രജിത്തിനെ അപമാനിക്കാന്‍ ശ്രമിച്ച ആര്യ ഞെട്ടി! താരത്തെ അമ്പരപ്പിച്ച് ബിഗ് ബോസിന്‍റെ കൊടും ട്വിസ്റ്റ്!

ബിഗ് ബോസിലെ ടാസ്‌ക്കുകളും താരങ്ങളുടെ പ്രകടനവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിയിച്ചത്. ഇത്തവണത്തെ ലക്ഷ്വറി ബജ്ഡറ്റ് ടാസ്‌ക്കിനിടയില്‍ നിരവധി അനിഷ്ട സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ബിഗ് ബോസ് നല്‍കിയ നാണയ മാതൃകകള്‍ ശേഖരിച്ച് അവ സൂക്ഷിക്കുന്നതായിരുന്നു ടാസ്‌ക്. രണ്ടുദിവസം കൊണ്ടായിരുന്നു ടാസ്‌ക് തീര്‍ന്നത്. ഉറങ്ങാതെ എല്ലാവരും അവരവരുടെ നാണയങ്ങള്‍ ശേഖരിച്ച് വെക്കുകയായിരുന്നു. എന്തും സംഭവിച്ചേക്കാമെന്നും എല്ലാവരും കരുതിയിരിക്കണമെന്നുമുള്ള നിര്‍ദേശം ബിഗ് ബോസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് രജിത്തിന്റെയും പവന്റേയും നാണയങ്ങള്‍ മോഷണം പോയത്.

ഇതേത്തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുവരും ഇതേക്കുറിച്ച് എല്ലാവരോടും ചോദിച്ചിരുന്നു. അറിയില്ലെന്നുള്ള മറുപടിയായിരുന്നു എല്ലാവരും നല്‍കിയത്. മോഷണത്തിന് കൂട്ടുനിന്നവരും മോഷ്ടിച്ചവരുമെല്ലാം ഒരേ ഉത്തരമായിരുന്നു നല്‍കിയത്. മറ്റുള്ളവര്‍ക്കെതിരെ പവന്‍ തട്ടിക്കയറുന്നുണ്ടായിരുന്നു. സൂരജും പവനും തമ്മിലുള്ള വഴക്ക് കൈയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. രജിത്തിനെ പിന്തുണയ്ക്കാന്‍ പവന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലായിരുന്നു ആര്യയെ മോണിംഗ് ടാസ്‌ക്കിനായി ബിഗ് ബോസ് ചുമതലപ്പെടുത്തിയത്. കിട്ടിയ അവസരം ആര്യ മുതലെടുത്തുവെങ്കിലും അതിലും വലിയ ട്വിസ്റ്റായിരുന്നു ബിഗ് ബോസ് നല്‍കിയത്.

Recommended Video

Bigg Boss Malayalam Season 2 Episode 40 Review | FilmiBeat Malayalam
രജിത്തിനെതിരെ

രജിത്തിനെതിരെ

രജിത്തിനും പവനുമെതിരെ തിരിഞ്ഞിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇവരെ എങ്ങനെ ഒതുക്കാമെന്നുള്ള പ്ലാനിലായിരുന്നു എല്ലാവരും. അതിന്‍രെ ഭാഗമായാണ് രജിത്തിന്‍രെ നാണയങ്ങള്‍ ഒന്നുപോലെ ബാക്കിവെക്കാതെ മോഷ്ടിച്ചത്. പവനെ ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിപ്പിക്കാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പവനല്ല, രജിത്ത് തന്നെയാണ് എതിരാളിയെന്നും ഇവര്‍ പറയുന്നുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പരസ്യമായും രഹസ്യമായും പ്ലാനുകള്‍ നടത്തുന്നുമുണ്ടായിരുന്നു.

ആര്യ പറഞ്ഞത്

ആര്യ പറഞ്ഞത്

ഡെയ്‌ലി ടാസ്‌ക്കായി ടെലി മാര്‍ക്കറ്റിംഗായിരുന്നു ആര്യയ്ക്ക്് ബിഗ് ബോസ് നല്‍കിയത്. അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആര്യ ബിഗ് ബോസിന് നന്ദി പറഞ്ഞിരുന്നു. നിങ്ങള്‍ വേറെ ലെവലാണെന്നും താരം പറയുന്നുണ്ടായിരുന്നു. രജിത്തിനെ വലിച്ച് കീറാനായി കിട്ടിയ അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു താരം. രജിത്തിനെ പ്രകോപിതനാക്കുന്ന തരത്തില്‍ ഇന്‍ഡയറ്കടായി സംസാരിക്കുകയായിരുന്നു താരം. മറ്റുള്ളവരെല്ലാം ഇതിന് കൈയ്യടിക്കുന്നുണ്ടായിരുന്നു.

