''നീ ആരാടി പുല്ലേ' എന്ന് ആര്യയോട്, വൈകാതെ അറിയുമെന്ന് ബിഗ് ബോസ് താരം, മുന്നറിയിപ്പ് വെറുതെയല്ല

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബിഗ് ബോസ് റിയാലിറ്റി ഷോകൾക്ക് ലഭിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും മറ്റ് റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്ത പുലർത്തുന്നതു കൊണ്ട് തന്നെ വളരെ വേഗം തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഫാൻ ആർമികളാണ് ഷോയുടെ മറ്റൊരു ഹൈലൈറ്റ്. വോട്ട് ചെയ്യുന്നതിനോടൊപ്പം തങ്ങളുടെ പ്രിയ മത്സരാർഥികൾക്ക് എല്ലാവിധ പിന്തുണയുമായി സോഷ്യൽ മീഡിയയിൽ ആരാധകർ രംഗത്തെത്താറുണ്ട്. ഷോയുടെ ഒരോ ഘട്ടം കഴിയുന്തോറും ആർമികളും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. ഇത് പലപ്പോഴും അതിരു കടക്കാറുണ്ട്. സൈബർ ആക്രമണത്തിന്റെ സ്ഥിതിയിലേയ്ക്ക് എത്താറുമുണ്ട്.

ബിഗ് ബോസ് റിയാലിറ്റി ഷോ ഏറ്റവും ഒടുവിൽ ആരംഭിച്ചത് മലയാളത്തിലായിരുന്നു. മോഹൻലാൽ അവതാരകനായി എത്തിയ ഷോയുടെ രണ്ടാം സീസണായിരുന്നു ഇപ്പോൾ അവസാനിച്ചത്. തുടക്കം എന്ന നിലയിൽ ആദ്യ സീസണിന്റെ തുടക്കത്തിൽ ചില പാകപിഴകൾ സംഭവിച്ചുവെങ്കിലും രണ്ടാം സീസൺ ഏറെ പ്രതീക്ഷയോടെയായിരുന്നു ജനങ്ങൾ കാത്തിരുന്നത്. ആദ്യ സീസണിനേക്കാലും മികച്ച പ്രേക്ഷക ശ്രദ്ധ നേടാനും ഷോയ്ക്ക് കഴിഞ്ഞിരുന്നു.

 ആര്യയുടെ ജനപിന്തുണ

ഈ സീസണിൽ മത്സരാർഥികൾക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നിരുന്നു. ഷോ കഴിഞ്ഞ് പുറത്തെത്തിയിട്ടും ഇതിനൊരു മാറ്റമുണ്ടായിട്ടില്ല. ബിഗ് ബോസ് സീസൺ 2 ൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരു മത്സരാർഥിയാണ് നടിയും ടിവി അവതാരകയുമായ ആര്യ. ഷോയിൽ എത്തിയപ്പോൾ തന്നെ ആര്യ സീസൺ 2 ന്റെ ടൈറ്റിൽ വിന്നറാകും എന്നൊരു ശ്രുതിയും പരന്നിരുന്നു. ഷോയിലെ ഏറ്റവും ശക്തയും മികച്ച പ്രേക്ഷക പിന്തുണയുമുളള മത്സരാർഥിയായിരുന്നു ആര്യ.

 സാരി ഉടുത്ത ചിത്രം

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സാരിയിൽ നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചിരുന്നു. പോസിറ്റീവ് കമന്റുകൾക്കൊപ്പം താരത്തെ വിമർശിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.'' "നീ ആരാടി പുല്ലേ" എന്നൊരു കമന്റ് ഒരു വ്യക്തി ഇട്ടിരുന്നു.ആര്യ ഇതിന് മറുപടി നൽകുന്നതിന് മുൻപ് തന്നെ മറ്റൊരു വ്യക്തി ഇതിനു മറുപടി നൽകിയിരിക്കുന്നു. തുടർന്ന് മറുപടിയുമായി ആര്യ രംഗത്തെത്തുകയായിരുന്നു

തെളിവുകൾ  ശേഖരിക്കുകയാണ്

‘സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നിൽ.' ഇങ്ങനെയാണ് ആര്യയുടെ മറുപടി. നേരത്തെ തന്നെ സൈബർ ആക്രണങ്ങൾക്ക് നിയമ വഴി തേടുകയാണെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബേസ് ഷോയിൽ നിന്ന് പുറത്തു വന്നതിനു ശേഷം ആര്യ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.നമ്മുടെ സംസ്ഥാന സൈബര്‍ സെല്ല് വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു', എന്നാണ് ആര്യയുടെ കുറിപ്പ്. 75 ദിവസത്തിനു ശേഷമുള്ള ആദ്യത്തെ ആര്യയുടെ പോസ്റ്റായിരുന്നു ഇത്. അന്ന് ആര്യയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

  ഗെയിമിനെ  ഗെയിമായി കാണുക

ബിഗ് ബോസ് ഹൗസിൽ വളരെ ശാന്തമായി കളിക്കുന്ന ആര്യയെയാണ് കണ്ടത്. എല്ലാവരുമായി നല്ല ബന്ധം വച്ചു പുലർത്താനും ആര്യ ശ്രമിച്ചിരുന്നു . ഗെയിമിനെ അതിന്റേതായ രീതിയിൽ എടുക്കുന്ന ആര്യയുടെ രീതി എതിർ ഗ്രൂപ്പ് അംഗങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ടാസ്ക്കും സൗഹൃദവും തമ്മിൽ കൂട്ടികലർത്താതെയായിരുന്നു ആര്യ ഷോയിൽ നിന്നത്. ഒന്നാം ദിവസം മുതൽ 75ാം ദിവസം വരെയുള്ള താരത്തിന്റെ ബിഗ് ബോസ് ജീവിതം എടുത്ത് പരിശോധിച്ചാൽ ഇത് വ്യക്തവുമാണ്.

Recommended Video

സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് ആര്യ
രജിതിനെ ഒഴികെ

ആര്യയ്ക്ക് മാത്രമല്ല ഡോക്ടർ രജിത് കുമാർ ഒഴികെയുള്ള എല്ലാ മത്സരാർഥികളും സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. ഏറ്റവു കൂടുതൽ സൈബർ ആക്രമണം നേരിടേണ്ടി വന്നത് ആര്യയെ കൂടാതെ ഫുക്രു, മഞ്ജു, ജസ്ല, രേഷ്മ, രഘു എന്നിവർക്കാണ്. മഞ്ജു പത്രോസ്, ആർജെ രഘു, എന്നിവരുടെ കുടുംബാംഗങ്ങൾ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളെ പോലും ഇവർ വെറുതെ വിട്ടിരുന്നില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X