ക്യാമറ സ്‌പേസിന് വേണ്ടി വീണ രജിത്തിനോട് സംസാരിക്കുന്നു? ആര്യയ്ക്ക് മറുപടി നല്‍കി താരം!

15 മത്സരാര്‍ത്ഥികളുമായി ബിഗ് ബോസ് മുന്നേറുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളും വ്യത്യസ്തമായ ടാസ്‌ക്കുകളുമൊക്കെയായി പരിപാടി മുന്നേറുകയാണ്. ഒപ്പമുള്ളവരുടെ പ്രകടനത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമൊക്കെ പരസ്യമായും രഹസ്യമായും മത്സരാര്‍ത്ഥികള്‍ ചര്‍ച്ച ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ആര്യയും വീണ നായരും ഇത്തരത്തില്‍ സംസാരിച്ചിരുന്നു. രജിത്ത് കുമാറുമായി വീണ സംസാരിക്കുന്നത് സ്‌ക്രീന്‍ സ്‌പേസിന് വേണ്ടിയാണെന്ന് ഇവിടെ പലരും പറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ആര്യയായിരുന്നു സംസാരം തുടങ്ങിയത്. കാരണം ഇവിടെ വേറാരും പുള്ളിയുടെ അടുത്ത് അങ്ങോട്ട് പോയി സംസാരിക്കാറില്ലെന്നും ആര്യ വീണയോട് പറഞ്ഞിരുന്നു.

ഇതിന് വേണ്ടി ചെയ്യുന്നവര്‍ ചെയ്യുന്നുണ്ട്. തുടക്കം മുതലേ അവര്‍ ചെയ്യുന്നുണ്ട്. അവരുടെ പേര് പറയാന്‍ മടിയൊന്നുമില്ല. പരീക്കുട്ടിയും എലീനയുമാണ് അങ്ങനെ ചെയ്യുന്നതെന്ന് ആര്യ പറഞ്ഞപ്പോള്‍ ഇത് തനിക്കും അറിയാമെന്നായിരുന്നു വീണയുടെ മറുപടി. പരീക്കുട്ടി ഇതൊക്കെ ചെയ്തിട്ടാണ് ചേച്ചിയെ കുറ്റം പറയുന്നത്. അല്ലെങ്കില്‍ പുള്ളി പറയണമായിരുന്നു. ഇല്ല വീണ അങ്ങനെയല്ല സംസാരിച്ചത്. ഇത് പുള്ളിയും അത് അംഗീകരിക്കുകയാണ്. ഇതിനിടയിലാണ് രാവിലെ നടന്ന സംഭവത്തില്‍ താന്‍ പ്രതികരിച്ചതിനെക്കുറിച്ച് വീണ തുറന്നുപറഞ്ഞത്.

Arya

Recommended Video

Bigg Boss Malayalam Season 2 Day 19 Review | FilmiBeat Malayalam

വേറൊന്നുമല്ല, രേഷ്മയെ തനിക്ക് ഇഷ്ടമാണ്. മഞ്ജു ചേച്ചിയെ ഇഷ്ടമാണ്, നിന്നേയും ഇഷ്ടമാമ്. എന്ന് കരുതി നിങ്ങള്‍ തെറ്റ് ചെയ്താല്‍ അത് താന്‍ പിന്തുണയ്ക്കില്ലെന്ന് വീണ പറഞ്ഞിരുന്നു. അവള്‍ ചെയ്തത് ശരിയായില്ല. ചുളുങ്ങിക്കിടക്കുന്ന പുതപ്പ് വിരിച്ച് വെച്ചത് അത്ര വലിയ തെറ്റൊന്നുമല്ലെന്ന് ആര്യയും പറയുന്നുണ്ടായിരുന്നു. ആ കാണിച്ചതില്‍ ഒരു തെറ്റും പറയാനില്ല. പുള്ളി മോശമായിട്ട് പറയുമ്പോള്‍ മോശമായി സംസാരിക്കാന്‍ തനിക്ക് അറിയാം. എന്നാല്‍ അതേ സമയം തന്നെ നല്ലത് പറഞ്ഞാല്‍ അംഗീകരിക്കാനും അറിയാമെന്നും വീണ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X