ആര്യ ബുദ്ധി ഇറക്കി കളിച്ചു! രജിത്തിനെ സ്‌നേഹിച്ച് കൊണ്ട് മോഹന്‍ലാലിന്റെ അഭിനന്ദനം നേടി ആര്യ

നാല്‍പത് ദിവസത്തോളം പിന്നിട്ട് ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ മുന്നോട്ട് പോവുകയാണ്. പകര്‍ച്ചവ്യാധി വന്ന് മത്സരാര്‍ഥികളെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും അവശേഷിക്കുന്ന മത്സരാര്‍ഥികള്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇത്രയും നാള്‍ ഒറ്റയാന്‍ ആയി നിന്ന രജിത്തിനെ പലരും സ്‌നേഹിച്ച് തുടങ്ങിയിരിക്കുകയാണെന്നാണ് കഴിഞ്ഞ എപ്പിസോഡില്‍ നിന്നും വ്യക്തമായത്.

ആര്യയും രജിത്ത് കുമാറുമാണ് മോഹന്‍ലാല്‍ വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ ചുവട് മാറ്റിയിരിക്കുകയാണ് ആര്യ. അതിന്റെ ആദ്യ പടിയെന്നാണം രജിത്തിന് വേണ്ടി ജയിലില്‍ പോവാനും തയ്യാറായിരിക്കുകയാണ് ആര്യ. മോഹന്‍ലാല്‍ നല്‍കിയ സുവര്‍ണാവസരം പാഴക്കി കൊണ്ടാണ് ആര്യയുടെ ഈ നീക്കം. ഇത് രജിത് തിരിച്ചറിഞ്ഞെന്നാണ് കരുതുന്നത്.

Recommended Video

Bigg boss malayalam season 2 episode 43 review | FIlmiBeat Malayalam
 ആര്യയുടെ ബുദ്ധിപരമായ നീക്കം

രജിത് കുമാര്‍ വീണയുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. തനിക്ക് പ്രഷര്‍ കൂടാന്‍ കാരണം ഇവിടുത്തെ സാഹചര്യമാണ്. എപ്പോഴും എന്തും സംഭവിക്കാവുന്ന ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസാകുന്നതാണ് എന്റെ പ്രഷര്‍ കൂട്ടുന്നതെന്ന് രജിത് പറയുന്നു. ഇടയ്ക്ക് ആര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലും രജിത് മറുപടി നല്‍കി. എന്നാല്‍ വളരെ ശാന്തമായിട്ടാണ് ആര്യ രജിത്തിനോട് സംസാരിച്ചത്. കുടുംബത്തില്‍ മറ്റെല്ലാവരെയും പോലെ തന്നെയാണ് താന്‍ എല്ലാവരെയും കാണുന്നത്. രജിത്തേട്ടന്‍ കംഫര്‍ട്ട് സോണിലാണ്. അതില്‍ നിന്നും പുറത്ത് വരാന്‍ കഴിയാത്തതാണ് പ്രശ്‌നമെന്ന് ആര്യ പറയുന്നു.

 ആര്യയുടെ ബുദ്ധിപരമായ നീക്കം

എന്നാല്‍ തനിക്ക് തീക്കൊള്ളി കൊണ്ട് അടികൊണ്ടാല്‍ മിന്നാം മിന്നിയെ കണ്ടാലും പേടിക്കുമെന്നായിരുന്നു രജിത്തിന്റെ മറുപടി. എല്ലാം കഴിഞ്ഞ് ഒറ്റയ്ക്കിരുന്ന് സംസാരിക്കുമ്പോള്‍ വീണ വളരെ ക്രൂക്കഡ് ചിന്തയോടെയാണ് സംസാരിക്കുന്നതെന്നാണ് ആദ്യം കരുതിയത്. തിളച്ചവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നായിരുന്നു അപ്പോഴും രജിത്ത് പറയുന്നത്. ആദ്യം മുതല്‍ തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടാണ് അവരോടൊപ്പം കൂടാന്‍ കഴിയാതെ പോയതെന്നാണ് രജിത്ത് ഉദ്ദേശിച്ചത്.

