ദയ പ്രതികരിച്ചപ്പോള്‍ രജിത്ത് ഇറങ്ങിപ്പോയി! എല്ലാം ഗെയിമിന്‍റെ ഭാഗം! പരിഹാസവുമായി ആര്യ!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ആര്യയും ഇത്തവണ ബിഗ് ബോസില്‍ മാറ്റുരയ്ക്കുന്നുണ്ട്. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ടാസ്‌ക്കിലായാലും മറ്റ് കാര്യങ്ങളിലായാലും സജീവമായ ഇടപെടലുകളാണ് ആര്യ നടത്തുന്നത്. ക്യാപ്റ്റനായ രജിത്ത് കുമാറിനോടുള്ള അതൃപ്തിയെക്കുറിച്ച് നേരത്തെയും താരം തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയിലും ഇതേക്കുറിച്ച് താരം സംസാരിച്ചിരുന്നു. സ്വയം സംസാരിക്കുന്നതും താന്‍ പറയുന്നത് മാത്രമാണ് ശരിയെന്നമുള്ള നിലപാടാണ് അദ്ദേഹത്തിന്റേതെന്ന് കൂടുതല്‍ പേരും പറഞ്ഞിരുന്നു. ബിഗ് ബോസ് മത്സരത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമായാണ് അദ്ദേഹം പരിപാടിയിലേക്ക് വന്നതെന്നാണ് ആര്യ പറയുന്നത്.
രജിത്ത് കുമാറിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു. അദ്ദേഹത്തിനോടുള്ള വിയോജിപ്പുകള്‍ പരസ്യമായും രഹസ്യ ചര്‍ച്ചകളിലുമൊക്കെയായി പലരും പങ്കുവെച്ചിരുന്നു. മഞ്ജു, വീണ നായര്‍, ജസ്ല, ദയ അശ്വതി തുടങ്ങിയവരുമായി രജിത്ത് ഇതിനകം തന്നെ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഗെയിം പ്ലാനിന്റെ ഭാഗമാണ് ഒറ്റയ്ക്കുള്ള സംസാരമെന്നും മറ്റ് താരങ്ങള്‍ പറഞ്ഞിരുന്നു. പ്രദീപ്, വീണ, മഞ്ജു, ദയ എന്നിവരോടായിരുന്നു ആര്യ ഇതേക്കുറിച്ച് പറഞ്ഞത്.

രജിത്തും ദയയും
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ അശ്വതി ബിഗ് ബോസിലേക്ക് എത്തിയത്. രജിത് സാറിനെ ഏറെ ഇഷ്ടമാണെന്നും അദ്ദേഹത്തോട് സംസാരിക്കാനും അടുത്തിടപഴകാന്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇടയ്ക്ക് വേണുവേട്ടാ എന്ന് വിളിച്ചപ്പോള്‍ ദയയെ രജിത്ത് ശാസിച്ചിരുന്നു. മാഷേ എന്നാണ് ഇപ്പോള്‍ ദയ അദ്ദേഹത്തെ വിളിക്കുന്നത്. വിവാഹത്തെക്കുറിച്ചും മുന്‍പ് തനിക്ക് വന്ന വിവാഹ ആലോചനയെക്കുറിച്ചുമൊക്കെ തുറന്നുപറയുന്നതിനിടയിലായിരുന്നു ഇരുവരും വഴക്കിട്ടത്.

ഗെയിമിന്റെ ഭാഗമായി
തുടക്കത്തിലെ സംസാരം വഴക്കിലേക്ക് മാറിയപ്പോഴായിരുന്നു ഇവര്‍ക്കിടയിലേക്ക് മറ്റുള്ളവര്‍ എത്തിയത്. ദയ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതെ വന്നതോടെയായിരുന്നു രജിത്ത് ശബ്ദമുയര്‍ത്തിയത്. മറ്റുള്ളവര്‍ അവര്‍ക്കരികിലേക്ക് എത്തിയതോടെ അദ്ദേഹം ഹാളിലേക്ക് പോവുകയായിരുന്നു. ഗെയിമില്‍ തന്റെ ഇമേജ് വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്നായിരുന്നു ആര്യ പറഞ്ഞത്.

