പ്രദീപ് സത്യങ്ങളെല്ലാം പുറത്ത് പറയും! ആര്യയുടെ കോണ്‍ഫിഡന്‍സ് കണ്ട് ആരാധകര്‍ക്ക് ചില സംശയങ്ങളുണ്ട്
ഇതുവരെ കണ്ട് വന്ന സകലവേലികെട്ടുകളും പൊളിച്ചെഴുതിയിരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2. മത്സരാര്‍ഥികള്‍ക്കെല്ലാം കണ്ണിന് അസുഖം വന്നതാണ് പ്രശ്‌നങ്ങള്‍ക്കൊല്ലാം കാരണം. ആറോളം മത്സരാര്‍ഥികളാണ് കണ്ണിന് സുഖമില്ലാത്തത് കാരണം പുറത്തേക്ക് പോയത്. അതില്‍ രണ്ട് പേര്‍ തിരിച്ച് വരുമെന്നാണ് സൂചന. ഇതിനിടെയിലും ഒരു എലിമിനേഷന്‍ നടക്കുകയും പ്രദീപ് ചന്ദ്രന്‍ പുറത്താവുകയും ചെയ്തു.
പ്രദീപ് പോയത് മത്സരാര്‍ഥികളില്‍ വലിയ വേദനയുണ്ടാക്കി. മഞ്ജു, വീണ, ജസ്ല, ആര്യ എന്നിവരെല്ലാം പ്രദീപ് പോയതോടെ കരച്ചിലിലായി. പ്രദീപ് വലിയൊരു ആശ്വാസമായിരുന്നെന്നാണ് രജിത്ത് പറഞ്ഞിരുന്നത്. പ്രദീപിന് ഇവിടെ നില്‍ക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്ന് പാഷാണം ഷാജി സൂരജിനോട് പറയുന്നു.
Recommended Video

കൊച്ചിയില്‍ നമുക്കെല്ലാവര്‍ക്കും പൊളിക്കില്ലേ... കരയാതെ ഇരിക്ക്. പ്രദീപിനെ കൊണ്ട് പോയത് കാലനല്ലെന്ന് മഞ്ജുവിനോടും വീണയോട് കരയാതിരിക്കാനും ആര്യ പറഞ്ഞിരുന്നു. പ്രദീപ് പോയത് ഒരു കണക്കിന് നന്നായി. അദ്ദേഹം ഇവിടെ നടക്കുന്ന കാര്യങ്ങള്‍ എല്ലാവരോടും പറയട്ടെ. പ്രദീപ് എല്ലാം സത്യസന്ധമായി തന്നെ പറയും. അല്ലെങ്കില്‍ ആരും ഇവിടെ നടക്കുന്നത് അറിയില്ലെന്നും ആര്യ പറഞ്ഞിരുന്നു.
എന്നാല്‍ ആര്യ എന്താണ് പ്രദീപ് പുറത്തിറങ്ങിയാല്‍ പറയുമെന്ന് കരുതുന്നതെന്ന് എല്ലാവരും ചോദിക്കുകയാണ്. ബിഗ് ബോസില്‍ പ്രേക്ഷകര്‍ കാണാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചിലര്‍ ചോദിക്കുന്നു. എന്തായാലും പുറത്ത് വന്നതിന് ശേഷം കാര്യമായ പ്രതികരണങ്ങളൊന്നും പ്രദീപ് നടത്തിയിട്ടില്ല. അതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ എന്തെങ്കിലും പറയുമോ എന്ന് കാത്തിരിക്കുകയാണ് എല്ലാവരും.


Click it and Unblock the Notifications