ബിഗ് ബോസ് താരങ്ങള്‍ പുറത്തെത്തി! ആദ്യ സെല്‍ഫിയുമായി ഫുക്രുവും ആര്യയും എലീനയും!ചിത്രങ്ങള്‍ വൈറല്‍!
ആവേശകരമായി മുന്നേറുന്നതിനിടയിലാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുകയാണെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. നിര്‍മ്മാതാക്കള്‍ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. വൈകാതെ തന്നെ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നായിരുന്നു പലരും കരുതിയത്. അതിന് പിന്നാലെയായാണ് ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കുന്നുവെന്ന വിവരം പുറത്തുവന്നത്. ഇത്തവണത്തെ വിജയി ആരായിക്കുമെന്നറിയാനായി അക്ഷമയോടെ കാത്തിരിക്കുന്നതിനിടയിലായിരുന്നു ഈ വിവരങ്ങള്‍ പുറത്തുവന്നത്.
കൊറോണ വൈറസ് ലോകത്തെ പിടിച്ചുകുലുക്കുമ്പോള്‍ അത് തടയുന്നതിനായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരിന്റെ നീക്കത്തിനൊപ്പം തങ്ങളും ചേരുന്നുവെന്നാണ് പരിപാടിയുടെ നിര്‍മ്മാതാക്കള്‍ അരിയിച്ചിട്ടുള്ളത്. സാങ്കേതിക വിഭാഗത്തിലും മറ്റുമായി 300 ലധികം പേരാണ് ബിഗ് ബോസിന് പിന്നില്‍ ജോലി ചെയ്യുന്നത്. ഇവരുടേയും മത്സരാര്‍ത്ഥികളുടേയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് പരിപാടി അവസാനിപ്പിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ് ബോസില്‍ നിന്നും താരങ്ങള്‍ പുറത്തെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

താരങ്ങള്‍ പുറത്തെത്തി
ബിഗ് ബോസ് സീസണ്‍ 2ലെ മത്സരാര്‍ത്ഥികള്‍ പുറത്തെത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവിധ ഗ്രൂപ്പുകളിലൂടെയായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അതീവ സന്തോഷത്തോടെയാണ് താരങ്ങള്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിട്ടുള്ളത്. പരിപാടി അവസാനിപ്പിച്ചുവെന്ന വിവരത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് താരങ്ങള്‍ പുറത്തെത്തിയ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനിടയില്‍ ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുമെന്നായിരുന്നു എല്ലാവരും കരുതിയത്.

എലീനയും ആര്യയും ഫുക്രുവും
എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന വിവരങ്ങളുമുണ്ട്. ലഗേജുകളുമായി ക്യൂ നില്‍ക്കുന്നതിന്റേയും പുറത്തേക്ക് വരുന്നതിന്റേയുമൊക്കെയുള്ള ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പാഷാണം ഷാജി, അമൃത, അഭിരാമി, ആര്യ, ഫുക്രു, എലീന ഇവരുടെ ചിത്രങ്ങളാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്. രഘുവും സുജോയും ദയയും എവിടെയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

പാവക്കുട്ടിയുമായി ആര്യ
ബിഗ് ബോസില്‍ സന്തതസഹചാരിയായിരുന്ന പാവക്കുട്ടിയേയും കൈയ്യിലേന്തിയുള്ള ആര്യയുടെ ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. ലഗേജുകള്‍ക്കിടയിലും പാവക്കുട്ടിയേയും ചേര്‍ത്തുപിടിച്ചിട്ടുണ്ട് താരം. ഇടയ്ക്ക് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം പാവക്കുട്ടികളെ നല്‍കുകയായിരുന്നു. വിഷമവും സന്തോഷവുമൊക്കെ പങ്കുവെച്ച് മിക്കവരും പാവക്കുട്ടിയുമായി സംസാരിക്കുന്നത് പതിവായിരുന്നു. എലിമിനേഷനിലൂടെ പുറത്തുപോയവര്‍ക്ക് പാവയേയും കൊടുത്തുവിട്ടിരുന്നു.

ഫുക്രുവിന്റെ സെല്‍ഫി
ടിക് ടോക്കിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ഫുക്രു. ഫിനാലെ വരെ എത്തിയേക്കാവുന്ന തരത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഈയാഴ്ചത്തെ ക്യാപ്റ്റനും ഫുക്രുവായിരുന്നു. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എലീനയ്ക്കും ആര്യയ്ക്കുമൊപ്പമുള്ള ഫുക്രുവിന്‍രെ സെല്‍ഫിയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.
Recommended Video

മൊബൈല്‍ തിരികെക്കിട്ടി
നാളുകള്‍ക്ക് ശേഷമായാണ് ഇവരെല്ലാം പുറത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയോ മൊബൈല്‍ ഫോണോ പ്രിയപ്പെട്ടവരോ ഇല്ലാതെ അപരിചിതരായവര്‍ക്കൊപ്പമാണ് ഇവര്‍ ബിഗ് ബോസ് വീട്ടില്‍ കഴിഞ്ഞത്. ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക് വന്ന ഇവര്‍ക്ക് മൊബൈല്‍ ഫോണും തിരികെക്കിട്ടിയിരിക്കുകയാണ്. ആര്യയുടേയും എലീനയുടേയും കൈയ്യിലെ മൊബൈല്‍ ഫോണും ചിത്രങ്ങളില്‍ കാണുന്നുണ്ട്. ഫുക്രുവാണ് സെല്‍ഫി പകര്‍ത്തിയത്.

സന്തോഷത്തോടെ
സന്തോഷത്തോടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുകയാണ് ആര്യയും എലീനയും. പതിവ് പോലെ തന്നെ ഇത്തവണയും സെല്‍ഫിയെടുത്തത് ഫുക്രുവാണ്. യോഗം ചേരുന്നതിനും ആഘോഷ പരിപാടികള്‍ നടത്തുന്നതിനും കര്‍ശന നിയനത്രണങ്ങളുള്ളതിനാല്‍ എയര്‍പോര്‍ട്ടില്‍ കുറച്ച് പേരെ എത്തിയിരുന്നുള്ളൂ. ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് ഇവരെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് എല്ലാവവരും ഇപ്പോള്‍.


Click it and Unblock the Notifications