ബിഗ് ബോസ് ഹൗസില്‍ പുതിയ മാറ്റം! ഫുക്രുവിനെ കാത്തിരിക്കുന്ന കടുത്ത വെല്ലുവിളി ഇതെന്നും മോഹന്‍ലാല്‍!

വ്യത്യസ്തമായ സംഭവവികാസങ്ങളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. മത്സരം മുറുകുന്നതിനിടയില്‍ നിബന്ധനകളും കടുക്കുകയാണ്. ഫുക്രുവാണ് ഈയാഴ്ചയിലെ ക്യാപ്റ്റന്‍. അദ്ദേഹത്തെ അഭിനന്ദിച്ചതിന് പിന്നാലെയായാണ് പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ വായക്തമാക്കിയത്. മത്സരാര്‍ത്ഥികളെ വിവിധ ജോലികള്‍ക്കായി തിരഞ്ഞെടുത്തത് ഫുക്രുവായിരുന്നു. എല്ലാത്തിലും ഫുക്രുവും ഇടപെടണമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മിക്കപ്പോഴും കിച്ചണ്‍ ഏരിയയിലാണ് വീണയേയും ആര്യയേയും കാണാറുള്ളതെന്നും ഇത്തവണ അവരെ ഇവിടെ നിന്നും മാറ്റുകയാണെന്നും ഫുക്രു പറഞ്ഞിരുന്നു. അവര്‍ ആവശ്യപ്പെട്ട കാര്യമല്ലേ അതെന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ അങ്ങോട്ട് ഇതേക്കുറിച്ച് പറഞ്ഞെന്നായിരുന്നു ആര്യ പറഞ്ഞത്.

പതിവില്‍ നിന്നും വ്യത്യസ്തമായി ഇനി ബിഗ് ബോസ് ഹൗസില്‍ പരാതിപ്പെട്ടിയുണ്ടാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അതിനടുത്ത് ഒരു കടലാസും പെന്‍സിലും വെച്ചിരിക്കും. ആര്‍ക്ക് വേണമെങ്കിലും പരാതി എഴുതിയിടാം. എഴുതുന്നയാളിന്റെ പേര് വ്യക്തമാക്കണമെന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ക്യാപ്റ്റനെക്കുറിച്ചുള്ള പരാതി പേര് വ്യക്തമാക്കാതെ തന്നെ ഇടാമെന്ന് പറഞ്ഞതിന് പിന്നാലെയായാണ് ഇത് നേരത്തെ വേണ്ടതായിരുന്നുവെന്ന് രജിത് പറഞ്ഞത്. തുടക്കത്തില്‍ തന്നെ ഇതൊക്കെ വെച്ചാല്‍ ശരിയാവില്ലെന്നും മത്സരം മുറുകുന്നതിനിടയില്‍ അല്ലേ മാറ്റം വേണ്ടതെന്നുമായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

Recommended Video

Bigg Boss Malayalam Season 2 Day 56 Review | FilmiBeat Malayalam

Mohanlal

ക്യാപ്റ്റന്‍സി ടാസ്‌ക്കില്‍ കാണിച്ച മിടുക്ക് അധികാരത്തിലും കാണിക്കുമോയെന്ന് ചോദിച്ചപ്പോള്‍ അതുണ്ടാവുമെന്ന മറുപടിയാണ് ഫുക്രു നല്‍കിയത്. എല്ലാ ഗ്രൂപ്പിന്റേയും ക്യാപ്റ്റനായി നില്‍ക്കാനുള്ള ഉത്തരവാദിത്തവും ഇനിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. താന്‍ വരുമ്പോള്‍ പരാതിപ്പെട്ടി തുറക്കുമെന്നും പാരതിക്കനുസരിച്ച് ശിക്ഷയും ഉണ്ടാവുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കാത്തിരിപ്പിനൊടുവില്‍ ക്യാപ്റ്റനാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫുക്രു. എന്നാല്‍ ചില്ലറ വെല്ലുവിളികളല്ല താരത്തെ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X