ബിഗ് ബോസില്‍ ഇനിയും പ്രണയമുണ്ടാവുമോ? സാധ്യത കാണിച്ച് ആരാധകര്‍, മത്സരാര്‍ഥികള്‍ ഇവരാണ്!
Recommended Video
ബിഗ് ബോസ് രണ്ടാം പതിപ്പിന് തുടക്കമായിരിക്കുകയാണ്. ആദ്യ സീസണിലെ പോലെ മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായിട്ടെത്തിയത്. പതിനേഴോളം മത്സരാര്‍ഥികളാണുള്ളത്. രസകരമായ കാര്യം കൂടുതല്‍ പേരും ടെലിവിഷന്‍, കോമഡി രംഗത്ത് നിന്നുള്ള താരങ്ങളാണെന്നതാണ്. ജനുവരി അഞ്ചിന് വൈകുന്നേരം ആറ് മണി മുതലാണ് ബിഗ് ബോസിന് തുടക്കമായത്.
നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കണ്ടെത്തിയ പല മത്സരാര്‍ഥികളും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. കൂട്ടത്തില്‍ ആരും പ്രതീക്ഷിക്കാത്ത ചിലരും ഉണ്ടായിരുന്നു. ഒരു ദിവസം കഴിയുമ്പോള്‍ ബിഗ് ബോസ് ആരാധകര്‍ കാത്തിരിക്കുന്നത് ആദ്യ ദിവസം എങ്ങനെ മറികടന്നു എന്നതാണ്. മാത്രമല്ല പേര്‍ളിയെയും ശ്രീനിഷിനെയും പോലെ ആരെങ്കിലും ഉണ്ടാവുമോ എന്ന അന്വേഷണവും തകൃതിയായി നടക്കുന്നുണ്ട്.

ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്ത് ഏറ്റവുമധികം റേറ്റിംഗിലുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളത്തില്‍ ആദ്യ സീസണ്‍ അവസാനത്തോട് അടുത്തപ്പോഴാണ് ആരാധകരുടെ എണ്ണം കൂടിയത്. അതിന് കാരണം ഹൗസിനുള്ളിലുണ്ടായ പ്രണയമായിരുന്നു. ടെലിവിഷന്‍ താരങ്ങളായ പേര്‍ളി മാണിയും ശ്രീനിഷുമായിരുന്നു കഴിഞ്ഞ തവണ ബിഗ് ബോസിലൂടെ പ്രണയത്തിലായത്. ശേഷം ഇരുവരും വിവാഹം കഴിച്ച് ഒന്നിക്കുകയും ചെയ്തിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ.

ബിഗ് ബോസിലൂടെ പരിചയപ്പെടുന്ന പലരും യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുന്ന കാഴ്ച കുറേ കാലമായി കണ്ട് വരികയാണ്. ഇതോടെ പുതിയതായി ആരംഭിച്ച മലയാളം ബിഗ് ബോസിലും ഇനിയൊരു പ്രണയം ഉണ്ടാവുമോ എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. അതിന് പറ്റിയ മത്സരാര്‍ഥികള്‍ ഉണ്ടെന്നുള്ള സൂചനകള്‍ ചിലര്‍ ചൂണ്ടി കാണിച്ചെങ്കിലും ഇത്തവണ അങ്ങനെ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് ചിലരുടെ വിലയിരുത്തല്‍.

പുതിയ സീസണില്‍ മത്സരിക്കാന്‍ എത്തിയവരില്‍ കൂടുതല്‍ പേരും വിവാഹിതരാണ്. എന്നാല്‍ എയര്‍ ഹോസ്റ്റസായ അലക്‌സാന്‍ഡ്ര, അവതാരക എലീന, മോഡല്‍ രേഷ്മ രാജന്‍ എന്നിവരാണ് ഇനിയും വിവാഹിതരാവാനുള്ളത്. ഒപ്പം അസിസ്റ്റന്റ് സംവിധായകനായ സുജേ മാത്യുവും വിവാഹം കഴിക്കാനുണ്ട്. ഈ നാല് പേരെയും ചൂണ്ടി കാണിച്ച് കൊണ്ടുള്ള ഊഹാപോഹങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഞ്ജു പത്രോസ്, രജനി ചാണ്ടി, വീണ നായര്‍, സാജു നവോദയ, പരീക്കുട്ടി, സുരേഷ്, സോമദാസ്, ആര്‍ജെ രഘു, തുടങ്ങിയവരെല്ലാം കുടംബമായി കഴിയുകയാണ്. ആര്യ വിവാഹമോചിതയാണെന്ന കാര്യം ബിഗ് ബോസിലൂടെ പറഞ്ഞിരുന്നു. എന്തായാലും ബിഗ് ബോസ് പ്രേമികളെ നിരാശപ്പെടുത്താതെ രസകരമായ പല സംഭവ വികാസങ്ങളും ഉണ്ടാവുമെന്നുള്ള സൂചനകളാണ് ആദ്യദിനങ്ങളില്‍ തന്നെ ലഭിക്കുന്നത്.

ബിഗ് ബോസിലെ ആദ്യ പകല്‍ ആസ്വദിച്ചിരിക്കുകയാണ് താരങ്ങളെല്ലാവരും. രാവിലെ തന്നെ ഒരു പ്രമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. മത്സരാര്‍ഥികള്‍ പാചകം ചെയ്യുന്നതാണ് കാണിച്ചത്. ഗായകന്‍ പരീക്കുട്ടിയുടെയാണ് പരീക്ഷണം. ഒപ്പം നടിമാരായ വീണ നായരും മഞ്ജു പത്രോസുമുണ്ടായിരുന്നു. രസകമരായ കാര്യം പാചകത്തിനൊപ്പം ഡിജെ ഡാന്‍സ് കാണിച്ച് കൊണ്ടാണ് പരീക്കുട്ടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











