ആര്യയെ തേച്ചിട്ട് പോയ കാമുകന്‍! ബിഗ് ബോസില്‍ നിന്നും വീണ്ടും ചില തുറന്ന് പറച്ചിലുമായി നടി
ബഡായ് ബംഗ്ലാവിലൂടെ നടി ആര്യ എല്ലാവര്‍ക്കും പ്രിയപ്പെട്ട നടിയാണ്. ബിഗ് ബോസില്‍ എത്തിയതിന് ശേഷവും അങ്ങനെയൊക്കെയാണ്. എന്നാല്‍ നടിയുടെ ചില തുറന്ന് പറച്ചിലുകള്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ബിഗ് ബോസ് കഴിയുമ്പോള്‍ തന്റെ ജാന്‍ ആരാണെന്ന് പറയുമെന്ന കാര്യം അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ തേച്ച് പോയ കാമുകനെ കുറിച്ച് ആര്യ മനസ് തുറന്നിരിക്കുകയാണ്.
മത്സരാര്‍ഥികളില്‍ എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ എന്നെ തേച്ചിട്ട് പോയ കാമുകനെ കാണാന്‍ സുജോ മാത്യുവിനെ പോലെയാണന്ന് ആര്യ പറഞ്ഞു. കൈയിലുള്ള പൈസ മുഴുവന്‍ കൊടുത്ത് ആര്യ അവന് സമ്മാനം വാങ്ങി കൊടുക്കും. കാശ് തീരുമ്പോള്‍ കടം വാങ്ങി കുത്തുപാള എടുത്ത് കരഞ്ഞോണ്ട് ഇരിക്കുമെന്നും വീണ പറയുന്നു.

വാലന്റൈയിന്‍സ് ഡേ യ്ക്ക് അവന് ഞാനൊരു കേക്ക് വാങ്ങി കൊടുത്തു. ആ കേക്ക് അവന്‍ മറ്റൊരുവള്‍ക്ക് കൊണ്ട് പോയി കൊടുക്കുന്നു. അവള്‍ എനിക്ക് അറിയുന്ന ആളായിരുന്നു. ഒരിക്കല്‍ അവര്‍ തമ്മില്‍ പ്രശ്‌നം വന്നപ്പോള്‍ അവള്‍ ഇതെല്ലാം എന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നത്.
പത്ത് പൈസ ചിലവാക്കത്ത തെണ്ടിയാണ് അദ്ദേഹം. ഒന്നിച്ച് ഫുഡ് കഴിക്കാന്‍ പോയാല്‍ റസ്‌റ്റോറന്റിലെ ബില്ല് അടക്കുന്നതും യാത്ര ചെയ്താല്‍ കാറിന് പ്രെടോള്‍ അടിക്കുന്നതും വസ്ത്രം വാങ്ങി കൊടുക്കുന്നതും ഞാനാണ്. എന്നാല്‍ അവളുടെ അടുത്ത് പോയിട്ട് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ വസ്ത്രങ്ങളെല്ലാമെന്ന് പറയും. ഇപ്പോള്‍ എനിക്ക് എന്റെ മുത്ത് മണിയുണ്ട്. അത് മതിയെന്നാണ് ആര്യ പറയുന്നത്.


Click it and Unblock the Notifications