മകളുടെ പിറന്നാളിന് അമ്മ ജയിലില്‍! കണ്ണീരടക്കാനാവാതെ ആര്യ! സര്‍പ്രൈസൊരുക്കി ബിഗ് ബോസും!
ബിഗ് ബോസ് സീസണ്‍ 2 വിജയകരമായി മുന്നേറുകയാണ്. കണ്ണിന് അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് മത്സരാര്‍ത്ഥികളില്‍ കുറച്ചുപേര്‍ പുറത്തേക്ക് പോയിരിക്കുകയാണ്. വീണ നായര്‍, മഞ്ജു, ജസ്ല, ആര്യ, സൂരജ്, രഘു, ഷാജി, ഫുക്രു എന്നിവരാണ് ഇപ്പോള്‍ ബിഗ് ഹൗസിലുള്ളത്. ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയുണ്ടെങ്കിലും പുറത്തുള്ളവരുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് ഇരുവരും. എലീനയും ദയയും വൈകാതെ തന്നെ തിരിച്ചെത്തിയേക്കുമെന്നുള്ള വിവരങ്ങളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. എന്നാണ് തിരിച്ചുവരുന്നതെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പ്രദീപ് ചന്ദ്രനായിരുന്നു കഴിഞ്ഞയാഴ്ച എലിമിനേഷിലൂടെ പുറത്തേക്ക് പോയത്.
ടാസ്‌ക്കിനിടയില്‍ ലഭിച്ച സ്വിച്ച് കോയിന്‍ ഉപയോഗിച്ച് ജയില്‍വാസം തിരഞ്ഞെടുക്കുകയായിരുന്നു ആര്യ. ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ മത്സരിക്കുകയോ ജയിലില്‍ പോവുന്നവരിലൊരാളെ രക്ഷിക്കുകയോ ചെയ്യാനുള്ള അവസരമായിരുന്നു സ്വിച്ചിലൂടെ താരത്തിന് ലഭിച്ചത്. രജിത് കുമാറിനെ ജയിലില്‍ നിന്നും രക്ഷിച്ച് ജയില്‍വാസം സ്വയം ഏറ്റെടുക്കുകയായിരുന്നു താരം. ആര്യയുടെ ഈ തീരുമാനത്തിനെക്കുറിച്ച് എല്ലാവരും ചോദിച്ചിരുന്നു. മോഹന്‍ലാലും ഇതേക്കുറിച്ച് ചോദിച്ചിരുന്നു. തനിക്ക് വേണ്ടി ജയില്‍വാസം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു രജിത് ആര്യയോട് പറഞ്ഞത്. ന്നൊല്‍ ആര്യ ആ തീരുമാത്തില്‍ ഉറച്ചുനില്‍ക്കുകയും ജയിലിലേക്ക് പോവുകയുമായിരുന്നു.

മകളുടെ പിറന്നാള്‍
മകളായ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. മകളുടേയും തന്റേയും പേര് ചേര്‍ത്തായിരുന്നു അറോയ എന്ന് ബോട്ടീക്കിന് പേര് നല്‍കിയത്. മകള്‍ക്ക് വേണ്ടിയാണ് ഇനിയങ്ങോട്ടുള്ള ജീവിതമെന്നും താരം പറഞ്ഞിരുന്നു. മകളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. മകളുടെ പിറന്നാളാണ് ഫെബ്രുവരി 18ന് എന്ന് താരം കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് മകളെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ച് ആര്യ പറയാറുണ്ട്.
Recommended Video

അമ്മ ജയിലില്‍
മകളുടെ പിറന്നാളിന് അമ്മ ജയിലില്‍ എത്ര നല്ല സമ്മാനമാണ്, അങ്ങനെയൊന്നും വിചാരിക്കേണ്ട കേട്ടോ, ജയില്‍ അത്ര മോശമൊന്നുമല്ലെന്നും ആര്യ പറയുന്നുണ്ടായിരുന്നു. തനിച്ചിരിക്കുന്നതിനിടയിലായിരുന്നു ആര്യ ഇങ്ങനെ പറഞ്ഞത്. അടുത്തെത്തിയ ജസ്ല കാര്യം ചോദിച്ചപ്പോഴായിരുന്നു മകളുടെ പിറന്നാളാണെന്ന് പറഞ്ഞത്. ഇന്നാണോയെന്ന് ചോദിച്ചപ്പോള്‍ അല്ലെന്നും ചൊവ്വാഴ്ചയാണെന്നുമായിരുന്നു താരം പറഞ്ഞത്.