രജിത്ത് ഓടിപ്പോയി

രജിത്ത് ഓടിപ്പോയി

രജിത്തിനേയും പവനേയും കുറിച്ച് പരിഹാസത്തോടെയായിരുന്നു ആര്യ സംസാരിച്ചത്. പത്ത് പൈസയായിരുന്നു രജിത്തിനായി നല്‍കിയ വില. ഇത് വാങ്ങുമ്പോള്‍ ഫ്രീയായി മറ്റൊന്ന് കിട്ടുമെന്നും താരം പറയുന്നുണ്ടായിരുന്നു. മന്സ്സിലെ അനിഷ്ം നന്നായി തീര്‍ക്കുകയായിരുന്നു താരം. അതിനിടയിലാണ് രജിത്ത് ഓടിപ്പോയത്. സൂരജും കൈയ്യടിച്ച് പരിഹസിച്ച് അദ്ദേഹത്തിന് പിന്നാലെ ഓടിയിരുന്നു. ടാസ്‌ക്കിനിടയില്‍ ഓടിപ്പോവുന്നത് ശരിയല്ലെന്നായിരുന്നു മറ്റുള്ളവര്‍ പറഞ്ഞത്. ഇതിനിടയിലാണ് അദ്ദേഹം തിരിച്ചെത്തിയത്.

പവന്‍ മിണ്ടിയില്ല

പവന്‍ മിണ്ടിയില്ല

തങ്ങളെക്കുറിച്ചുള്ള പരിഹാസങ്ങളെല്ലാം പവനും കേള്‍ക്കുന്നുണ്ടായിരുന്നു. മറ്റുള്ളവരില്‍ നിന്നും മാറി നിന്നായിരുന്നു താരം ഇത് കേട്ടത്. രജിത്തിനേയും തന്നേയും തേച്ചൊട്ടിക്കുകയാണ് ആര്യയെന്നറിഞ്ഞിട്ടും പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ലാതെ നില്‍ക്കുകയായിരുന്നു പവന്‍. ഇതിന് ശേഷമായാണ് ഇരുവരും ഇതേക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊക്കെ സംസാരിച്ചത്. അടുത്ത നോമിനേഷനെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു.

ബിഗ് ബോസിന്‍രെ ശാസന

ബിഗ് ബോസിന്‍രെ ശാസന

എല്ലാവരും ഒരുമിച്ചിരിക്കുന്നതിനിടയിലായിരുന്നു രജിത്തിനേയും ഫുക്രുവിനേയും ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. എന്തിനാണ് ഇവരെ വിളിക്കുന്നതെന്നോര്‍ത്തുള്ള ആകാംക്ഷയിലായിരുന്നു എല്ലാവരും. മത്സരത്തിലെ നിയമങ്ങള്‍ തെറ്റിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് നിങ്ങളില്‍ നിന്നും ഉണ്ടായതെന്നും ഒരുതരത്തിലും ഇത് അംഗീകരിക്കാനാവില്ലെന്നും ഇനി ഇതാവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നുമായിരുന്നു ബിഗ് ബോസ് പറഞ്ഞത്. പരസ്പരം കൈ കൊടുക്കാനും ബിഗ് ബോസ് പറഞ്ഞിരുന്നു.

ആ ഭാവം

ആ ഭാവം

കൈ മാത്രമല്ല ഉമ്മ കൊടുത്തും ചേര്‍ത്തുപിടിച്ചുമായിരുന്നു ഇരുവരും കണ്‍ഫെഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയത്. നിങ്ങളെ ഞാന്‍ എടുക്കാമെന്ന് ഫുക്രു പറഞ്ഞപ്പോള്‍ അത് വേണ്ടെന്നായിരുന്നു രജിത് പറഞ്ഞത്. കണ്‍ഫെഷന്‍ റൂമില്‍ നിന്നുള്ള ഇവരുടെ വരവില്‍ എല്ലാവരും ഞെട്ടിയിരുന്നു. ഇതെന്താണ് സംഭവിച്ചതെന്ന മട്ടില്‍ ആര്യയും അത്ഭുതത്തോടെ ഇവരെ നോക്കുന്നുണ്ടായിരുന്നു. എല്ലാ പ്രശ്‌നവും പരിഹരിച്ചെന്നായിരുന്നു ഇരുവരും പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X