അവള് പണ്ടേ അങ്ങനെയാണ്! എലീനയെ വിമര്‍ശിച്ച് ആര്യ! ബിഗ് ബോസിലെത്താന്‍ കാരണം ഇതാണെന്നും താരം!

ബിഗ് ബോസ് സീസണ്‍ 2 നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയായിരുന്നു പരിപാടി തുടങ്ങിയത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായവര്‍ മാത്രമല്ല വിവിധ മേഖലകളിലായി കഴിവ് തെളിയിച്ച് മുന്നേറുന്നവരും ഇത്തവണ മത്സരിക്കാനെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ തങ്ങള്‍ എങ്ങനെയാണെന്ന് പല താരങ്ങളും തെളിയിച്ചത് ബിഗ് ബോസിലൂടെയായിരുന്നു. ഇതുവരെ പറയാത്ത കാര്യങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലിനും ബിഗ് ഹൗസ് സാക്ഷ്യം വഹിച്ചിരുന്നു. രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് പരിപാടി ഇപ്പോള്‍.

എലിമിനേഷനുള്ള നോമിനേഷനുകളും ഇതിനിടയില്‍ നല്‍കിയിരുന്നു. ഒപ്പമുള്ളവരെക്കുറിച്ച് പരസ്യമായും രഹസ്യമായുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. ഫേക്കാണെന്നും മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് അങ്ങനെ പെരുമാറുന്നതെന്നുമൊക്കെയുള്ള ആക്ഷേപങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെക്കുറിച്ചും അനാവശ്യ വഴക്കുകളുണ്ടാവുന്നവരെക്കുറിച്ചും ചിലരുടെ പെരുമാറ്റം ശരിയല്ലെന്നുമൊക്കെയുള്ള കാരണങ്ങളാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിന് മുന്നില്‍ നിരത്തിയത്. ഇതിനിടയിലാണ് എലീനയെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി ആര്യ എത്തിയത്.

Recommended Video

Bigg Boss Malayalam : Season 2 Day 11 Review | FilmiBeat Malayalam
എലീനയെക്കുറിച്ച് ആര്യ

എലീനയെക്കുറിച്ച് ആര്യ

ആദ്യവാരം പിന്നിടുന്നതിനിടയില്‍ മത്സരാര്‍ത്ഥികളും അന്യോന്യം മനസ്സിലാക്കി വരികയാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തെക്കുറിച്ചും മറ്റ് ഇടപെടലുകളെക്കുറിച്ചുമൊക്കെ മത്സരാര്‍ത്ഥികള്‍ അന്യോന്യം സംസാരിക്കുന്നുണ്ട്. അവതാരകയായ എലീന പടിക്കലിനെക്കുറിച്ച് പലരും രഹസ്യമായി കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചത്.

വ്യക്തിപരമായി അറിയാം

വ്യക്തിപരമായി അറിയാം

എലീനയെ തനിക്ക് പണ്ടേ അറിയാം, അവളുടെ ക്യാരക്ടറിനെക്കുറിച്ചും അറിയാമെന്ന് പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്. എലീനയെക്കുറിച്ച് ആര്യ പറയുമ്പോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. നേരത്തെ ഫുക്രുവും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു.

ബിഗ് ബോസിലേക്ക് എടുത്തതിന് കാരണം

ബിഗ് ബോസിലേക്ക് എടുത്തതിന് കാരണം

പറയുന്നതെല്ലാം മണ്ടത്തരമായതിനാലാണ് അവളെക്കുറിച്ച് ഇത്രയധികം ട്രോളുകള്‍ ഇറങ്ങുന്നത്. അതുകൊണ്ടാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ട്രോളര്‍മാരുടെ പ്രിയതാരങ്ങളിലൊരാളാണ് എലീന. എലീനയുടെ അഭിമുഖം വന്നതിന് പിന്നാലെയായിത്തന്നെ ട്രോളുകളും പ്രചരിക്കാറുണ്ട്. ബിഗ് ബോസിലേക്ക് എലീനയെത്തിയതിന് പിന്നിലെ കാരണം ട്രോളുകളെന്നാണ് ആര്യയുടെ കണ്ടെത്തല്‍.

എലിമിനേഷനിലുണ്ട്

എലിമിനേഷനിലുണ്ട്

ഇത്തവണത്തെ എലിമിനേഷന്‍ നോമിനേഷനില്‍ എലീനയും ഇടംപിടിച്ചിട്ടുണ്ട്. മനസ്സില്‍ മറ്റെന്തൊക്കെയോ വെച്ചാണ് താരം പെരുമാറുന്നതെന്നായിരുന്നു താരത്തെ നോമിനേറ്റ് ചെയ്തവര്‍ പറഞ്ഞത്. അങ്ങനെയാണ് തനിക്ക് തോന്നുന്നതെന്നും ഇത് ശരിയാണോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എലീന ആദ്യവാരം തന്നെ പുറത്താവുമോയെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. രജത് കുമാര്‍, സുജോ മാത്യു, അലക്‌സാന്‍ഡ്ര തുടങ്ങിയവരും ഇത്തവണ നോമിനേഷനിലുണ്ട്.

ഫേക്കാണെന്ന ആരോപണം

ഫേക്കാണെന്ന ആരോപണം

കഴിഞ്ഞ തവണ പേളി മാണിക്കെതിരെയായിരുന്നു ഈ ആരോപണം. പേളി ഫേക്കാണെന്നായിരുന്നു പലരും പറഞ്ഞത്. മത്സരത്തിലെ നിലനില്‍പ്പിന് വേണ്ടിയാണ് പേളിയുടെ പ്രണയമെന്ന് പറഞ്ഞവര്‍ വരെയുണ്ടായിരുന്നു. ഇത്തവണ എലീനയാണ് ഈ ആരോപണം നേരിടുന്നത്. യഥാര്‍ത്ഥത്തിലുള്ള എലീന ഇങ്ങനെയല്ലെന്നും ഫേക്കായാണ് ബിഗ് ബോസില്‍ പെരുമാറുന്നതെന്നുമാണ് മറ്റുള്ളവര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X