എന്തോ ഒത്തിരി ഇഷ്ട്ടമാണ് ഈ മുതലിനെ, ബിഗ് ബോസ് സീസൺ 3 ലെ ഇഷ്ടപ്പെട്ട മത്സരാർഥിയെ കുറിച്ച് ദയ അശ്വതി
സംഭവ ബഹുലമായി ബിഗ് ബോസ് സീസൺ3 മുന്നോട്ട് പോകുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ 55 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ നിന്ന് വ്യത്യസ്തമായി താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിൽ എത്തിയിട്ടുണ്ട്. ബിഗ് ബോസ് ആരംഭിച്ച് വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഇവർ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറുകായിരുന്നു.
ബെഡ് റൂമിൽ നിന്നുള്ള ഹോട്ട് നടിയുടെ ചിത്രങ്ങൾ, കാണൂ
ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മത്സരാർഥിയാണ് ദയ അശ്വതി. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ദയ അശ്വതി അന്ന് ഷോയിലെത്തിയത്. ഷോ നിർത്തുന്നത് വരെ ദയ ഹൗസിലുണ്ടായിരുന്നു. ഇപ്പോഴിത സീസൺ 3 ലെ തന്റെ പ്രിയപ്പെട്ട മത്സരാർഥിയുടെ പേര് വെളിപ്പെടുത്തുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഫിറോസും സജ്നയുമാണ് ദയ അശ്വതിയുടെ പ്രിയപ്പെട്ട ബിബി 3 ലെ മത്സരാർഥികൾ. ഇവരെ ഇഷ്ടപ്പെടാനുള്ള കാരണവും ദയ വെളിപ്പെടുത്തിയിട്ടുണ്ട്.
മുഖത്തുനോക്കി കാര്യങ്ങൾ പറയേണ്ടവരോട് പറയേണ്ട പോലെ, ഒളിവും മറവുമില്ലാതെ പറയും. ആരോടും വ്യക്തിവൈരാഗ്യം കാത്തുസൂക്ഷിച്ച് നടക്കാറില്ല. സജ്നയും ഫിറോസും വന്നതിൽ പിന്നെയാണ് വീടിനകത്ത് ഒരു ചലനമുണ്ടായത് എന്നാണ് ദയ പറയുന്നത്. ഓരോ ദിവസം കഴിയുന്തോറും ഇവരോടുളള ഇഷ്ട കൂടി വരുന്നുണ്ടെന്നു ദയ പറയുന്നുണ്ട്. ഫേസ്ബിക്കിൽ ഇവരെ പിന്തുണക്കുന്ന നിരവധി പോസ്റ്റുകൾ താരം പങ്കുവെയ്ക്കാറുണ്ട്.

ബിഗ് ബോസ് സീസൺ 3 ലെ ആദ്യത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഫിറോസും സജ്നയും. ഷോ ആരംഭിച്ച് രണ്ട് ആഴ്ചകൾക്ക് ശേഷമാണ് ദമ്പതിമാർ ഷോയിൽ എത്തുന്നത്. ആദ്യ ദിവസം തന്നെ ഇവർ ഹൗസിനകത്തും പുറത്തും ചർച്ചാ വിഷയമാകുകയായിരുന്നു. പല പ്രശ്നങ്ങളും ആരംഭിക്കുന്നത് ഇവരിൽ നിന്നായിരിക്കും. മികച്ച മത്സരാർഥികളാണെങ്കിലും ഫിറോസ് ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് ഇവരെ കുഴപ്പത്തിലാക്കുന്നത്. ബിഗ് ബോസും അവതാരകനായ മോഹൻലാലും പലപ്പോഴും ഇത് താക്കീത് ചെയ്തിട്ടുമുണ്ട്

വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ദയ അശ്വതിയും ബിഗ് ബോസ് സീസൺ 2 ൽ എത്തിയത്. ബി ബി ഹൗസിൽ എത്തുന്നതിന് മുൻപ് തന്നെ ദയ അശ്വതി പ്രേക്ഷകർക്കിടയിൽ സുപരിചിതയായിരുന്നു. സോഷ്യൽ മീഡിയയിൽസജീവമായിരുന്ന ദയ സെലിബ്രിറ്റികളെ വിമർശിച്ചുകൊണ്ട് രംഗത്തെത്താറുണ്ടായിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ദയ അശ്വതി ചർച്ചയാകുമ്പോഴായിരുന്നു ഇവ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്.

ബിഗ് ബോസ് സീസൺ3 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ സംഭവബഹുലമായി മുന്നേട്ടു പോകുകയാണ്. 14 പേരുമായി ആരംഭിച്ച ബിഗ് ബോസ് സീസൺ 3 ൽ ഇപ്പോൾ 13 പേരാണുള്ളത്. 5 വൈൽഡ് കാർഡ് എൻട്രികളും ഹൗസിലെത്തിയിരുന്നു. ലക്ഷ്മി ജയൻ, ഭാഗ്യലക്ഷ്മി, മജ്സിയ ഭാനു, മിഷേൽ, എയ്ഞ്ചൽ എന്നിവരാണ് ഷോയിൽ നിന്ന് പുറത്തായവർ. രമ്യ പുറത്തായതിന് ശേഷം വീണ്ടും വൈൽഡ് കാർഡ് എൻട്രിയായി ഹൗസിൽ എത്തിയിട്ടുണ്ട്


Click it and Unblock the Notifications