ഞാന്‍ കാണിച്ച മണ്ടത്തരത്തിന് നീ പുറത്തായി, ബിഗ് ബോസ് ഹൗസിൽ നിന്ന് വീണയ്ക്ക് ആര്യയുടെ കത്ത്

വീണ ബിഗ് ബോസ് ഷോയിൽ നിന്ന് പുത്തുപോയത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ആര്യയെയാണ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് വീണയുടെ ഫല പ്രഖ്യാപനം കേട്ടത്. തുടക്കം മുതലെ ഏറെ ടെൻഷനോടെ ഇരിക്കുന്ന ആര്യയെ ആയിരുന്നു വാരാന്ത്യം എപ്പിസോഡിൽ കണ്ടത്. എവിക്ഷനിൽ അവസാന രണ്ടിൽ വീണയും പാഷണം ഷാജിയുമായിരുന്നു. ഇവരിൽ ഒരാൾ പുറത്തു പോകുമെന്ന് ഉറപ്പായിരുന്നു

വീണയ പുറത്തു പോയത് എല്ലാവർക്കും ഒരു ഷോക്ക് ആയിരുന്നു. മത്സരത്തിലെ മികച്ച മത്സരാർഥിയായിരുന്നു വീണ. കൂട്ടുകാരിയെ നഷ്ടപ്പെട്ടു എന്നതിലുപരി വലിയ കുറ്റബോധവും ആര്യയെ അലട്ടുന്നുണ്ടായിരുന്നു. വീണ എല്ലാവരോടും സന്തോഷത്തോടെ യാത്ര പറഞ്ഞ് ഇറങ്ങിയിട്ടും ആര്യയ്ക്ക് തന്റെ മനസ്സിനെ കൺട്രോൾ ചെയ്യാൻ സാധിച്ചിരുന്നില്ല. വീണ പോയത് താൻ കാരണമാണെന്ന് വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു.

വീണ പോകാൻ കാരണം   താൻ

താൻ കാരണമാണ് നീ ഇപ്പോൾ പോകുന്നതെന്ന് പറഞ്ഞ് കരയുകയായിരുന്നു ആര്യ. കെട്ടിപ്പിടിച്ച് വാ വിട്ട് കരയുന്ന ആര്യയെ സമാധാനിപ്പിക്കാൻ വീണ പണിപ്പെട്ടിരുന്നു. എല്ലാവരുടേയും മുന്നിൽവെച്ചായിരുന്നു തന്റെ തെറ്റിനെ കുറിച്ച് ആര്യ ആദ്യം പറഞ്ഞത്. പിന്നീട് ഇത് ആവർത്തിച്ച് കൊണ്ടിരുന്നു. ഞാൻ കാരണമാണ് നീ ഇപ്പോൾ പുറത്തു പോകുന്നത്. ഞാൻ സുജോയുടെ കാര്യത്തിൽ കേസ് കൊടുത്തത് കൊണ്ടാണ് പ്രേക്ഷകർ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് ആര്യ പറഞ്ഞു. എന്നാൽ അവശ്യമില്ലാത്ത ഒരു കാര്യവും പറയരുതെന്നായിരുന്നു വീണയുടെ മറുപടി. താനും ഉടനെ വരുമെന്ന് ആര്യയും പറയുന്നു.

 ആശ്വസിപ്പിച്ച്   മറ്റ്  അംഗങ്ങൾ

വീണ- ആര്യ സൗഹൃദത്തിന്റെ ആഴവും വ്യാപ്തിയും ബിഗ് ബോസ് അംഗങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ പരസ്പരം സപ്പോർട്ട് ചെയ്താണ് ടാസ്ക്കുകൾ കളിച്ചിരുന്നത്. വീണ പോയതിനു പിന്നാലെ ആര്യയെ സമാധാനിപ്പിക്കാൻ പാഷാണം ഷാജി, എലീന, രഘു എന്നിവർ ശ്രമിച്ചിരുന്നു. ഇത് മത്സരമാണെന്നും, നിന്നോട് ഞാൻ എപ്പോഴും പറയാറില്ലെ എന്ന് ആര്യയെ കെട്ടിപ്പിടിച്ചു കൊണ്ട് രഘു പറഞ്ഞു.

  എനിയ്ക്ക്  ഓർമയില്ല

ടാസ്ക്കിൽ നടന്ന സംഭവം തനിയ്ക്ക് ഓർമയില്ല ഷാജി ചേട്ടാ... ,അതു കൊണ്ടാണ് താൻ ബിഗ് ബോസിനെ ചലഞ്ച് ചെയ്തതും. പിന്നീട് ജയിലിൽ സുജോ വന്ന് പറഞ്ഞപ്പോൾ തനിയ്ക്ക് അത് ഉറപ്പായി. അതു കൊണ്ടാണ് താൻ വീഡിയോ കാണണം എന്ന് പിന്നേയും ആവശ്യപ്പെട്ടത്. അതാണ് ഇപ്പോൾ വീണ ഷോയിൽ നിന്ന് പോയതെന്നും ആര്യ വീണ്ടും പറഞ്ഞ് കരയുകയായിരുന്നു. എന്നാൽ ഇത് മത്സരം മാത്രമാണ്. എന്തും പറഞ്ഞു ജയിക്കാമെന്ന് ബിഗ് ബോസ് തന്നെ പറഞ്ഞിട്ടില്ലേ, അങ്ങനെ കണ്ടാൽ മതിയെന്നും പാഷാണം ഷാജി ആര്യയെ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്.

Recommended Video

Bigg Boss Malayalam: രജിത്തേട്ടനെ എനിക്ക് വളരെ ഇഷ്ടമാണ് | FilmiBeat Malayalam
 വീണയ്ക്ക്  കത്ത്

ഇപ്പോഴിത ആര്യ വീണയ്ക്ക് കത്ത് അയക്കുകയാണ്. ടിഷ്യൂ പേപ്പറിൽ കൺമഷി കൊണ്ടായിരുന്നു കത്ത് എഴുതിയത്. വീണാമ്മേ സോറി എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഞാൻ കാണിച്ച മണ്ടത്തരത്തിനാണ് നീ പുറത്തായത്. വീട്ടിൽ പോയി ഖുഷിക്കുട്ടിയെ കാണണം. ഇഷ്ടം പോലെ ഉമ്മ കൊടുക്കണം. എന്നൊക്കെ കത്തിൽ പറയുന്നുണ്ട്. ആ കത്ത് വീണയുടെ സാധാനങ്ങളുടെ കൂട്ടത്തിൽ ആര്യ കൊണ്ട് വയ്ക്കുന്നുമുണ്ട്. പിന്നീട് ആര്യയെ കാണാനായി രജിത്ത് അവിടെ എത്തുകയും വല്യേട്ടനെ പോലെ കാണാമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണമെന്നും താര രജിത്ത് പറയുന്നു. രജിത്തിന്റെ വല്യേട്ടൻ പരാമർശത്തെ രഘു ട്രോളുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X