ബിഗ് ബോസ് ഹൗസില്‍ പൊട്ടിക്കരഞ്ഞ് ആര്യ! സങ്കടത്തിന് പിന്നില്‍ രണ്ട് കാരണങ്ങള്‍! വെളിപ്പെടുത്തി താരം!

Recommended Video

Arya's Emotional Drama moments In The Bigg Boss | FilmiBeat Malayalam

പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. ടാസ്‌ക്കുകളും ട്വിസ്റ്റുകളും മാത്രമല്ല നാടകീയമായ കാര്യങ്ങളും പരിപാടിയില്‍ നടക്കാറുണ്ട്. വാരാന്ത്യത്തിലാണ് എലിമിനേഷന്‍ നടക്കുന്നത്. ഇത്തവണ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങാറുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ബദ്ധശത്രുക്കളൊക്കെ സ്‌നേഹിതരായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഗെയിം സ്പിരിറ്റിന്റെ ഭാഗമായാണ് അങ്ങനെ പറഞ്ഞതും ചെയ്തതുമെന്നും അല്ലാതെ ആരോടും ദേഷ്യമോ വെറുപ്പോയൊന്നുമില്ലെന്നും താരങ്ങള്‍ പറയുന്നുണ്ടായിരുന്നു.

മത്സരത്തില്‍ കട്ടയ്ക്ക് നില്‍ക്കാറുണ്ടെങ്കിലും അല്ലാതെയാവുമ്പോള്‍ വെറുമൊരു പാവമാണ് തങ്ങളെന്ന് പലരും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് പകുതി പേരും പുറത്തേക്ക് പോയപ്പോള്‍ ശേഷിച്ചവരെല്ലാം സങ്കടത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ചില ഗ്രൂപ്പുകളുണ്ടായതും. രജിത്തും പവനും ഒരുമിച്ചും മറ്റുള്ളവര്‍ വേറെ ഗ്രൂപ്പുമായി മാറിയതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഫുക്രുവുമായുള്ള രജിത്തിന്റെ വഴക്കിനെക്കുറിച്ചുമൊക്കെ ചോദിച്ചിരുന്നു. ടാസ്ക്കിനിടയില്‍ ലഭിച്ച സ്വിച്ച് ഉപയോഗിക്കാന്‍ ആര്യയ്ക്ക് അവസരം ലഭിച്ചിരുന്നു. വികാരനിര്‍ഭരയായാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സംസാരിച്ചത്.

കരഞ്ഞുതളര്‍ന്ന ആര്യ

കരഞ്ഞുതളര്‍ന്ന ആര്യ

എലിമിനേഷന്‍ എപ്പിസോഡിലേക്ക് എത്തിയപ്പോള്‍ തന്നെ മോഹന്‍ലാല്‍ ശ്രദ്ധിച്ചത് ആര്യയെ ആയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ആര്യ എത്തിയത്. പൊതുവെ ബോള്‍ഡായാണ് ആര്യയെ കാണാറുള്ളത്. ഇതെന്താണ് താരത്തിന് പറ്റിയതെന്നായിരുന്നു പ്രേക്ഷകര്‍ക്കും അറിയേണ്ടതും. ഇവള്‍ക്കിതെന്ത് പറ്റിയെന്ന ആശങ്കയിലായിരുന്നു ഒപ്പമുള്ളവര്‍. അതിനിടയിലാണ് മോഹന്‍ലാല്‍ തന്നെ അതേക്കുറിച്ച് ചോദിച്ചത്. അതിന് പിന്നാലെയായാണ് താരം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്.

രണ്ട് കാരണങ്ങള്‍

രണ്ട് കാരണങ്ങള്‍

കരച്ചില്‍ കാരണം വാക്കുകള്‍ പോലും കിട്ടാത്ത അവസ്ഥയിലായിരുന്നു താരം. രണ്ട് കാര്യങ്ങളാണ് തന്നെ സങ്കടപ്പെടുത്തിയതെന്ന് താരം പറഞ്ഞിരുന്നു. സ്വിച്ച് ഉപയോഗിച്ച് രജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതും അതില്‍ അദ്ദേഹത്തിന്‍രെ പ്രതികരണവുമായിരുന്നു ആദ്യത്തെ കാരണം. ടെലി ബ്രാന്‍ഡിംഗ് മോണിങ് ടാസ്‌ക്കിലെ സംസാരത്തിന് ലഭിച്ച വിമര്‍ശനങ്ങളെക്കുറിച്ച് അറിഞ്ഞതും വല്ലാതെ വേദന തോന്നിയ കാര്യമാണെന്നും താരം മോഹന്‍ലാലിനോട് പറഞ്ഞു.

 രജിത്തിന്‍രെ പ്രകോപനം

രജിത്തിന്‍രെ പ്രകോപനം

മോണിംഗ് ടാസ്‌ക്കിനിടയില്‍ രജിത്തിനെ പത്ത് പൈസ വിലയുള്ളതായാണ് ആര്യ ചിത്രീകരിച്ചത്. ടെലി ബ്രാന്‍ഡിംഗില്‍ മത്സരാര്‍ത്ഥികള്‍ എല്ലാവരേയും കുറിച്ച് താരം സംസാരിച്ചിരുന്നു. രജിത്തിനേയും പവനേയും അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു ആര്യ സംസാരിച്ചത്. അവരോടുള്ള വിയോജിപ്പുകള്‍ താരത്തിന്റെ സംസാരത്തില്‍ പ്രകടമായിരുന്നു. അദ്ദേഹം പ്രകോപിപ്പിച്ചതിനാലാണ് അങ്ങനെ സംസാരിച്ചതെന്ന് താരം പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു ആര്യയ്‌ക്കെതിരെ ഉയര്‍ന്നത്.

