ബന്ധങ്ങളിലെല്ലാം വിള്ളലുകള്‍! വീട്ടില്‍ പോയാല്‍ കൊള്ളാമെന്നുണ്ട്! അഭ്യര്‍ത്ഥനയുമായി ആര്യ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായ ആര്യയും ഇത്തവണ ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ട്. ശക്തമായ പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം അഭിപ്രായം വ്യക്തമാക്കിയാണ് ആര്യ മുന്നേറുന്നത്. ഇത്തവണ എലിമിനേഷന്‍ നോമിനേഷനിലും താരം ഇടംപിടിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും പുറത്തുപോവാനായി ആഗ്രഹിക്കുന്നുണ്ടെന്ന് താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത സുഹൃത്തായ വീണ നായരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ ആഗ്രഹത്തിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

എല്ലാവരും നല്ല ബന്ധങ്ങളിലാണ് ഇപ്പോള്‍. എന്നാല്‍ ഒരു സൈഡീന്ന് ഇതൊക്കെ പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇപ്പോ വീട്ടില്‍ പോയാല്‍ കൊള്ളാമെന്ന് തോന്നുന്നുണ്ടെന്നായിരുന്നു ആര്യ വീണയോട് പറഞ്ഞത്. ഇതിനിടയില്‍ ബിഗ് ബോസിനോടും താരം ഇതിനായി അഭ്യര്‍ത്ഥിച്ചിരുന്നു. ബിഗ് ബോസേ, എന്നെ വീട്ടില്‍ വിട്ടോ, ഞാന്‍ പൊക്കോളാമെന്നായിരുന്നു താരം പറഞ്ഞത്. ഇപ്പോള്‍ നീ പറഞ്ഞ അഭിപ്രായത്തോട് തനിക്കും യോജിപ്പുണ്ടെന്നും ഈ രാത്രി കഴിഞ്ഞാല്‍ നീ തന്നെ ഇത് മാറ്റിപ്പറയുമെന്നുമായിരുന്നു വീണ പിന്നീട് പറഞ്ഞത്.

Recommended Video

Bigg Boss Malayalam Season 2 Day 26 Review | FilmiBeat Malayalam

Veena Nair

ഇന്നൊരു ദിവസമേ നീ ഇതേക്കുറിച്ച്‌ പറയൂയെന്നും ഈ രാത്രി കഴിഞ്ഞാല്‍ ഇത് മാറ്റിപ്പറയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വീണ നായര്‍ പറഞ്ഞിരുന്നു. ഇവിടുന്ന് എവിടേക്കെങ്കിലും പോവണമെന്നായിരുന്നു കഴിഞ്ഞ ദിവസം തനിക്കും തോന്നിയിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. അത്തരത്തിലുള്ളൊരു മാനസികാവസ്ഥയായിരുന്നു തന്‍റേത്. കഴിഞ്ഞ ദിവസത്തെ സംഭവത്തെക്കുറിച്ച് പരോക്ഷമായി താരം സൂചിപ്പിച്ചിരുന്നു. ജസ്ലയും വീണയും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X