ആര്യയ്ക്ക് മാത്രം മനസ്സിലായ ആ സത്യം! ബിഗ് ഹൗസില്‍ രജിത്ത് എല്ലാവര്‍ക്കും ഭീഷണിയോ?
ബിഗ് ബോസ് മുന്നേറുകയാണ്. വീക്കെന്‍ഡ് എപ്പിസോഡിന് മുന്നോടിയായി മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ സംഭവവികാസങ്ങളെക്കുറിച്ചും ക്യാപ്റ്റനെക്കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. രജിത്ത് കുമാറായിരുന്നു ക്യാപ്റ്റന്‍. ആദ്യത്തെ മൂന്ന് ദിവസം അദ്ദേഹം കൃത്യമായി മീറ്റിംഗ് നടത്തിയിരുന്നുവെന്നും പിന്നീട് അത് ചെയ്തില്ലെന്നും മറ്റുള്ളവര്‍ പറഞ്ഞിരുന്നു. മീറ്റിംഗ് നടത്തുന്നില്ലേയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം മോശമായാണ് പെരുമാറിയതെന്നും പലരും പറഞ്ഞിരുന്നു.
അദ്ദേഹത്തിന് പിന്നാലെയായി ഷാജിയാണ് ക്യാപ്റ്റനായത്. ഇതിനിടയില്‍ രസകരമായൊരു ടാസ്‌ക്കും മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരുന്നു. പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമായിരുന്നു അദ്ദേഹം മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തലുകളുമായി എത്തിയത്. സത്യം അസത്യം എന്നായിരുന്നു ടാസ്‌ക്കിന്റെ പേര്. ഇതിനിടയിലാണ് മത്സരാര്‍ത്ഥികള്‍ തങ്ങളെക്കുറിച്ച് പുറംലോകത്തിനുള്ള അഭിപ്രായങ്ങള്‍ മനസ്സിലാക്കിയത്. പ്രേക്ഷകരുടെ വിലയിരുത്തലുകളാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
Recommended Video

സത്യവും അസത്യവും
മോഹന്‍ലാല്‍ വായിക്കുന്ന അഭിപ്രായത്തില്‍ സത്യവും അസത്യവും രേഖപ്പെടുത്തുകയായിരുന്നു മത്സരാര്‍ത്ഥികള്‍. ജസ്ല മാടശ്ശേരിയെക്കുറിച്ചായിരുന്നു ആദ്യത്തെ കമന്റ്. നിലപാടുകളില്ലാത്ത അവസരവാദിയെന്നായിരുന്നു താരത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. നാല് പേരായിരുന്നു ഇത് അനുകൂലിച്ചത്. മറ്റുള്ളവര്‍ പ്രതികൂല നിലപാടിലായിരുന്നു. എന്തുകൊണ്ട് അനുകൂലിച്ചുവെന്നും പ്രതികൂലിച്ചുവെന്നും പറയാനായും മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നു.

എല്ലാവര്‍ക്കും ഭീഷണിയായി രജിത്ത്
ഇതിനിടയിലാണ് രജിത്തിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞത്. ബിഗ് ഹൗസില്‍ എല്ലാവര്‍ക്കും ഭീഷണി ഉയര്‍ത്തുന്ന മത്സരാര്‍ത്ഥിയാണ് രജിത്ത് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആര്യ ഇത് സമ്മതിച്ചിരുന്നു. അതിനുള്ള വിശദീകരണവും നല്‍കിയിരുന്നു. നേരത്തെയും ആര്യ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് അദ്ദേഹത്തിനെന്നും അത് വെച്ചാണ് നീങ്ങുന്നതെന്നും കുറച്ച് സമയം അദ്ദേഹത്തിനൊപ്പം ചെലവഴിച്ചാല്‍ ഇത് വ്യക്തമായി മനസ്സിലാക്കാമെന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു.

കൃത്യമായ പ്ലാനിംഗോടെ
ബിഗ് ബോസ് എന്താണ് എന്ന് മനസ്സിലാക്കി കൃത്യമായ പ്ലാനിംഗോട് കൂടിയാണ് രജിത്ത് എത്തിയതെന്നും ഗെയിം എന്ന നിലയിലാണ് താന്‍ അദ്ദേഹത്തെ വിലയിരുത്തുന്നതെന്നുമായിരുന്നു ആര്യ പറഞ്ഞത്. ബിഗ് ബോസിലെ നിലനില്‍പ്പിന് വേണ്ടിയാണ് ആര്യ മധ്യസ്ഥ ചമയുന്നതെന്നുള്ള അഭിപ്രായത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൂടുതല്‍ പേരും ഇത് അസത്യമാക്കിയപ്പോള്‍ അംഗീകരിച്ചവരും ഉണ്ടായിരുന്നു.

മറ്റുള്ളവരെക്കുറിച്ച്
കൃത്രമത്വം നിറഞ്ഞ പഠിച്ച കള്ളിയെന്ന വിശേഷണമായിരുന്നു വീണയ്ക്ക് നല്‍കിയത്. ഓന്ത് അല്ലെങ്കില്‍ കുറുക്കന്‍ ഈ വിശേഷണമാണ് ഫുക്രുവിന് ചേരുന്നത്. ബിഗ് ബോസ് വീട്ടിലെ സുന്ദരനായ വിഡ്ഡിയാണ് പ്രദീപ് ചന്ദ്രന്‍. നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയാണ് ദയ, മല പോലെ വന്ന് എലി പോലെ പോയി ഇതിനുദാഹരണമാണ് സൂരജ് ഇങ്ങനെയായിരുന്നു മോഹന്‍ലാല്‍ വായിച്ചത്. ഇതേക്കുറിച്ച് തങ്ങളുടെ അഭിപ്രായം ഓരോരുത്തരും രേഖപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications