വീണയ്ക്കും എനിക്കും ഇതേ വികാരമായിരുന്നു! ജയിലില്‍ പോയ അനുഭവം ഓര്‍ത്ത് ആര്യ
പുറംലോകവുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍ ബിഗ് ബോസ് അവസാനിക്കാന്‍ പോകുന്ന കാര്യം മത്സരാര്‍ഥികളാരും അറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ അവസാനം വരെ നില്‍ക്കാനുള്ള പോരാട്ടമായിരുന്നു എല്ലാവരും കാഴ്ച വെച്ചത്. രജിത് പോയെങ്കിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം ശക്തരായി തുടരുകയാണെങ്കിലും ആളുകളുടെ എണ്ണം പാഷാണം ഷാജിയുടെ ടീമിനായിരുന്നു.
നേരത്തെ മുതല്‍ നോമിനേഷനില്‍ ആര് വരണമെന്ന് ഗ്രൂപ്പായി തീരുമാനിക്കുന്നത് കാണാമായിരുന്നു. ഇപ്പോള്‍ ജയിലിലേക്ക് പോവുന്നതിന് വേണ്ടി നടത്തിയ നോമിനേഷന്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമായി മാറി. തുടക്കം സമാധാനപരമായിരുന്നെങ്കിലും ദയ അശ്വതിയെ കളിയാക്കി തുടങ്ങിയത് വലിയ ചര്‍ച്ചയായി. ഒടുവില്‍ പ്രതികരണവുമായി ആര്യയും എത്തി.

ഇതേ ഫ്രസ്‌ട്രേഷന്‍ തന്നെയാണ് ഞങ്ങളെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തപ്പോള്‍ ഞങ്ങള്‍ക്കുമുണ്ടായിരുന്നത്. പക്ഷേ ഞങ്ങളിവിടെ കിടന്ന് അലച്ചില്ല. ആരോടും ബഹളം വെച്ചിട്ടില്ല. മിണ്ടാതെ ജയിലിനകത്ത് പോയി അരിയാട്ടുകയാണ് ചെയ്തത്. അവര് ബഹളം വച്ചു. അലച്ചു. എന്തൊക്കെയോ പറയുന്നു. കളിയാക്കി തീര്‍ക്കുന്നു. ഇത്രയുമേ ഉള്ളു വ്യത്യാസമെന്ന് ആര്യ പറയുന്നു. അഭിരാമിയും അമൃതയും അടക്കമുള്ള അതിരുവിട്ട വികാര പ്രകടനങ്ങള്‍ക്ക് എതിരെയുള്ള ആര്യയുടെ വാക്കുകളായിരുന്നു ഇത്.

എലീന പടിക്കല്‍, ദയ അച്ചു, ആര്യ, ഫുക്രു, ഷാജി, സുജോ, അലക്‌സാന്‍ഡ്ര, രഘു, അമൃത-അഭിരാമി എന്നിങ്ങനെ ഒന്‍പത് മത്സരാര്‍ഥികളായിരുന്നു വീട്ടിലുണ്ടായിരുന്നത്. സഹോദരിമാരടക്കം അഞ്ച് പേര്‍ ഒരു ഗ്രൂപ്പ് ആണെങ്കിലും നാല് മത്സരാര്‍ഥികളെ ഉള്ളു. ഇതാണ് ഇവര്‍ക്ക് തിരിച്ചടി ആയത്. നോമിനേഷനില്‍ രഘു പറഞ്ഞത് ദയ അച്ചുവിനെയും എലീനയെയുമാണ്. ഇവരുടെ പേരുകള്‍ തന്നെ ബാക്കി എല്ലാവരും പറഞ്ഞു. ഇതോടെ നാല് വോട്ടുകള്‍ ഇരുവര്‍ക്കുമായി ലഭിച്ചു. സമാനമായ സമീപമാണ് മറ്റ് ടീമും കാഴ്ച വെച്ചത്.

മോശം പ്രകടനം നടത്തിയത് രഘുവും അമൃത-അഭിരാമി സഹോദരിമാരുമാണെന്ന് ഷാജി അടക്കം അഞ്ച് പേര്‍ പറഞ്ഞു. ഇതോടെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച് ഇവര്‍ ജയിലിലേക്ക് പോയി. ജയിലിലേക്കുള്ള പോക്ക് തങ്ങളുടെ പ്ലാന്‍ പൊളിച്ചതില്‍ അമൃത അസ്വസ്ഥയായിരുന്നു. അഭിരാമിയെക്കാള്‍ പ്രശ്‌നം അമൃത അവിടെ ഉണ്ടാക്കിയിരുന്നു. ഇതിനൊപ്പം ദയയുമായിട്ടുള്ള സംസാരം എല്ലാവരും ഏറ്റുപിടിച്ചതോടെ അവിടെ കളിയാക്കലുകള്‍ ഉയര്‍ന്നു. ദയയെ ഒറ്റയ്ക്കിട്ട് എല്ലാവരും കൂടി ആക്രമിക്കുകയായിരുന്നു. ഈ സമയത്താണ് ആര്യ താനും വീണയും ജയിലില്‍ പോയപ്പോഴുള്ള അവസ്ഥ പറഞ്ഞത്.
Recommended Video

അമൃത-അഭിരാമി സഹോദരിമാര്‍ വീട്ടിലേക്ക് വന്നതോടെ കളി മാറി മറിഞ്ഞിരുന്നു. അതുവരെ വീട്ടിലുണ്ടായിരുന്ന ആര്യ, വീണ തുടങ്ങിയവര്‍ക്ക് പണി കിട്ടി തുടങ്ങിയത് ഇവരുടെ വരവോട് കൂടിയാണ്. അതുവരെ മത്സരങ്ങളിലെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നവര്‍ ഗ്രൂപ്പീസം ശക്തി പ്രാപിച്ചതോടെ മാറി തുടങ്ങി. ഒടുവില്‍ രജിത്തിനെ ജയിലിലാക്കാന്‍ പദ്ധതിയിട്ടെങ്കിലും ആര്യയും വീണയുമായിരുന്നു ജയിലിലേക്ക് പോയത്. ഇരുവരുടെയും പ്ലാന്‍ പൊളിഞ്ഞെങ്കിലും ആരോടും പരിഭവം കാണിക്കാതെ ജയിലിലേക്ക് പോവുകയായിരുന്നു.


Click it and Unblock the Notifications