twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫുക്രുവും എലീനയും ജീവിതത്തിന്റെ ഭാഗം,സ്പെഷ്യൽ ആത്മബന്ധത്തെ കുറിച്ച് ആര്യ

    |

    ബിഗ് ബോസിന്റെ ആദ്യ ഭാഗത്തെക്കാലും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു രണ്ടാം ഭാഗത്തിന് ലഭിച്ചത്. അതിന്റെ ഒരു പ്രധാന കാരണം സീസൺ 2 ന്റെ മത്സരാർഥികളാണ്. സോഷ്യൽ മീഡിയയിലൂടേയും ടെലിവിഷനിലൂടേയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇക്കുറി ബിഗ് ബോസ് ഷോയിലെത്തിയത്. മത്സരാർഥികളുടെ തിരഞ്ഞെടുപ്പിൽ മാത്രമല്ല ടാസ്ക്കിലും സീസൺ 2 ആദ്യ സീസണിനേക്കാൾ വ്യത്യസ്ത പുലർത്തിയിരുന്നു.

    ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായിരുന്നു ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയായിരുന്നു ആര്യയ്ക്ക് പോപ്പുലാരിറ്റി നൽകിയത്. ഇത് ഒരു പരിധിവരെ ബിഗ് ബോസ് ഹൗസിൽ ആര്യയെ രക്ഷിച്ചിരുന്നു . അടിയും വഴക്കു മാത്രമല്ല നല്ല സൗഹൃദങ്ങളും ബിഗ് ബോസ് ഹൗസിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിത ബിഗ് ബോസ് ഹൗസിലെ സൗഹൃദത്തെ കുറിച്ച് ആര്യ വെളിപ്പെടുത്തുകയാണ്. പരസ്പരം അറിയുന്ന ആളുകളായിരുന്നു ഇത്തവണ ഹൗസിൽ എത്തിയത്

     അടുത്ത സുഹൃത്തുക്കൾ

    ബിഗ് ബോസ് ഷോയിൽ എത്തുന്നതിനു മുൻപ് തന്നെ അടുത്ത സുഹൃത്തുക്കളായിരുന്നു ആര്യയും വീണയും. ഇവരുടെ സൗഹൃദം ഷോയിൽ എല്ലാവർക്കും അറിയാമായിരുന്നു . വീണ പുറത്ത് പോകും വരെ ഇരുവരും ഒന്നിച്ച് നിന്നായിരുന്നു ടാസ്ക്ക് ചെയ്തിരുന്നത് വീണ പുറത്ത് പോയതിനു ശേഷം മറ്റൊരു സൗഹൃദം ബിഗ് ബോസ് ഹൗസിൽ ശക്തമാകുകയായിരുന്നു. ആര്യ, ഫുക്രു, എലീന എന്നിവർ പരസ്പരം പിന്തുണച്ചു കൊണ്ടായിരുന്നു അവസാന ദിനങ്ങളിൽ ഷോയിൽ നിന്നത്. ഒരു ശക്തമായ സൗഹൃദവും ഇവർക്കിടയിൽ വളർന്നിരുന്നു.

      മകൾക്ക്  ഇഷ്ടം  ആരെ


    കൊറോണ വൈറസിൽ വ്യാപനത്തെ തുടർന്ന് 74ാം ദിവസം ഷോ നിർത്തി വയ്ക്കുകയായിരുന്നു. തുടർന്ന് മത്സാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തു. ഷോ കഴിഞ്ഞിട്ടും ബിഗ് ബോസ് ഹൗസിന് സമാനമാ സാഹചര്യമാണെന്നാണ് മിക്ക താരങ്ങളും പറയുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം വീടുകളിൽ തന്നെയാണ താരങ്ങൾ. ബിഗ് ബോസ് ഹൗസ് വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഇവർ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം ആര്യ മകൾ ഖുഷിയ്ക്കൊപ്പം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം അമ്മ അല്ലാതെ ഖുഷിയ്ക്ക് ആരെയാണ് ഇഷ്ടമെന്നും പ്രേക്ഷകർ തിരക്കിയിരുന്നു,

     എലീനയും  ഫുക്രുവും

    എലീനയെ ആണോ ഫുക്രുവിനെയാണേ കൂടുതൽ ഇഷ്ടമെന്ന് ആരാധകർ ചോദിച്ചിരുന്നു. ഈ സമയം ഇരുവരും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് ആര്യ വെളിപ്പെടുത്തി. എലീനയും ഫുക്രുവും തന്റെ ജീവിതത്തിന്റെ ഭാഗം ആണെന്നും, ഇരുവരെയും തനിക്ക് വേണം എന്നും ആര്യ പറയുന്നുണ്ട്. അമ്മയല്ലാതെ മറ്റ് ആരെയാണ് ബിഗ് ബോസ് ഹൗസിൽ ഇഷ്ടമെന്ന ചോദ്യത്തിന് ഫുക്രുവിന്റെ പേരാണ് ഖുഷി പറഞ്ഞത്.

    സൈബർ ആക്രമണം


    സൈബർ ആക്രമണം നേരിടേണ്ടി വന്ന ഒരു താരമായിരകുന്നു ആര്യ. ഹൗസിൽ നിന്ന് പുറത്തു വന്നതിന് പിന്നാല നമ്മുടെ സംസ്ഥാന സൈബര്‍ സെല്ല് വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു', എന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. ഷോയിൽ നിന്ന് മടങ്ങി വന്നതിനു ശേഷമുളള ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. ആര്യയെ പിന്തുണച്ച് അന്ന് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഒരു കൂട്ടർ പിന്തുണയ്ക്കുമ്പോൾ മറ്റൊരു കൂട്ടർ താരത്തിനെതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു.

    English summary
    Bigg Boss Malayalam Season 2 Arya Says About Fukru And Alina
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X