കൂടുതൽ പറഞ്ഞാൽ കരയും, പ്രിയപ്പെട്ടവന് ബിഗ് ബോസ് ഹൗസിൽ നിന്ന് ആര്യയുടെ സന്ദേശം
സംഭവ ബഹുലമായ കാര്യങ്ങളാണ് ദിനംപ്രതി ബിഗ് ബോസ് ഹൗസിൽ നടക്കുന്നത്. വഴക്കും ബഹളവും മാത്രമല്ല ചില മനോഹരമായ നിമിഷങ്ങളും ബിഗ് ബോസ് ഹൗസിൽ സംഭവിക്കാറുണ്ട്. പ്രശ്നങ്ങൾക്കിടയിലും പ്രണയദിനം ആഘോഷിക്കുകയാണ് അംഗങ്ങൾ. വീണയും ആര്യയുമാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പ്രണയദിന ആശംസ നേർന്നിരിക്കുന്നത്.

ഐ ലവ് യൂ... എന്നും ഒരു പാട് മിസ്സ് ചെയ്യുന്നുവെന്നും ആര്യ ക്യാമറയെ നോക്കി പറഞ്ഞു. ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കൂടുതൽ പറഞ്ഞാൽ കരയുമെന്നും പറയുന്ന ആര്യ മകളേയും മിസ് ചെയ്യുന്നതായി പറയുന്നു. ആര്യയ്ക്കൊപ്പം വീണയും ഭർത്താവിന് പ്രണയ ദിന ആശംസ നേർന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല വികാരം പ്രണയമാണെന്നും എല്ലാവരും പരസ്പരം പ്രണയിക്കണമെന്നും പ്രേക്ഷകർക്കും പ്രണയദിന ആശംസ നേർന്നു കൊണ്ട് ഇരുവരും പറഞ്ഞു. പ്രിയപ്പെട്ടവർക്കായി ഒരു പാട്ടും പാടുന്നുണ്ട്.
Recommended Video
ബിഗ് ബോസ് ഷോയിലെത്തിയപ്പോഴാണ് ആര്യ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്. നിന്നെ അറിയാം എന്ന ടാസ്ക്കിലൂടെയാണ് ജാനിനെ കുറിച്ച് ആര്യ ആദ്യമായി പറയുന്നത്. പേരോ കുടുതൽ വിവരങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. ഷോ കഴിയുമ്പോൾ ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാമെന്നും അന്ന് പറഞ്ഞിരുന്നു.


Click it and Unblock the Notifications