ആര്യയുടെ ബുദ്ധിപരമായ നീക്കം

കഴിഞ്ഞ ആഴ്ച നടത്തിയ കോയിന്‍ ടാസ്‌കില്‍ ആര്യയ്ക്ക് ഒരു സ്വിച്ച് പോയിന്റ് കിട്ടിയിരുന്നു. സ്വിച്ച് പോയിന്റ് കൊണ്ട് എന്ത് ചെയ്യാമെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഒന്നുകില്‍ ഭരിക്കാം. അല്ലെങ്കില്‍ ജയിലില്‍ പോകാം എന്നതാണ് സ്വിച്ച് പോയിന്റ് കൊണ്ടുള്ള ഗുണം. അതിന്റെ മാര്‍ഗങ്ങളും മോഹന്‍ലാല്‍ വിശദീകരിച്ചു. ക്യാപ്റ്റന്‍സിയെ കുറിച്ചാണ് ആദ്യം പറഞ്ഞത്. ക്യാപ്റ്റന്‍സിയ്ക്കായി ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിച്ചത് പാഷണം ഷാജി, മഞ്ജു, പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ക്കാണ്. ഏറ്റവും കുറവ് ലഭിച്ചത് രജിതിനും ജസ്ലയ്ക്കുമാണ്. പാഷണം ഷാജിയെ മാറ്റി ക്യാപ്റ്റന്‍സിയ്ക്കായി മത്സരിക്കാം.

ആര്യയുടെ ബുദ്ധിപരമായ നീക്കം

അല്ലെങ്കില്‍ രജിത്തിനോ ജസ്ലയ്‌ക്കോ പകരായി ജയിലില്‍ പോകുകയോ ചെയ്യാം എന്നതാണ് ആര്യയ്ക്ക് സ്വിച്ച് പോയിന്റ് കൊണ്ട് കിട്ടുന്ന കാര്യങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരും ഞെട്ടിച്ച് കൊണ്ടുള്ള തീരുമാനമായിരുന്നു ആര്യ എടുത്തത്. രജിത് കുമാറിന് പകരം ജയിലില്‍ പോകാമെന്നാണ് ആര്യ പറഞ്ഞത്. രജിത്തിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം മരുന്നൊക്കെ കഴിക്കുന്നുണ്ട്. വിശ്രമത്തിന്റെ ആവശ്യമുള്ളതിനാല്‍ ജയില്‍വാസം ലേശം സമ്മര്‍ദ്ദമുള്ളതാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും എല്ലാം പ്രശ്‌നമാണ്. അത് കൊണ്ട് അദ്ദേഹത്തിന് പകരം ഞാന്‍ പോകമെന്ന് ആര്യ പറയുന്നു.

ആര്യയുടെ ബുദ്ധിപരമായ നീക്കം

ആര്യയുടെ തീരുമാനത്തെ കുറിച്ച് രജിത്തിന്റെ പ്രതികരണവും മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ബുദ്ധിയുടെ സൂക്ഷ്മതയാണ്. അതേ സമയം സ്‌നേഹത്തിന്റെയും എന്ന് രജിത് പറയുന്നു. ആര്യ ആ തീരുമാനം മാത്രമാണ് എടുക്കുകയെന്ന് തനിക്ക് അറിമായിരുന്നെന്നും രജിത് സൂചിപ്പിച്ചു. അപ്പോള്‍ ബുദ്ധിയുണ്ട്, സ്‌നേഹവുമുണ്ട് എന്ന് മോഹന്‍ലാലും പറഞ്ഞു. താന്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ജയിലില്‍ പോയിരിക്കുമെന്നാണ് രജിത്തിന്റെ തീരുമാനം. ആര്യ ബന്ധങ്ങള്‍ക്ക് ഒക്കെ പ്രധാന്യം കൊടുക്കുന്ന ആളാണെന്ന് വീണയും അഭിപ്രായം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X