വികാരഭരിതയായി ആര്യ രജിത്തിനെ കുറിച്ച് പറയുന്നു! ബുദ്ധിയുള്ള പ്ലേയറാണദ്ദേഹം:തനിക്ക് സീറോ ആണെന്നും നടി
Recommended Video
ബിഗ് ബോസ് വീട്ടിലെ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. ഡോ.രജിത് കുമാറിന് വലിയ പിന്തുണയാണ് പുറത്തുള്ളത്. എന്നാല്‍ മത്സരാര്‍ഥികള്‍ ഏറ്റവുമധികം ഇഷ്ടമില്ലാത്ത ആള്‍ രജിത് ആണ്. വന്നപ്പോള്‍ മുതല്‍ അദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കാണ്. മറ്റുള്ളവരെല്ലാം രജിത്തിനെ ഒറ്റപ്പെടുത്തുന്നതാണ് കണ്ട് വരുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ ആര്യയും രജിത്തിനെതിരെ തിരിഞ്ഞു.
രജിത്തിന്റെ ആരോഗ്യ പ്രശ്‌നം കണക്കിലെടുത്ത് ജയിലില്‍ പോവാന്‍ ആര്യ തയ്യാറെടുത്തിരുന്നു. എന്നാല്‍ ആര്യയുടെ ഗെയിം പ്ലാന്‍ ആണെന്ന് മനസിലാക്കി രജിത്ത് അതില്‍ നിന്നും മാറി. ഇതോടെ ആര്യ വികാരഭരിതയായി. ഇന്നലെ നോമിനേഷനില്‍ രജിത്തിന്റെ പേര് ആര്യ പറയാനുള്ള പ്രധാന കാരണവും ഇതൊക്കെയാണെന്നാണ് കരുതുന്നത്.

മത്സരം പകുതിയോട് അടുക്കുമ്പോള്‍ വീട്ടില്‍ എല്ലാവരോടും ആത്മബന്ധം തോന്നിയിട്ടുണ്ടെന്നും എന്നാല്‍ രജിത്തിനോട് മാത്രം തനിക്ക് ഒരു അടുപ്പവും തോന്നിയില്ലെന്നും ആര്യ പറയുന്നു. ഇതിന് കാരണം രജിത് ആരെയും അടുപ്പിക്കാത്തത് കൊണ്ട് തന്നെയാണ്. പവന്‍ പുറത്തായതിന് പിന്നാലെ രജിത് രോഗാവസ്ഥയില്‍ ആയിരുന്നുവെന്നും ഈ സമയത്ത് വീട്ടിലുള്ള എല്ലാവരും അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ കൂടിയെന്നും ആര്യ ചൂണ്ടി കാണിക്കുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് രജിത്തിന്റെ തിരിച്ചുള്ള പെരുമാറ്റമെന്നും ആര്യ കുറ്റപ്പെടുത്തി.

മോഹന്‍ലാല്‍ ചോദിക്കുമ്പോള്‍ തനിക്ക് എല്ലാവരും കുടുംബം പോലെയാണെന്നും എല്ലാവരും സഹോദരങ്ങളെ പോലെയാണെന്നും രജിത് പറയും. പക്ഷെ ഇത് വെറും വാക്കുകള്‍ മാത്രമാണ്. രജിത്തിന് പകരക്കാരിയായി ജയിലില്‍ പോകാന്‍ തീരുമാനിച്ചത് തന്റെ കളിയാണെന്നായിരുന്നു രജിത് പറഞ്ഞത്. അങ്ങനെയെങ്കില്‍ രജിത് പുറത്ത് കിടന്നത് എന്തിനാണെന്ന് ചോദിച്ച ആര്യ ഇതും രജിത്തിന്റെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നും ആരോപിക്കുന്നു.

രജിത് ഒരു ബുദ്ധിമാനായ പ്ലേയര്‍ ആണ്. പക്ഷെ തനിക്ക് വ്യക്തിപരമായി രജിത് ഒരു ബിഗ് സീറോ ആണെന്നായിരുന്നു ആര്യയുടെ വിശദീകരണം. പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു ഇക്കാര്യങ്ങള്‍ ആര്യ പറഞ്ഞത്. ബിഗ് ബോസ് വീട്ടിലെ മറ്റെല്ലാവരും തന്റെ മനസിനോട് ചേര്‍ന്ന് നില്‍ക്കുന്നവരാണെന്നും പക്ഷേ രജിത്തിന് തന്റെ ഉള്ളില്‍ ഒരു സ്ഥാനവും ഉണ്ടാകില്ലെന്നും ആര്യ തുറന്ന് പറയുന്നു. ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കൊണ്ടായിരുന്നു ആര്യ രജിത്തിനെ നോമിനേറ്റ് ചെയ്തത്.

രസകരമായ കാര്യം ആര്യയും ഇത്തവണ നേമിനേറ്റഷന്‍ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ്. ആര്യയുടെ അടുത്ത സുഹൃത്തായ വീണയും ആര്യയെ നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ആര്യയ്ക്ക് നോമിനേഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ആര്യ അത് ഉപയോഗിച്ചിരുന്നില്ല. ഇത് വീണയെ അസ്വസ്ഥയാക്കിയിരുന്നു. ഇത് മനസിലാക്കി ആര്യ വീണയോട് ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു.

താന്‍ കാര്‍ഡ് ഉപയോഗിക്കുന്നില്ലെന്ന് തീരുമാനിച്ചതാണെന്നും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും ആര്യ പറയുകയായിരുന്നു. ഇപ്പോള്‍ ഈ കാര്‍ഡ് ഉപയോഗിച്ചാല്‍ അത് എസ്‌കേപ്പിസം ആയി പോകുമെന്നും പിന്നീട് അത്യാവശ്യം വരുമ്പോള്‍ ഉപയോഗിക്കാനായി അത് കരുതി വെച്ചതാണെന്നും ആര്യ കൂട്ടി ചേര്‍ത്തു. ഇതൊക്കെ വീണയോട് പറഞ്ഞെങ്കിലും കാര്യങ്ങള്‍ മനസിലാക്കാന്‍ വീണയ്ക്ക് കുറച്ച് സമയമെടുത്തു. കളി മുന്നോട്ട് പോകുമ്പോള്‍ എനിക്ക് നിന്നെയും നോമിനേറ്റ് ചെയ്യേണ്ടി വരുമെന്ന് ആര്യ വീണയോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications