രജിത്തും ആര്യയും സുജോയും എലീനയും സേഫ്! ഫുക്രുവിനായി വഴിമാറി രേഷ്മ! ഇത്തവണ നോമിനേഷനില്‍ ഇവര്‍!
വേറിട്ട എലിമിനേഷന്‍ നോമിനേഷനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. ആരായിരിക്കും ഇനി പുറത്തു പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ബിഗ് ബോസും നോമിനേഷനുള്ള അവസരമൊരുക്കിയത്. പ്രിയപ്പെട്ടവര്‍ക്കൊപ്പമായാണ് ഇത്തവണ മത്സരാര്‍ത്ഥികള്‍ എത്തിയത്. രണ്ടുപേരും ചര്‍ച്ച ചെയ്ത് ഒരാളെ തീരുമാനിക്കാനായിരുന്നു ബിഗ് ബോസ് നിര്‍ദേശിച്ചത്. ക്യാപ്റ്റനായ രജിത് കുമാര്‍ ഇത്തവണ നോമിനേഷനിലുണ്ടായിരുന്നില്ല.
രണ്ട് പേരടങ്ങിയ 5 ടീമാണ് കണ്‍ഫഷന്‍ റൂമിലെത്തി നോമിനേഷന്‍ നടത്തിയത്. രഘു-സുജോ, ആര്യ-ഷാജി, രേഷ്മ-ഫുക്രു, അഭിരാമി-സാന്‍ഡ്ര, എലീന-ദയ ഇവരായിരുന്നു നോമിനേഷനുമായെത്തിയത്. ഷാജിയും രഘുവും രേഷ്മയും അഭിരാമിയും സ്വയം തീരുമാനിച്ച് മുന്നോട്ട് വരികയായിരുന്നു. ചേച്ചി ഇമോഷണലി വീക്കാണെന്ന് പറഞ്ഞായിരുന്നു ദയയെ എലീന വീഴ്ത്തിയത്.
Recommended Video

ആര്യയെ സുരക്ഷിതയാക്കി ഷാജി
ഷാജിയും ആര്യയുമായിരുന്നു ആദ്യം കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയത്. നോമിനേഷന്‍ രീതിയെക്കുറിച്ച് ബിഗ് ബോസ് വ്യക്തമാക്കിയതിന് പിന്നാലെയായി ഇരുവരും സ്വയം തീരുമാനമെടുക്കുകയായിരുന്നു. അവസാനം വരെ ബിഗ് ബോസില്‍ തുടരണമെന്ന ആര്യയുടെ ആഗ്രഹത്തെക്കുറിച്ച് അറിയാവുന്ന ഷാജി താന്‍ നോമിനേഷനില്‍ പോവാമെന്ന് അറിയിക്കുകയായിരുന്നു. ബിഗ് ബോസിലെ വിജയിയായി താന്‍ കാണാന്‍ ആഗ്രഹിക്കുന്നവരിലൊരാളായ ഷാജിയെ നോമിനേറ്റ് ചെയ്യാന്‍ ആര്യയ്ക്ക് ബുദ്ധിമുട്ടായിരുന്നു. ഇത് മനസ്സിലാക്കി ഷാജി സ്വയം മുന്നോട്ട് വരികയായിരുന്നു.

ഫുക്രുവിന് പേടി
രേഷ്മയ്‌ക്കൊപ്പമായാണ് ഫുക്രു നോമിനേഷനായി എത്തിയത്. കഴിഞ്ഞയാഴ്ചയില്‍ തനിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് പറഞ്ഞ് നോമിനേഷനില്‍ പോവാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഫുക്രു പറഞ്ഞത്. തനിക്ക് പുറമെ പിന്തുണയുണ്ടോയെന്ന കാര്യത്തെക്കുറിച്ചൊന്നും അറിയില്ലെന്നും നോമിനേഷനിലേക്ക് താന്‍ പോവാമെന്നും അറിയിക്കുകയായിരുന്നു രേഷ്മ. സ്വന്തം നിലപാടുമായാണ് താന്‍ എപ്പോഴും നില്‍ക്കാറുള്ളത്. അത് പ്രേക്ഷകരും മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും താരം പറഞ്ഞിരുന്നു.

