ബിഗ് ബോസ് ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യും! വെല്ലുവിളിച്ച് ആര്യ! ഉഗ്രശപഥം വിനയാവുമോ?
ബിഗ് ബോസ് മലയാളത്തിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളാണ് ആര്യ. കൃത്യമായ പ്ലാനുകളുമായാണ് താരം മുന്നേറുന്നത്. മറ്റുള്ളവരുടെ പ്ലാനുകളെക്കുറിച്ചും സ്ട്രാറ്റജിയെക്കുറിച്ചുമൊക്കെ തുറന്നടിക്കാറുണ്ട് താരം. ഇമോഷണലി താന്‍ സ്‌ട്രോംഗാണെന്നാണ് കരുതുന്നതെങ്കിലും അങ്ങനയെല്ലന്ന് മനസ്സിലാക്കിത്തന്നത് ഈ പരിപാടിയാണെന്നും താരം പറഞ്ഞിരുന്നു. ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ താരവും ഇടംപിടിച്ചിരുന്നുവെങ്കിലും കാര്‍ഡ് ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു താരം. അടുത്താഴ്ചയിലെ ക്യാപ്റ്റനാവാനുള്ള മത്സരത്തിലും ആര്യ പങ്കെടുത്തിരുന്നു. അതിനിടയിലായിരുന്നു നിര്‍ണ്ണായകമായ തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.
എലിമിനേഷനില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗമാണ് ക്യാപ്റ്റനാവുകയെന്നുള്ളത്. അതിനാല്‍ത്തന്നെ എല്ലാവരും ലക്ഷ്യം വെക്കേണ്ടത് ഇക്കാര്യമാണെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. ഇത്തവണ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനുള്ളവരെ എല്ലാവരും കൂടി തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. വോട്ടിംഗിലൂടെയായിരുന്നു മൂന്ന് പേരെ തീരുമാനിച്ചത്. ആര്യ, രഘു, രജിത് കുമാര്‍ ഇവരായിരുന്നു മത്സരിച്ചത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിജയിച്ചത് രജിത് കുമാറായിരുന്നു. വിധിനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ചില്ലറ പ്രശ്‌നങ്ങളായിരുന്നില്ല അരങ്ങേറിയത്. അതിനിടയിലാണ് ആര്യ ബിഗ് ബോസിനെ വെല്ലുവിളിച്ചത്.

ആര്യയും രജിത്തും
രഘു ആദ്യഘട്ടത്തില്‍ തന്നെ കീഴടങ്ങിയതോടെ രജിത്തും ആര്യയുമായിരുന്നു ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിച്ചത്. മത്സരാര്‍ത്ഥികള്‍ ക്യാപ്റ്റനായി മത്സരിക്കുന്നയാളെ എടുത്തുകൊണ്ടുനടക്കുകയെന്നായിരുന്നു ടാസ്‌ക്. മ്യൂസിക് കേള്‍ക്കുമ്പോള്‍ സറ്റാര്‍ട്ടിങ്ങ് ലൈനായ മഞ്ഞവരയില്‍ നിന്നും നടന്ന് തുടങ്ങണം. മ്യൂസിക് നില്‍ക്കുമ്പോള്‍ അടുത്ത വരയിലേക്ക് നടക്കണം. ഇങ്ങനെ ഫിനിഷിങ് പോയിന്റ് വരെ മത്സരാര്‍ത്ഥിയേയും ചുമന്ന് മറ്റുള്ളവര്‍ നടക്കണം. രജിത്തിനെ തോളിലേറ്റിയത് സുജോയായിരുന്നു. അമൃതയും അഭിരാമിയും സഹായത്തിനുണ്ടായിരുന്നു. ഫുക്രുവായിരുന്നു ആര്യയെ എടുത്തത്. ദയ, വീണ, എലീന, ഷാജി തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വിധികര്‍ത്താക്കളായത്
രഘുവിനെ എടുത്തുയര്‍ത്തിയ രേഷ്മയും സാന്‍ഡ്രയും ആദ്യം തന്നെ പരാജയം സമ്മതിച്ചിരുന്നു. രഘു, സാന്‍ഡ്ര, രേഷ്മ ഇവരെയാണ് ബിഗ് ബോസ് വിധിനിര്‍ണ്ണയിക്കാനായി ചുമതലപ്പെടുത്തിയത്. രജിത്തിന്റെ ടീമാണ് ആദ്യം എത്തിയതെന്നായിരുന്നു രഘു പറഞ്ഞത്. എന്നാല്‍ ആ തീരുമാനം എതിര്‍വിഭാഗം അംഗീകരിച്ചിരുന്നില്ല. ഷാജിയും ഇതേ സമയത്ത് എത്തിയിരുന്നുവെന്നായിരുന്നു പ്രധാന വാദം. വലിയ തര്‍ക്കമായതോടെയാണ് രഘു ബിഗ് ബോസിന്റെ സഹായം തേടിയത്. ഇതിന് ശേഷമായാണ് ബിഗ് ബോസ് മൂന്നുപേരുടേയും അഭിപ്രായം ചോദിച്ചത്.

