രഘു രജിത്തേട്ടനെ കൂട്ടുപിടിച്ചെന്ന് ആര്യ! അദ്ദേഹം ഒറ്റയ്ക്ക് കളിച്ചാണ് ഫാന്‍സിനെ നേടിയതെന്നും താരം!
ബിഗ് ബോസ് ഹൗസില്‍ ഈയാഴ്ചത്തെ നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായിരിക്കുകയാണ്. ക്യാപ്റ്റനൊഴികെ എല്ലാവരും ഇത്തവണ നോമിനേഷനിലുണ്ട്. പതിവുകള്‍ തെറ്റിച്ചായിരുന്നു ഇത്തവണ നോമിനേഷന്‍ നടന്നത്. ഹാളില്‍ വെച്ചായിരുന്നു നോമിനേഷന്‍ നടത്തിയത്. നോമിനേറ്റ് ചെയ്യുന്നയാളുടെ മുഖത്ത് നോക്കി സംസാരിക്കാനും കാരണം കൃത്യമായി വിശദീകരിക്കാനുമുള്ള അവസരങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്നു. ആരുടെ പേരാണ് ഇതുവരെ വരാത്തതെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കാനും സാധിക്കുമായിരുന്നു. തങ്ങളുടെ മുന്നോട്ടുള്ള പോക്കിന് തടസ്സമായി വരുന്നവരെയായിരുന്നു പലരും നോമിനേറ്റ് ചെയ്തത്.
നോമിനേഷന്‍ കഴിഞ്ഞതിന് പിന്നാലെയായി ആര്യയും സംഘവും മാറിയിരുന്ന് ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. നോമിനേഷനിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്. ഫുക്രു, എലീന, ഷാജി എന്നിവരും ആര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ശബ്ദം പുറത്തുപോവാതെ പതിയെ ആയിരുന്നു ആര്യ സംസാരിച്ചത്. രഘുവിനെക്കുറിച്ചായിരുന്നു ആര്യയുടെ സംസാരം. അടുത്ത സുഹൃത്തായി പറയാറുണ്ടെങ്കിലും മുഖ്യ എതിരാളിയായി ആര്യ കാണുന്നത് രഘുവിനെയാണ്. നോമിനേഷനില്‍ ഇതേക്കുറിച്ച് താരം പറഞ്ഞിരുന്നു. രജിത്തിനെ പേര് പറയാതെ രഘു നോമിനേഷന്‍ സംസാരത്തില്‍ കൊണ്ടുവന്നതിനെക്കുറിച്ചായിരുന്നു ആര്യ പറഞ്ഞത്.

ബുദ്ധികൊണ്ട് കളിക്കുന്നയാള്‍
ഫിസിക്കല്‍ ടാസ്‌ക്കില്‍ പലപ്പോഴും പിന്നാക്കം നില്‍ക്കുന്നയാളാണ് രഘു. മടിയനായി തോന്നിയിട്ടുമുണ്ട്. എന്നാല്‍ ബുദ്ധികൊണ്ടാണ് രഘു കളിക്കുന്നത്്. തന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമായി മാറുന്നതും രഘുവാണെന്നായിരുന്നു ആര്യ പറഞ്ഞത്. അതിനാല്‍ താന്‍ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യുന്നുവെന്നും താരം പറഞ്ഞിരുന്നു. ആര്യയുടെ വിശേഷണത്തിന് രഘു നന്ദി പറഞ്ഞിരുന്നു. ഇതിന് ശേഷമായാണ് തന്റെ നോമിനേഷനെക്കുറിച്ച് പറഞ്ഞത്. ബിഗ് ബോസിനെ ആര്യ വെല്ലുവിളിച്ചതും അത് തെറ്റായിപ്പോയതിനെക്കുറിച്ചുമായിരുന്നു അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
Recommended Video

രജിത്തേട്ടന്റെ പേര്
ദയയുടെ നോമിനേഷന്‍ രഘുവിനെയായിരുന്നു. പ്രധാന കാരണമായി പറഞ്ഞത് വഴക്കിനിടയില്‍ താന്‍ ഒറ്റതന്തയ്ക്ക് പിറന്നതാണെന്ന് രഘു പറഞ്ഞിരുന്നു. അച്ഛനെ കണ്ടിട്ടില്ലാത്ത തനിക്ക് ഇത് വല്ലാതെ ഫീലായ കാര്യമാണ്. ഇപ്പോഴും അതോര്‍ക്കുമ്പോള്‍ സങ്കടമാണെന്നായിരുന്നു ദയ പറഞ്ഞത്. ഇതിന് ശേഷമായാണ് രഘു ദയ രജിത് കുമാറിനോട് പെരുമാറിയിരുന്നതിനെക്കുറിച്ച് പറഞ്ഞത്. ആ വ്യക്തി എന്നായിരുന്നു രഘുവിന്റെ സംബോധന. ആ പേര് വീണ്ടും ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞിരുന്നു. അദ്ദേഹം എല്ലാവരോടും ഐലവ് യൂ എന്ന് പറയുന്നയാളാണ്. അതേക്കുറിച്ച് ദയ പറഞ്ഞ കാര്യങ്ങളായിരുന്നു രഘു എടുത്തിട്ടത്.

ഒറ്റയ്ക്ക് കളിച്ച് നേടിയതാണ്
എന്തൊക്കെ പറഞ്ഞാലും രജിത് ഒറ്റയ്ക്ക് കളിച്ചാണ് ഫാന്‍സിനെ നേടിയത്. രഘു ആ പേര് മനപ്പൂര്‍വ്വം എടുത്തിട്ടതാണ്. അദ്ദേഹത്തിന്റെ ആരാധകരുടെ പിന്തുണ കൂടിയാണ് രഘു ആഗ്രഹിക്കുന്നത്. അതിന് വേണ്ടിയാണ് അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതെന്ന് ആര്യ പറഞ്ഞപ്പോള്‍ ഷാജിയും ഫുക്രുവും അത് ശരിവെക്കുകയായിരുന്നു. എലീനയ്ക്കായിരുന്നു ഇതേക്കുറിച്ച് സംശയമുണ്ടായിരുന്നത്.

എലീനയുടെ സംശയം
അങ്ങനെ വോട്ട് കിട്ടുമോയെന്ന സംശയമായിരുന്നു എലീനയ്ക്കുണ്ടായിരുന്നത്്. പിന്നില്ലാതെ നിനക്ക് ഇടികിട്ടുമെന്നായിരുന്നു ഫുക്രു പറഞ്ഞത്. നിന്റെ കരണത്തടിച്ച് ഫിസിക്കല്‍ അബ്യൂസുമായി താനും പുറത്തേക്ക് പോവുമെന്ന് ഫുക്രു പറഞ്ഞപ്പോള്‍ ഷാജിയും ആര്യയും ചിരിക്കുകയായിരുന്നു. ബിഗ് ബോസിലെ ഗ്രൂപ്പിസത്തെക്കുറിച്ച് കഴിഞ്ഞ ദിവസം എലീന തുറന്നടിച്ചിരുന്നു. സുജോയും സംഘവുമായി വഴക്കിടുകയും ചെയ്തിരുന്നു.


Click it and Unblock the Notifications