twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ ഉടന്‍? പരിപാടിയെക്കുറിച്ച് നടന്‍ മുകേഷ് പറഞ്ഞത് കാണൂ

    By Midhun Raj
    |

    ബിഗ് ബോസിന്റെതായി സംപ്രക്ഷണം ചെയ്ത എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറ്റു ഭാഷകളില്‍ എല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. തുടങ്ങിയ സമയത്ത് വലിയ സ്വീകരണം ലഭിച്ചില്ലെങ്കിലും പിന്നീടങ്ങോട്ട് മലയാളം ബിഗ് ബോസ് പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

    വിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനാകുന്നു! വിഹാന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍! കാണൂവിനീത് ശ്രീനിവാസന്‍ വീണ്ടും അച്ഛനാകുന്നു! വിഹാന്റെ ജന്മദിനത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍! കാണൂ

    തരികിട സാബുവായിരുന്നു ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണില്‍ വിജയിയായി മാറിയിരുന്നത്. പേളിമാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുളള പ്രണയവും ബിഗ് ബോസിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി മാറിയിരുന്നു. ഇപ്പോഴിതാ ആദ്യ സീസണിന് പിന്നാലെ ബിഗ് ബോസിന്റെ രണ്ടാം സീസണും എത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    mohanlal-mukesh

    എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് ഷോയ്ക്കിടെ നടന്‍ മുകേഷായിരുന്നു ഇതേക്കുറിച്ച് സൂചന നല്‍കിയത്. പരിപാടി ഉടന്‍ ആരംഭിക്കുമെന്നാണ് മുകേഷ് പറഞ്ഞിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മോഹന്‍ലാലിന് പകരം ബിഗ് ബോസില്‍ അവതാരകനായി മുകേഷ് എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

    ആദ്യ സംവിധാന സംരഭവും പുതിയ പ്രോജക്ടുമായും ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കിലായതിനാലാണ് ഇത്തരമൊരു അഭ്യൂഹം ശക്തമാകുന്നത്. അതേസമയം തമിഴില്‍ ബിഗ് ബോസിന്റെ മൂന്നാം സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഉലകനായകന്‍ കമല്‍ഹാസന്‍ തന്നെയാണ് ഇത്തവണയും അവതാരകനായി എത്തുന്നത്.

    സ്റ്റീഫന് പിന്നാലെ ഇട്ടിമാണിയായി പൊളിച്ചടുക്കാന്‍ മോഹന്‍ലാല്‍! ഒപ്പം എംജി ശ്രീകുമാറിന്റെ പാട്ടും!സ്റ്റീഫന് പിന്നാലെ ഇട്ടിമാണിയായി പൊളിച്ചടുക്കാന്‍ മോഹന്‍ലാല്‍! ഒപ്പം എംജി ശ്രീകുമാറിന്റെ പാട്ടും!

    പതിനെട്ടാം പടിയുമായി തരംഗമാകാന്‍ മെഗാസ്റ്റാറിന്റെ അടുത്ത വരവ്! സെന്‍സറിംഗ് പൂര്‍ത്തിയാക്കി സിനിമപതിനെട്ടാം പടിയുമായി തരംഗമാകാന്‍ മെഗാസ്റ്റാറിന്റെ അടുത്ത വരവ്! സെന്‍സറിംഗ് പൂര്‍ത്തിയാക്കി സിനിമ

    English summary
    bigg boss malayalam season 2 coming soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X