രജിത്ത് ഇല്ലാത്ത രണ്ട് ദിവസം ബിഗ് ബോസില്‍ നടന്നത് ഇതൊക്കെ! മത്സരാര്‍ഥികളുടെ മാറ്റം അമ്പരപ്പിക്കുന്നു
രജിത്ത് കുമാറിന് വേണ്ടി മുറവിളി കൂട്ടുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം സഹമത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ടാണ് രജിത്തിനെ പുറത്താക്കിയത്. ശക്തമായ മത്സരം നടക്കുന്നതിനിടെയായിരുന്നു അപ്രത്യക്ഷിതമായി ഇത്തരമൊരു നീക്കം ഉണ്ടാവുന്നത്. ഇതോടെ മത്സരാര്‍ഥികളും ആശങ്കയിലായി.
എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി രജിത്ത് ഇല്ലെന്ന് കരുതി വീട്ടില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും സംഭവിച്ചിട്ടില്ല. മത്സരാര്‍ഥികളെല്ലാം സന്തോഷത്തിലാണെന്ന് തന്നെയാണ് മനസിലാവുന്നത്. ഒപ്പം രജിത്തിനെ പുറത്താക്കലും കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട അവലോകനം കഴിഞ്ഞ ദിവസം മത്സരാര്‍ഥികള്‍ തമ്മില്‍ നടത്തിയിരിക്കുകയാണ്.

രജിത്തിനെ പുറത്താക്കിയതില്‍ ഉള്ളില്‍ സന്തോഷിക്കുന്ന ചില മത്സരാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കാണാന്‍ കഴിഞ്ഞത്. ദയ അശ്വതിയും സുജോയും മാത്രമായിരുന്നു ഏറെ വിഷമത്തിലായത്. ദയ കരഞ്ഞ് കരഞ്ഞ് നെഞ്ച്് വേദന വരുന്ന അവസ്ഥയിലെത്തിയിരുന്നു. പല സമയങ്ങളിലായി സുജോയും കരഞ്ഞോണ്ടിരിക്കുന്നത് കാണാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് രജിത്തിന്റെ പിന്‍ബലത്തില്‍ നിന്നത് കൊണ്ടാണെന്നാണ് വ്യക്തമാവുന്നത്. രജിത്തിനൊപ്പം സൗഹൃദത്തിലാവുന്നതിന് മുന്‍പ് വരെ സുജോ അദ്ദേഹത്തോട് വഴക്കുണ്ടാക്കുമായിരുന്നു.
Recommended Video

വോട്ട് കിട്ടാന്‍ വേണ്ടി രജിത്തിനെ ആശ്രയിച്ച് നിന്നവരാണ് ഇവരെല്ലാം.അതിനാല്‍ അവര്‍ വിഷമിക്കുന്നതിന് ന്യായമായ കാരണവുമുണ്ട്. അതേ സമയം ബദ്ധശത്രു ഒഴിവായതിന്റെ സന്തോഷത്തിലാണ് വേറെ ചിലര്‍. മത്സരാര്‍ഥികളെല്ലാം പുറത്ത് നിന്ന് ഒന്നിച്ച് വന്നതോടെയാണ് അവിടെ ഒരു പുതിയ ഗ്രൂപ്പ് തുടങ്ങിയത്. രജിത്ത് ആയിരുന്നു നേതാവ്. ഇവരെല്ലാം ചേര്‍ന്ന് ആര്യ, ഷാജി, ഫുക്രു തുടങ്ങിയവരെ ടാസ്‌കുകളില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് വലിയ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഉണ്ടാക്കിയിരുന്നു.

രജിത്ത് ഇല്ലാത്ത രണ്ടാം എപ്പിസോഡിലും കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു. ലക്ഷ്വറി ടാസ്‌കും ഡെയിലി ടാസ്‌കുമൊക്കെ ആസ്വദിക്കുകയാണ് മത്സരാര്‍ഥികള്‍. മുന്‍പ് കണ്ടിരുന്ന ഗ്രൂപ്പിസം ഇപ്പോള്‍ കാര്യമായി പ്രകടമാവുന്നില്ല. മത്സരാര്‍ഥികളെല്ലാം ഒന്നായി നിന്നാണ് കഴിഞ്ഞ ദിവസം ടാസ്‌ക് പൂര്‍ത്തിയാക്കിയത്. സാധാരണയുള്ള കുറ്റപ്പെടുത്തലുകളോ മത്സരത്തിനിടെയുള്ള തര്‍ക്കങ്ങളോ ഉണ്ടായില്ല. രസകരമായ മറ്റൊരു കാര്യം രജിത് എന്ന പേര് പോലും ആരും പറയുന്നില്ലെന്നതാണ്. അദ്ദേഹം പോയത് ഉള്‍കൊള്ളാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു.

ബിഗ് ബോസും രജിത്തും ചേര്‍ന്ന് നടത്തിയൊരു സീക്രട്ട് ടാസ്‌കിന്റെ ഭാഗമാണിതെന്നാണ് രജിത്തിന്റെ ആരാധകര്‍ പറയുന്നത്. രജിത് അങ്ങനെ ചുമ്മാ മുളകും തേച്ച് പുറത്ത് പോകാന്‍ വന്നയാളല്ല. ബുദ്ധി രാക്ഷസനാണ്. ഇനിയുള്ള ദിവസം മുഴുവന്‍ അവിടെ തന്നെ കാണുമെന്നാണ് ചിലര്‍ പറയുന്നത്. രണ്ട് ദിവസമായി രജിത്തിനെ തിരിച്ച് കൊണ്ട് വരാത്തതിനാല്‍ അദ്ദേഹത്തെ പുറത്തേക്ക് തന്നെ വിട്ടോ അതോ വരും ദിവസങ്ങളില്‍ തിരിച്ച് വരുമോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തതയില്ല. അതിനൊപ്പം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ പുതിയൊരു മത്സരാര്‍ഥി വരുമോ എന്നതും എല്ലാവരും കാത്തിരിക്കുകയാണ്.


Click it and Unblock the Notifications