രജിത് അങ്കിളിന് വേണ്ടി
രജിത് അങ്കിളിന് വേണ്ടിയാണ് അമ്മ ജയിലിലേക്ക് വന്നത്. അങ്കിളിന് കൈ വയ്യാത്തോണ്ട് എന്നും പറഞ്ഞിരുന്നു. കുഞ്ഞിനോട് പറഞ്ഞതാണെന്നും അവള്‍ നോക്കുമ്പോള്‍ പിറന്നാളിന് അമ്മ ജയിലില്‍. മകളെക്കുറിച്ചോര്‍ത്ത് സങ്കടപ്പെടുകയായിരുന്നു താരം. ഇതൊന്നുമോര്‍ക്ക് മോള്‍ സങ്കടപ്പടരുതെന്നും താരം പറയുന്നുണ്ടായിരുന്നു. തുടക്കത്തില്‍ ശക്തയായി നിലനിന്നിരുന്ന ആര്യ അടുത്തിടെയായി മിക്കപ്പോഴും സങ്കടപ്പെടുന്നതില്‍ ആരാധകരും വിഷമത്തിലാണ്.

സങ്കടപ്പെടരുത്
മകളോട് സങ്കടപ്പെടരുത് എന്ന് പറയുമ്പോഴും ആര്യ്ക്ക് സങ്കടമായിരുന്നു. മകളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോള്‍ പെട്ടെന്ന് പറഞ്ഞവസാനിക്കുന്ന പതിവാണ് താരത്തിന്. മക്കളെക്കുറിച്ച് മറ്റുള്ളവര്‍ വാചാലരാവുമ്പോള്‍ റോയയെക്കുറിച്ച് ആര്യയും പറയാറുണ്ട്. ഇത്തവണത്തെ പിറന്നാളിന് താന്‍ ബിഗ് ബോസിലായതിന്റെ സങ്കടവും താരത്തിനുണ്ട്.

ബിഗ് ബോസിന്റെ സര്‍പ്രൈസ്
മത്സരാര്‍ത്ഥികളില്‍ ഓരോരുത്തര്‍ക്കായി ബിഗ് ബോസ് സര്‍പ്രൈസ് നല്‍കിയിരുന്നു. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍പ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. ആര്യയ്ക്ക് മാത്രം ഇതുവരെ സര്‍പ്രൈസുകളൊന്നും ലഭിച്ചിരുന്നില്ല. പിറന്നാള്‍ ദിനത്തില്‍ മകളുടെ ശബ്ദം ബിഗ് ബോസ് കേള്‍പ്പിക്കുമെന്നും ആര്യയ്ക്കും റോയയ്ക്കും ബിഗ് ബോസ് സര്‍പ്രൈസ് നല്‍കുമെന്നുമുള്ള പ്രവചനങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍പ്പിക്കുന്നതിന് പിന്നാലെയായി അവരോട് എന്താണ് പറയാനുള്ളതെന്നും ബിഗ് ബോസ് ചോദിക്കാറുണ്ട്.

മകളോടൊപ്പം
മകളായ റോയയോടൊപ്പമായിരുന്നു ആര്യ ബിഗ് ബോസിലേക്ക് എത്തിയത്. ആര്യ വേദിയിലേക്ക് എത്തിയതിന് പിന്നാലെയായി മോഹന്‍ലാലാണ് മകളേയും വിളിപ്പിച്ചത്. മകളും കൂടി സമ്മതിച്ചതിനാലാണ് താന്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് താരം പറഞ്ഞിരുന്നു. സമ്മാനവും നല്‍കിയായിരുന്നു മോഹന്‍ലാല്‍ റോയയെ യാത്രയാക്കിയത്.


Click it and Unblock the Notifications