വീണയ്ക്കും രജിത്തിനും വേണ്ടി കണ്ടുതുടങ്ങിയതാണ്! ഇനി ബിഗ് ബോസ് കാണുന്നില്ലെന്ന് അശ്വതി!

ബിഗ് ബോസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി നിന്നിരുന്ന രജിത് കുമാര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തേക്ക് പോയത്. സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ച സംഭവത്തില്‍ രജിത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയായിരുന്നു ബിഗ് ബോസ്. ഈ സംഭവത്തോടെ ബിഗ് ബോസിനെതിരെ തിരിയുകയായിരുന്നു രജിത് ആരാധകര്‍. മോഹന്‍ലാലിനും ഏഷ്യാനെറ്റിനുമെല്ലാം കടുത്ത പൊങ്കാലയായിരുന്നു ആരാധകര്‍ നല്‍കിയത്. രജിത് പുറത്തായതില്‍ സങ്കടമുണ്ടെന്ന് വ്യക്തമാക്കി താരങ്ങളും എത്തിയിരുന്നു.

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളായ അശ്വതിയും ഈ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സുഹൃത്തായ വീണ നായര്‍ മെസ്സേജ് അയച്ചതിന് ശേഷമായാണ് താന്‍ പരിപാടി കണ്ടുതുടങ്ങിയതെന്ന് താരം പറയുന്നു. വീണയ്ക്ക് വേണ്ടി കണ്ടുതുടങ്ങിയ പരിപാടിയായിരുന്നുവെങ്കിലും രജിത് കുമാറിന്റെ പ്രകടനവും തനിക്ക് ഇഷ്ടമായിരുന്നുവെന്നും അവരെ കാണാനായി പരിപാടി കാണുന്നത് തുടരുകയായിരുന്നു. വീണ പുറത്തുവന്നതിന് ശേഷവും രജിത് അവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹവും പുറത്തേക്ക് വന്നു. ഇനി പരിപാടി കാണുന്നില്ലെന്നും താരം പറയുന്നു. അശ്വതിയുടെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

വീണയുടെ മെസ്സേജ്

വീണയുടെ മെസ്സേജ്

ബിഗ് ബോസ്സ് എന്ന പരിപാടി സീസൺ 1 ഞാൻ കണ്ടിട്ടേയില്ല. സീസൺ 2 വരുന്നു എന്നറിഞ്ഞപ്പോളും കാണണം എന്ന് കരുതിയതും അല്ല. എന്റെ സുഹൃത്തായ ആര്യ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആശംസകൾ അറിയിച്ചു. പിന്നീട് ആണ് എന്റെ വളരെ അടുത്ത സുഹൃത്തായ വീണ നായര്‍ എടീ ഞാൻ ബിഗ് ബോസ്സിൽ പോവാ നീ പ്രാർത്ഥിക്കണം സപ്പോർട്ട് ചെയ്യണം എന്ന് മെസ്സേജ് അയച്ചു.

അവളെ കാണാന്‍ വേണ്ടി

അവളെ കാണാന്‍ വേണ്ടി

അങ്ങനെ അവളെ കാണാൻ വേണ്ടി ആണ് ഞാൻ ഇ സീസൺ കണ്ടു തുടങ്ങിയത്. ഞാൻ ഇവിടെ യുഎഇ ൽ ആയതിനാൽ എനിക്ക് വോട്ടിങ്ങിനുള്ള അവസരം ഉണ്ടായിരുന്നില്ല. എന്നാൽ ഈ പ്രോഗ്രാം കണ്ടെങ്കിലും സപ്പോർട്ട് ചെയ്യാം എന്ന ഉദ്ദേശത്തിൽ മാത്രം കണ്ടുതുടങ്ങി. സാധാരണ അങ്ങനെ ഒരു പ്രോഗ്രാം കുത്തിയിരുന്ന് കാണുകയോ അതിനു അഭിപ്രായം പറയുകയോ ചെയ്യുന്ന വ്യക്തിയല്ല. സത്യം പറഞ്ഞാൽ അതിനുള്ള ക്ഷമ എനിക്കില്ല എന്നതാണ്.

രജിത് കുമാറും

രജിത് കുമാറും

അങ്ങനെ അവൾക്കു വേണ്ടി ബിഗ് ബോസ് സീസൺ 2 കണ്ടുകൊണ്ട് ഇരുന്ന ഞാൻ പതിയെ ഡോക്ടര്‍ രജിത് കുമാർ എന്ന വ്യക്തിയുടെ ഗെയിം പ്ലാനിംഗ്സ്, സ്ട്രാറ്റജി കണ്ടപ്പോൾ അറിയാതെ ഒരു ഇഷ്ട്ടം തോന്നി. അദ്ദേഹത്തിന്റെ തത്വങ്ങളോട് പരിപൂർണമായും വിയോജിപ്പ് ഉള്ള വ്യക്തി ആണ് ഞാൻ എന്നത് വേറെ കാര്യം.. അങ്ങനെ ബിഗ് ബോസ് രണ്ടിന്‍റെ സ്ഥിരം പ്രേക്ഷക ആയി ഞാനെന്നും അശ്വതി പറയുന്നു.

വീണ പോയപ്പോഴും

വീണ പോയപ്പോഴും

സ്വന്തമായി കളിക്കാൻ ഉള്ള കഴിവും ഫൈനൽ വരെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നതും ആയ എന്റെ കൂട്ടുകാരി ആ വീടിനു വെളിയിൽ പോയപ്പോളും രജിത് സർ ഉണ്ടല്ലോ തുടർന്നും കാണാം എന്ന ചിന്തയിൽ ഇരുന്നപ്പോൾ ആരോ കണ്ണുവെച്ചപോലെ സർന് ഒരു തെറ്റ് പറ്റി. തെറ്റെന്നു വെച്ചാൽ വലിയൊരു തെറ്റ്. പക്ഷെ അദ്ദേഹം അതിൽ പശ്ചാത്തപിച്ചു, കരഞ്ഞു, മാപ്പ് അപേക്ഷിച്ചു. ഈ ലോകം എമ്പാടുമുള്ള മലയാളികളോട്, ആ പെൺകുട്ടിയോട്,ആ കുട്ടീടെ മാതാപിതാക്കളോട് എല്ലാരോടും.

വീട്ടിലേക്ക് തിരിച്ചുകയറ്റിയില്ല

വീട്ടിലേക്ക് തിരിച്ചുകയറ്റിയില്ല

അദ്ദേഹം എന്ന "അധ്യാപകൻ" (ഞാൻ അദ്ദേഹത്തിന്റെ ആ ഒരു പദവിയെ ഒരുപാടു ബഹുമാനിക്കുന്നു..) തലകുനിച്ചു നിന്ന് ഏറ്റു പറഞ്ഞു സംഭവിച്ചുപോയ തെറ്റ്‌. പക്ഷെ ആ കുട്ടി സാർ തിരിച്ചു കയറിയാൽ ഇനി തോൽപ്പിക്കാൻ ആവില്ല എന്ന ഭയം കൊണ്ടാകാം ക്ഷമ നൽകിയെങ്കിലും തിരിച്ചു ആ വീട്ടിലേക്കുള്ള വരവ് നിഷേധിച്ചു. അദ്ദേഹത്തെ അവിടെ എല്ലാരും എടുത്തിട്ട് മാനസികമായും ശാരീരികമായും അലക്കിയപ്പോൾ ബിഗ് ബോസ്സിന്റെ നീതിന്യായ വ്യവസ്ഥിതി എവിടേം കാണാൻ കഴിഞ്ഞില്ല.

ഗുഡ് ബൈ

ഗുഡ് ബൈ

അപ്പൊ പറഞ്ഞു വന്നത് ഞാൻ ആർക്കു വേണ്ടി കണ്ടുതുടങ്ങിയോ അവൾ അവിടില്ല, സാറും അവിടില്ല. സോ ഗുഡ് ബൈ പറയുന്നു ബിഗ് ബോസ് സീസണ്‍ രണ്ടിനോട്. ആര്യമ്മാ, എല്ലാവിധ ആശംസകളും. നമ്മൾ കലാകാരന്മാരുടെ ഏറ്റവും വലിയ ജഡ്ജ് എന്ന് പറയുന്നത് പ്രേക്ഷകർ ആണ് എന്നാണ് എന്റെ വിശ്വാസം .. അവരുടെ സപ്പോർട്ട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Recommended Video

Big Boss Malayalam | Case filed against Rajit kumar army | Filmibeat Malayalam
ശരിയല്ലല്ലോ

ശരിയല്ലല്ലോ

പിന്നെ രജിത് സാറിനെ എതിര്‍ക്കുന്ന എന്റെ ഒരുപാടു സുഹൃത്തക്കൾ ഫേസ്ബുക്കില്‍ ഉണ്ട്.. അവരെയൊക്കെ വളരെ ഹെൽത്തി ആയിട്ടേ നേരിട്ടിട്ടുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഞാൻ ഇഷ്ട്ടപെടുന്ന ആളെ നിങ്ങളും ഇഷ്ടപ്പെടണം എന്ന് പറയുന്നത് ശെരിയല്ലല്ലോ. അപ്പൊ ആർക്കേലും അങ്ങനെ. വേദനിച്ചെങ്കിൽ ക്ഷമിക്കണം നന്ദി നമസ്ക്കാരം, ഇതായിരുന്നു അശ്വതിയുടെ കുറിപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X