മല്ലികയുടെ വയറ്റില്‍ ജനിക്കാതെ പോയ രണ്ടുപേര്‍! അച്ഛായിക്കായി ആര്യയുടെ ഹൃദയസ്പര്‍ശിയായ വരികളും!
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ്. 100ാം ദിനം ലക്ഷ്യമാക്കി മുന്നേറുന്ന പരിപാടിയിലെ ടാസ്‌ക്കുകളും കടുത്തതായി മാറുകയാണ്. വാരാന്ത്യത്തിലെ എലിമിനേഷനില്‍ ഇത്തവണ ആരാണ് പോവുന്നതെന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. വീണ നായരായിരുന്നു കഴിഞ്ഞ ദിവസം പുറത്തേക്ക് പോയത്. ഇത്തവണ നോമിനേഷനിലുണ്ടായിരുന്നവര്‍ക്ക് ബിഗ് ബോസ് സ്ലാം ബുക്കുകള്‍ നല്‍കിയിരുന്നു. സുജോ മാത്യു, അലക്‌സാന്‍ഡ്ര, പാഷാണം ഷാജി, വീണ നായര്‍, അഭിരാമി-അമൃത ഇവരായിരുന്നു എലിമിനേഷന്‍ നോമിനേഷനിലുണ്ടായിരുന്നത്. ഇത്തവണത്തെ രീതിയും വ്യത്യസ്തമായിരുന്നു. ലോട്ടറി പോലെ ഭാഗ്യപരീക്ഷണമാണ് ഇത്തവണ നടന്നത്.
സാന്‍ഡ്രയായിരുന്നു ആദ്യം സേഫായത്. പിന്നാലെ തന്നെ സുജോയും സേഫാണെന്ന് വ്യക്തമായി. മൂന്ന് പേരായിരുന്നു പിന്നീട് അവശേഷിച്ചത്. ഇതിനിടയിലായിരുന്നു മോഹന്‍ലാല്‍ ഓട്ടോഗ്രാഫ് വായിക്കാനായി പറഞ്ഞത്. രജിത് കുമാറിനാണ് താന്‍ ആദ്യമായി എഴുതാന്‍ കൊടുത്തതെന്നായിരുന്നു വീണ പറഞ്ഞത്. ബിഗ് ബോസില്‍ നിന്നും പുറത്തുപോയാല്‍ താന്‍ ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്ന വ്യക്തി അദ്ദേഹമായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. രജിത് കുറിച്ച വരികളായിരുന്നു കൂടുതല്‍ പേരും വായിച്ചത്.

Recommended Video
ആര്യ തന്നെക്കുറിച്ച് എഴുതിയ കാര്യമായിരുന്നു ഷാജി വായിച്ചത്. അച്ഛായി എന്ന് മനസ്സറിഞ്ഞ് തന്നെയാണ് താന്‍ വിളിക്കുന്നതെന്നും ദൈവം തന്റെ അരികിലേക്ക് അയച്ചതാണ് ഷാജിയെ എന്നുമായിരുന്നു ആര്യ കുറിച്ചത്. തനിക്ക് മക്കളില്ല, എന്നാല്‍ ഒരു മകളുള്ള പെണ്ണിന്റെ അപ്പനാവുകയെന്നത് വലിയ സന്തോഷമാണ്. ജീവിതത്തിലെന്നും താന്‍ ആര്യയെ ചേര്‍ത്തുപിടിക്കുമെന്നും ഷാജി പറഞ്ഞിരുന്നു. അഭി-അമൃത സഹോദരിമാരെക്കുറിച്ച് രഘു കുറിച്ച വരികളും ഹൃദ്യമായിരുന്നു. മല്ലികയുടെ വയറ്റില്‍ ജനിക്കാതെ പോയ രണ്ടുപേരെന്നായിരുന്നു രഘു കുറിച്ചത്. മല്ലികയെന്നാണ് അമ്മയുടെ പേര്. ബേബിയെന്ന് വിളിക്കുമെന്ന് രഘു പറഞ്ഞപ്പോള്‍ ഇതിലും വലിയൊരു സന്തോഷം തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നായിരുന്നു അഭിയും അമൃതയും പറഞ്ഞത്.


Click it and Unblock the Notifications