍ഡ്ര ആര്യയോട് സംസാരിച്ചിരുന്നു. ആര്യയെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 56 Review | FilmiBeat Malayalam

Arya

ജയില്‍വാസത്തിനിടയിലും വീണയ്‌ക്കൊപ്പമിരിക്കുമ്പോഴുമെല്ലാം ജസ്ലയുടെ മാറ്റത്തെക്കുറിച്ചും സാന്‍ഡ്രയുടെ പെരുമാറ്റത്തെക്കുറിച്ചുമൊക്കെയായിരുന്നു ആര്യ സംസാരിച്ചത്. ജസ്ല പറഞ്ഞ ഡയലോഗ് ഒന്നൊന്നരയായിരുന്നുവെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ആര്യ പറഞ്ഞിരുന്നു. തന്നേക്കാള്‍ ശക്തിയുണ്ടായിട്ടുണ്ടായിരുന്നിട്ടും ആര്യേച്ചി ടാസ്‌ക്ക് നന്നായി ചെയ്തില്ലെന്നായിരുന്നു ജസ്ല നേരത്തെ പറഞ്ഞത്. സാന്‍ഡ്ര വ്യക്തിത്വമൊക്കെ വീട്ടില്‍ വെച്ചാണ് പോന്നതെന്നും ആര്യ പറഞ്ഞിരുന്നു. ഇവരുടെ തിരിച്ചുവരവ് തങ്ങള്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതല്ലേയെന്നും വന്നപ്പോള്‍ മതിയായില്ലേയെന്നുമായിരുന്നു വീണ ആര്യയോട് ചോദിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X