എല്ലാവരും എന്നെ പോലെ സ്‌ട്രോങ്ങ് ആവണമെന്ന് ഫുക്രു! ആര്യയുടെ മറുപടി വൈറല്‍

By Midhun Raj

ഓരോ എപ്പിസോഡുകള്‍ കഴിയുന്തോറും ബിഗ് ബോസ് രണ്ടാം സീസണില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സാന്ദ്രയും രഘുവും അമൃതയും ചേര്‍ന്ന് ഉന്നയിച്ച ആരോപണങ്ങള്‍ കേട്ട് ഫുക്രു പൊട്ടിക്കരഞ്ഞിരുന്നു. ഷോയുടെ തുടക്കം മുതല്‍ സ്‌ട്രോംഗായി നിന്ന ഫുക്രുവിനെ ആദ്യമായിട്ടാണ് പ്രേക്ഷകര്‍ കരഞ്ഞു കണ്ടത്.

ഭക്ഷണത്തെ ചൊല്ലിയായിരുന്നു അമൃതയും രഘുവും പ്രശ്‌നമുണ്ടാക്കിയതെങ്കില്‍ ക്രിമിനല്‍ മൈന്‍ഡുളള ആളാണെന്ന് പറഞ്ഞായിരുന്നു സാന്‍ഡ്ര ഫുക്രുവിനെ കുറ്റപ്പെടുത്തിയത്. രജിത്ത് പുറത്തുപോയ ശേഷമാണ് ഫുക്രുവിനെതിരെ വലിയ രീതിയിലുളള ആക്രമണം ഉണ്ടായത്.

ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ

ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പുതിയൊരൂ വീഡിയോയില്‍ തന്നെപോലെ സ്‌ട്രോങ്ങ് ആവണമെന്ന് പറയുന്ന ഫുക്രുവിനെ കാണിക്കുന്നുണ്ട്. ആര്യ, പാഷാണം ഷാജി, ദയ തുടങ്ങിവരോടാണ് ഫുക്രു ഇക്കാര്യം പറയുന്നത്. ഇത് കേട്ട് മറ്റുളളവര്‍ ചിരിക്കുകയാണ്. അത് കുറച്ചുമുന്നേ കണ്ടു എന്നാണ് ആര്യ ഫുക്രുവിനെ കളിയാക്കി കൊണ്ട് പറഞ്ഞത്.

ഇത് കേട്ട് എനിക്ക് സെഡായി പോയി

ഇത് കേട്ട് എനിക്ക് സെഡായി പോയി മോനൂസേ എന്നാണ് ചിരിച്ചുകൊണ്ട് ഫുക്രു മറുപടി നല്‍കിയത്. പിന്നല്ലാതെ മുഖത്തുനോക്കി ക്രിമിനലെന്ന് വിളിക്കുമ്പോ സെഡാവത്തില്ലയോ ആര്യ പറഞ്ഞു. ക്രിമിനല്‍ എന്നല്ല ചേച്ചി. അത്രയും തത്വവും കാര്യമൊക്കെ പറയുന്ന ആള്‍ക്കാര്‍ ഞാന്‍ ഏതാണ്ട് അന്നത്തെ നിന്ദിച്ച പോലെയാ പറയുന്നത്.

Recommended Video

രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
എത്രയോ പേര് പട്ടിണിക്കിടക്കുന്നുണ്ട്

എത്രയോ പേര് പട്ടിണിക്കിടക്കുന്നുണ്ട്. ആ ഒരു പാറ്റേണിലേ പുറത്തുളള ആള്‍ക്കാര് പിടിക്കത്തൂളളു. അതിന് ലാലേട്ടന്‍ അപ്പോ തന്നെ മറുപടി കൊടുത്തല്ലോ എന്ന് ആര്യ പറഞ്ഞു. ഫുക്രു എടുത്തുവെച്ച സാധനം അപ്പോ തന്നെ കൊടുക്കുകയും ചെയ്തു, തിന്നേണ്ടവര്‍ അത് തിന്നുകയും ചെയ്തു എന്ന് പറഞ്ഞില്ലേ. എല്ലാ ക്ലിയറാണ് ഡോണ്ട് വറി. ആര്യ പറഞ്ഞു.

ഇതിന് മറുപടിയായി

ഇതിന് മറുപടിയായി എത്ര പേര് അത് വ്യക്ത മായി മനസിലാക്കും എന്ന് ഫുക്രു ചോദിച്ചു. അറ്റവും മൂലയുമൊകെ പിടിച്ചിട്ടല്ലേ ഓരോരുത്തരും ട്രോളൊക്കെ ഇറക്കുന്നേ. അതിന്റെ ഫുളെളാന്നും ആരും കാണത്തില്ലാലോ, ഫുക്രു പറഞ്ഞു. ഇതിന് മറുപടിയായി ട്രോളിനെയൊന്നും പേടിച്ച് ജീവിക്കാന്‍ പറ്റില്ല എന്നായിരുന്നു ആര്യയുടെ മറുപടി.

ബിഗ് ബോസില്‍ നിലവിലുളള

ബിഗ് ബോസില്‍ നിലവിലുളള മല്‍സരാര്‍ത്ഥികളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരം കൂടിയാണ് ഫുക്രു. ഫുക്രു നോമിനേഷനില്‍ വന്നാലും ആരാധകരുടെ വോട്ട് കിട്ടുമെന്നുളള ബോധ്യം എതിരാളികളുടെ മനസിലുണ്ട്. ഇക്കാരണം കൊണ്ടാണ് സുജോ, അമൃത അഭിരാമി, സാന്ദ്ര, രഘു തുടങ്ങിയവര്‍ ഫുക്രുവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഫുക്രുവാണ് പ്രധാന എതിരാളി എന്ന് മനസിലാക്കികൊണ്ടാണ് പലരും മുന്നേറുന്നത്. ബിഗ് ബോസില്‍ ഇപ്പോഴും ഗ്രൂപ്പ് തിരിഞ്ഞുളള കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X