ഗെയിമിന്റെ ഭാഗമായുള്ള തന്ത്രം

ഗെയിമിന്റെ ഭാഗമായുള്ള തന്ത്രം

ടാസ്‌ക്കിനിടയില്‍ ലഭിച്ച സ്വിച്ച് ഉപയോഗിക്കാനുള്ള അവസരം ആര്യയ്ക്ക് ലഭിച്ചിരുന്നു. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കാനും ജസ്ല, രജിത്ത് കുമാര്‍ ഇവരിലൊരാളെ ജയില്‍ നിന്ന് പോവുന്നതില്‍ നിന്നും സംരക്ഷിച്ച് സ്വയം ജയില്‍ ശിക്ഷ അനുഭവിക്കാം, ഈ രണ്ട് ഓപ്ഷനായിരുന്നു താരത്തിന് മുന്നിലുള്ളത്. രജിത്തിനെ ജയിലേക്ക് വിടാതെ സ്വന്തമായി ശിക്ഷ സ്വീകരിക്കാനായിരുന്നു താരം താല്‍പര്യപ്പെട്ടത്. ഇത് ഗെയിമിന്റെ ഭാഗമായുള്ള സ്ട്രാറ്റജിയാണെന്നായിരുന്നു രജിത്ത് പറഞ്ഞത്. ഇതും തന്നെ വേദനിപ്പിച്ച കാര്യമാണെന്നും ആര്യ പറഞ്ഞിരുന്നു.

തനിക്ക് വേണ്ടി ചെയ്യേണ്ട

തനിക്ക് വേണ്ടി ചെയ്യേണ്ട

തനിക്ക് വേണ്ടി മറ്റൊരാള്‍ ജയില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ട കാര്യമില്ലെന്ന നിലപാടിലായിരുന്നു രജിത്ത്. അത് സ്വയം ഏറ്റെടുക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരു സ്ത്രീ തനിക്ക് വേണ്ടി ജയില്‍ ശിക്ഷ ഏറ്റുവാങ്ങുന്നതിനോട് യോജിപ്പില്ലെന്നും രജിത്ത് വ്യക്തമാക്കിയിരുന്നു. രജിത്ത് അനുഭവിക്കുന്ന ശാരീരിക വിഷമതകള്‍ കണ്ടതിനാലാണ് താന്‍ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്.

രജിത്തിനെ രക്ഷിച്ചു

രജിത്തിനെ രക്ഷിച്ചു

രജിത്തിനെ ജയില്‍ ശിക്ഷയില്‍ നിന്നും ആര്യരക്ഷിക്കുകയായിരുന്നു. സ്വിച്ച് ഉപയോഗിച്ച് താരം സ്വീകരിച്ച നിലപാടിന് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചതും. രജിത്ത് വിയോജിപ്പ് അറിയിച്ചിരുന്നുവെങ്കിലും നിങ്ങളല്ല ഗെയിം തീരുമാനിക്കുന്നതെന്ന് പറഞ്ഞ് മോഹന്‍ലാല്‍ ആ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ആര്യയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒരുപോലെ ചര്‍ച്ച ചെയ്യുന്നുണ്ട്.

ആര്യയെ ആരും വിളിച്ചില്ല

ആര്യയെ ആരും വിളിച്ചില്ല

ബുദ്ധിയുടെ സൂക്ഷ്മതയാണ് അതേ സമയം സ്‌നേഹത്തിന്റേതും. ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞ രജിത്തിന്‍രെ ആദ്യ പ്രതികരണം ഇതായിരുന്നു. രജിത്ത് തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു ആര്യയ്ക്ക് പറയാനുണ്ടായിരുന്നത്. ഇതിനിടയിലാണ് രജിത്തിനും ജസ്ലയും ബിഗ് ബോസ് സര്‍പ്രൈസ് നല്‍കിയത്. ആര്യയെത്തേടി ഇതുവരെ കോളൊന്നും വന്നില്ലെന്നായിരുന്നു രജിത്ത് പറഞ്ഞത്. ഇപ്പോഴെന്താണ് ആര്യയോട് സ്‌നേഹമെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്.

 തിരിച്ച് ചെയ്തിരിക്കും

തിരിച്ച് ചെയ്തിരിക്കും

രണ്ടാമതും ജയിലിലേക്ക് പോവേണ്ടി വരുമായിരുന്ന തന്നെ രക്ഷിച്ചത് ആര്യയല്ലേയെന്നും അപ്പോള്‍ താനും ത്യാഗം തിരിച്ച് ചെയ്യേണ്ടെ, ന്നൊയിരുന്നു രജിത്തിന്റെ ചോദ്യം. തന്നെ സഹായിക്കുന്ന ഒരാള്‍ക്ക് വേണ്ടി തിരിച്ചും ചെയ്തിരിക്കും. അതാണ് തന്റെ ശീലമെന്നും രജിത്ത് പറഞ്ഞിരുന്നു. വാക്കാണേ ഇതെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. വാക്കെന്ന് രജിത്തും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X