രഘുവിന്റെ തീരുമാനം
സുജോയും രഘുവും ഒരുമിച്ചാണ് എത്തിയത്. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കളായ ഇരുവരും എത്തിയപ്പോള്‍ ആരാവും നോമിനേഷനിലെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. സുജോ രണ്ട് തവണ എലിമിനേഷനെ അഭിമുഖീകരിച്ചതല്ലേ, ഇത്തവണ താന്‍ എലിമിനേഷനിലേക്ക് പോവാമെന്ന് രഘു പറയുകയായിരുന്നു. കഴിഞ്ഞ തവണ എലിമിനേഷനില്‍ നിന്നും സുജോ സുരക്ഷിതനാവുകയായിരുന്നു. ഇത്കുടി കണക്കിലെടുത്തായിരുന്നു രഘു തീരുമാനമെടുത്തത്.

സാന്‍ഡ്ര തുടരട്ടെ
അഭിരാമിയും അമൃതയും തങ്ങളുടെ അടുത്ത സുഹൃത്തായ സാന്‍ഡ്രയ്‌ക്കൊപ്പമാണ് എത്തിയത്. തങ്ങളേക്കാള്‍ കൂടുതല്‍ കാലം ബിഗ് ബോസില്‍ കഴിഞ്ഞ സാന്‍ഡ്ര ഇവിടെ തുടരട്ടെ, നോമിനേഷനിലേക്ക് തങ്ങള്‍ പോവാമെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. അധികം ആലോചനകളൊന്നുമില്ലാതെ പെട്ടെന്ന് തന്നെ ഇരുവരും തീരുമാനം അറിയിക്കുകയായിരുന്നു. അഭിയുടെ അടുത്ത സുഹൃത്താണ് സാന്‍ഡ്രയെന്ന് അമൃത നേരത്തെ പറഞ്ഞിരുന്നു.

എലീനയെ വിട്ടുകൊടുക്കാനാവില്ല
ദയയും എലീനയുമായിരുന്നു ഒടുവിലായി കണ്‍ഫഷന്‍ റൂമിലേക്ക് എത്തിയത്. രജിത് കുമാറുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചേച്ചി ഡിസ്റ്റര്‍ബഡല്ലേയെന്നായിരുന്നു എലീന ചോദിച്ചത്. ഇമോഷണലിയും ചേച്ചി വീക്കാണ്. ചേച്ചി ആലോചിച്ചിട്ട് പറയെന്നായിരുന്നു എലീന പറഞ്ഞത്. അനിയത്തിയെപ്പോലെ കാണുന്ന എലീനയെ നോമിനേറ്റ് ചെയ്യാന്‍ തനിക്കാവില്ലെന്നായിരുന്നു ദയ പറഞ്ഞത്. പൊട്ടിക്കരഞ്ഞായിരുന്നു ദയ വിശദീകരണം നല്‍കിയത്.

ഇത്തവണത്തെ ലിസ്റ്റ്
നോമിനേഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ബിഗ് ബോസ് ഇത്തവണത്തെ ലിസ്റ്റ് പുറത്തുവിട്ടത്. ഷാജി, രഘു, രേഷ്മ, ദയ, അമൃത-അഭിരാമി തുടങ്ങിയവരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ഇവരിലാരാവും പുറത്തേക്ക് പോവുന്നതെന്ന ചര്‍ച്ചകള്‍ സജീവമാണ്. സുരക്ഷിതരാവും തങ്ങളെന്നുള്ള വിശ്വാസത്തിലാണ് മത്സരാര്‍ത്ഥികള്‍.


Click it and Unblock the Notifications