പൊട്ടിക്കരഞ്ഞ് വീണയും മഞ്ജുവും, തുടക്കമിട്ടത് എലീന, ബിഗ് ബോസ് ഹൗസിൽ വൻ സർപ്രൈസ്

പതിവു പോലെ ബിഗ് ബോസ് ഹൗസിലെ മത്സരാർഥികളെ കാണാനായി മോഹൻലാൽ എത്തിയിരിക്കുകയാണ്. ഞായറാഴ്ച പ്രേക്ഷകർക്കും മത്സരാർഥികൾക്കും ഏറെ നിർണ്ണായകമായ ദിവസമായിരുന്നു. എലിമിനേഷൻ ദിനം കൂടിയായിരുന്ന ഞായറാഴ്ച എല്ലാവരും വിചാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സംഭവ വികാസങ്ങളാണ് വീടിനുള്ളിൽ നടന്നത്. ആദ്യം മത്സരാർഥികൾക്ക് ഒരു രസകരമായ ഗെയിം മോഹൻലാൽ നൽകുകയായിരുന്നു. എല്ലാവരും അത് മനോഹരമായി കളിക്കുകയും ചെയ്തു.

manju-veena

എന്നാൽ വെറും ഗെയിം മാത്രമല്ല ബിഗ് ബോസ് മത്സരാർഥികൾക്കായി ഒരുക്കിയത്. ഈ ആഴ്ച വൻ സർപ്രൈസുമായിട്ടായിരുന്നു ലാലേട്ടൻ എത്തിയത്. ബിഗ് ബോസ് അംഗങ്ങൾക്ക് അവരുടെ ഉറ്റവരുടെ ശബ്ദം കേൾക്കാനുള്ള ഒരു അവസരം ഒരുക്കി കൊടുക്കുകയായിരുന്നു. എന്നാൽ കാര്യം എന്താണെന്ന് പറഞ്ഞിരുന്നില്ല.

ആദ്യം എലീനയുടെ അമ്മയുടെ ശബ്ദമായിരുന്നു എത്തിയത്. മകൾക്ക് ഗെയിം കളിക്കാനുള്ള എല്ലാം ആശംസയും നൽകുന്നതിനോടൊപ്പം മറ്റുള്ളവർക്കും വിഷസ് അറിയിക്കുകയായിരുന്നു. പിന്നീട് ഫുക്രു, പ്രദീപ്, പാഷണം ഷാജി എന്നിവരുടെ വീടുകളിൽ നിന്നും സന്ദേശം എത്തിയിരുന്നു. ഏറെ വികാരഭരിതമായ രംഗമായിരുന്നു ബിഗ് ബോസ് ഹൗസിൽ ഉണ്ടായത്.

മഞ്ജുവിനും മകന്റെ സന്ദേശമെത്തിരുന്നു. അമ്മാ സുഖാണോ... ഞാനാ ബെര്‍ണാച്ചനാ... ഇവിടെ എല്ലാര്‍ക്കും സുഖം. അമ്മേനെ കാണാണ്ട് മിസ് ചെയ്യുന്നുണ്ട് എന്നാലും കുഴപ്പമില്ല. അമ്മ അവിടെ കിടന്ന് എന്നാ കരച്ചിലാന്നേ. ഇവിടെ ഞാനും കിടന്ന് കരയുവാന്നേ... ഞാന്‍ കരയണ്, മിഞ്ചി കരയണ് പപ്പ കരയുന്നു. മൂന്നുപേരും അടുപ്പിച്ചിരുന്നു കരയുന്നു എന്നായിരുന്നു ബെർണാച്ചന്റെ സന്ദേശം. മകന്റെ ശബ്ദം കേട്ടപ്പോൾ തന്നെ മഞ്ജു പൊട്ടിക്കരഞ്ഞു. പിന്നീട് അച്ഛനും അമ്മയും മഞ്ജുവിനോട് സംസാരിച്ചു. ഹൗസിൽ കരയരുതെന്നായിരുന്നു ഇവരുടെ ഉപദേശം. ഓഡിയോ അവസാനിച്ചതിന് പിന്നാലെ കരഞ്ഞു കൊണ്ട് മഞ്ജു ബിഗ് ബോസിനും ലാലേട്ടനും നന്ദി പറയുകയും ചെയ്തു. എല്ലാവർക്കും ''ഉമ്മ'' എന്നാണ് സന്ദേശത്തിന് മറുപടി നൽകിയത്.

പിന്നീട് വീണയെ തേടിയും വീട്ടിൽ നിന്ന് ഓഡിയോ എത്തി. മകൻ അമ്പുച്ചൻ പാട്ട് പാടി കൊണ്ടായിരുന്നു സംസാരം ആരംഭിച്ചത്. സുഖമാണെന്നും കുഞ്ഞ് പറഞ്ഞിരുന്നു. പിന്നീട് വീണയുടെ അമ്മ സുമ അമ്മയും സംസാരിച്ചു. എല്ലാവരും സുഖമായി ഇരിക്കുന്നു എന്നും കരയരുതെന്നും ഇവർ വീണയ്ക്ക് ഉപദേശം നൽകി. കരഞ്ഞു കൊണ്ടായിരുന്നു വീണയുടേയും പ്രതികരണം. വീണയെ മറ്റുള്ള മത്സരാർഥികൾ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മകന് തിരിച്ച് ഒരു പാട്ട് പാടി കൊടുക്കാൻ മോഹൻ ലാൽ പറഞ്ഞു. മത്സരാർഥികൾ എല്ലാവരും ചേർന്ന് സുമ അമ്മയ്ക്ക് പിറന്നാൾ ആശംസ നേരുകയും ചെയ്തു. മോഹൻലാലിനോടും ഒരു പിറന്നാൾ ആശംസ നേരാൻ വീണ ആവശ്യപ്പെട്ടു. തുടർന്ന് താരവും വിഷ് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X