ആര്യ തയ്യാറായില്ല
സുജോയാണ് ആദ്യമെത്തിയതെന്നും മത്സരാര്‍ത്ഥിയായ രജിത്തിനേയും അദ്ദേഹം ഇറക്കി വെച്ചിരുന്നുവെന്നും രഘു ചൂണ്ടിക്കാണിച്ചിരുന്നു. ഷാജി എത്തിയെങ്കിലും ആര്യ എത്തിയിരുന്നില്ല. ഫോട്ടോ ഫിനിഷിനായി ചാലഞ്ച് ചെയ്യുന്നുവെന്നായിരുന്നു രജിത്ത് പറഞ്ഞത്. ഇതിന് ശേഷമായാണ് ആര്യ ബിഗ് ബോസിന്റെ നിയമാവലി വായിച്ച് രജിത് നിയമം തെറ്റിച്ചുവെന്ന് ചൂണ്ടിക്കാണിച്ചത്. രജിത്തിന്റെ വിജയം അംഗീകരിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ആര്യ. ബിഗ് ബോസ് തീരുമാനം അറിയിച്ചതിന് ശേഷമായാണ് താരം മനസ്സുമാറ്റിയത്.

രേഷ്മ ആര്യയ്‌ക്കൊപ്പം
ജയിച്ചത് ആരാണെന്ന കാര്യത്തില്‍ രഘു വിധി പറഞ്ഞത് വലിയ തര്‍ക്കമായതോടെയാണ് ബിഗ് ബോസ് മൂന്നുപേരുടേയും അഭിപ്രായം തേടിയത്. ആര്യയെ പിന്തുണയ്ക്കുകയായിരുന്നു രേഷ്മ. അവള്‍ അതേ പറയൂ, ആ സൈഡ് നോക്കാനായാണ് അവളെ നിര്‍ത്തിയതെന്നായിരുന്നു രഘു പറഞ്ഞത്. എന്നാല്‍ ഇതാരും കേട്ടിരുന്നില്ല. സാന്‍ഡ്രയും രഘുവും സുജോയാണ് ആദ്യം എത്തിയതെന്ന് പറഞ്ഞതോടെയാണ് രജിത് കുമാറിനെ വിജയി ആയി ബിഗ് ബോസ് പ്രഖ്യാപിച്ചത്.

ആര്യയുടെ ശപഥം
നിയമം തെറ്റിച്ചാണ് രജിത് ജയിച്ചതെന്ന് ആര്യ വാദിക്കുന്നുണ്ടായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയില്ലെങ്കില്‍ എന്റെ കുഞ്ഞാണേ സത്യം, ഞാന്‍ ബിഗ് ബോസില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്നായിരുന്നു ആര്യ പ്രഖ്യാപിച്ചത്. നേരത്തേയും ആര്യ പരസ്യമായി ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു. വാരാന്ത്യത്തിലെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇതുമായി ബന്ധപ്പെട്ട തീരുമാനം അറിയിക്കുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെച്ചിരുന്നു. ആര്യയുടെ തീരുമാനത്തില്‍ ആരാധകര്‍ ആശങ്കയിലാണ്. നിര്‍ണ്ണായകമായ തീരുമാനമായിപ്പോയി ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

ഇതേക്കുറിച്ച് മിണ്ടില്ല
തന്റെ ശപഥത്തെക്കുറിച്ചോ മറ്റ് വിഷയങ്ങളെക്കുറിച്ചോ തങ്ങള്‍ അവരോട് സംസാരിക്കില്ലെന്ന് ആര്യ ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് ആര്യ രജിത്തിനെ അഭിനന്ദിച്ചത്. തന്റെ വിജയം അഭി-അമൃത സഹോദരിമാര്‍ക്കും സുജോയ്ക്കുമായാണ് ഡെഡിക്കേറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സുജോയല്ല ദൈവമാണ് തന്നെ എടുത്തുയര്‍ത്തിയതെന്നും രജിത് പറയുന്നുണ്ടായിരുന്നു. സുജോയുമായും രഘുവുമായുമൊക്കെ അദ്ദേഹം തന്റെ സന്തോഷം പങ്കുവെക്കുന്നുണ്ടായിരുന്നു.
Recommended Video

അങ്ങേര് പുറത്തുപോകില്ല
നമ്മളെന്തൊക്കെ ചെയ്തിട്ടും കാര്യമില്ല, അങ്ങേര് പുറത്തുപോകില്ലെന്നും ആര്യ രജിത്തിനെക്കുറിച്ച് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ ശക്തനായ മത്സരാര്‍ത്ഥിയായി എല്ലാവരും വിശേഷിപ്പിക്കുന്നയാളാണ് രജിത് കുമാര്‍. നോമിനേറ്റ് ചെയ്തിട്ടും പോവാത്തയാള്‍ ക്യാപ്റ്റനാവട്ടെയെന്നാണ് ആര്യ പറഞ്ഞത്. രണ്ടാമത്തെ തവണയാണ് രജിത് ക്യാപ്റ്റനാവുന്നത്. രജിത്തിന് ലഭിക്കുന്ന പിന്തുണയെക്കുറിച്ച് മോഹന്‍ലാലായിരുന്നു ആദ്യം സൂചിപ്പിച്ചത്.


Click it and Unblock the Notifications