പ്രതികരിച്ചപ്പോള്‍ പ്ലേറ്റ് മാറ്റി
തങ്ങള്‍ ഇവിടേക്ക് വരുമ്പോള്‍ അദ്ദേഹം മാറുമെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ മനസ്സിലായിരുന്നു. അദ്ദേഹം സംസാരിക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും താന്‍ വന്നാല്‍ അദ്ദേഹം മാറിപ്പോവുമെന്ന് ഉറപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇത്രയും നേരമായി അദ്ദേഹത്തിന് ഫ്രീയായി ഫൂട്ടേജ് കിട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ചേച്ചി പ്രതികരിച്ച് തുടങ്ങിയപ്പോള്‍ അദ്ദേഹം പ്ലേറ്റ് മാറ്റുകയായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.

അരച്ച് കലക്കി കുടിച്ചിട്ടുണ്ട്
സ്വയം പോസിറ്റീവാണെന്ന് വരുത്തി തീര്‍ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം ആദര്‍ശ കഥകള്‍ പറയുന്നത്. നുണയാണോ സത്യമാണോ അതെന്നുള്ള കാര്യത്തെക്കുറിച്ചൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നും ആര്യ പറഞ്ഞിരുന്നു. ബിഗ് ബോസ് പരിപാടി എന്താണെന്നും അതിന്റെ സ്വഭാവത്തെക്കുറിച്ചുമൊക്കെ കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് അദ്ദേഹം അകത്തേക്ക് വന്നത്. കുറച്ച് സമയം അദ്ദേഹത്തിനൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ ഇതേക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഞങ്ങളുടെ അടുത്ത് നടക്കില്ല
അദ്ദേഹത്തിന്റെ ഗെയിം പ്ലാനിനെക്കുറിച്ച് പുറമെ നില്‍ക്കുന്നവര്‍ക്ക് മനസ്സിലാവില്ല. പുള്ളിയുടെ തന്ത്രവും അതാണ്. പ്രദീപേട്ടനോ സാജു ചേട്ടന്റെ അടുത്തോ മഞ്ജു ചേച്ചിയോടോ അടുത്തോയൊന്നും ഇത്തരത്തിലുള്ള പരിപാടി പുള്ളി ഇറക്കില്ല. ആആരോടൊക്കെ സംസാരിക്കുമ്പോളാണ് താന്‍ വിശുദ്ധനാവുന്നതെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഫുക്രുവും പരീക്കുട്ടിയുമായിരുന്നു ആദ്യം. സുജോയും പവനുമൊക്കെയാണ് ഇപ്പോള്‍ പുള്ളി കണ്ടെത്തിയ ആളുകള്‍.
Recommended Video

ഈ പുള്ളിയാണോ ബിഗ് ബോസ്
എന്തെങ്കിലുമൊരു കഥ പറഞ്ഞതിന് ശേഷം മറ്റുള്ളവരെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അദ്ദേഹം പറയാറുണ്ടെന്നായിരുന്നു ജസ്ല പറഞ്ഞത്. ഫുക്രുവും ഈ വാദത്തെ അംഗീകരിച്ചിരുന്നു. ഇനി ഈ പുള്ളിയാണോ ബിഗ് ബോസ് എന്നായിരുന്നു ആര്യയുടെ ചോദ്യം. ഇവരുടെ ചര്‍ച്ചകളെല്ലാം രജിത് കേള്‍ക്കുന്നുണ്ടായിരുന്നു. കുറ്റമായാലും നല്ലതായാലും തന്നെക്കുറിച്ച് പറയുന്നുണ്ടല്ലോയെന്നായിരുന്നു രജിത് പറഞ്ഞത്.


Click it and Unblock the Notifications