ബിഗ് ബോസ് താരങ്ങള്‍ വീണ്ടും വരുന്നു, പുതിയ വെബ് സീരിസ് ഉടന്‍ പ്രേക്ഷകരിലേക്ക്
ബിഗ് ബോസ് രണ്ടാം സീസണിലൂടെ ഇത്തവണ നിരവധി സൗഹൃദങ്ങളാണുണ്ടായത്. വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികള്‍ ഒന്നിച്ച ഷോ തുടങ്ങിയ സമയത്ത് തന്നെ എല്ലാവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷമുളള താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് താരങ്ങള്‍ പങ്കുവെക്കാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുളളത്.

ബിഗ് ബോസ് താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. അതേസമയം ബിഗ് ബോസ് താരങ്ങളെ സംബന്ധിച്ച് വന്ന പുതിയൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബിഗ് ബോസിന് പിന്നാലെ ബോയിങ് ബോയിങ് എന്ന പുതിയ വെബ് സീരിസുമായി എത്തുകയാണ് താരങ്ങള്‍. ഷോ കഴിഞ്ഞ് ഒരിടവേളയ്ക്ക് ശേഷമാണ് എല്ലാവരും സീരീസിനായി വീണ്ടും ഒന്നിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള വെബ് സീരിസാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. ഒടിടി പ്ലാറ്റ്ഫോം വഴിയാണ് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുക.
ബിഗ് ബോസ് മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന സുരേഷ് കൃഷ്ണനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. നിരവധി സിനിമകളില്‍ പ്രിയദര്‍ശന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ആളാണ് സുരേഷ് കൃഷ്ണന്‍. ചിത്രീകരണം ആരംഭിച്ച വെബ് സീരീസില്‍ പാഷാണം ഷാജി, ഫുക്രു, ആര്യ, വീണാ നായര്‍, പ്രദീപ് ചന്ദ്രന്‍, രാജിനി ചാണ്ടി, ആര്‍ജെ രഘു, അലക്‌സാന്‍ഡ്ര തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രാജിനി ചാണ്ടിയുടെ കളമശ്ശേരിയിലെ വസന്തിയിലാണ് വെബ് സീരിസിന്റെ ചിത്രീകരണം നടക്കുന്നത്.
Recommended Video
ജനുവരി മുതലാണ് ബോയിങ് ബോയിങ് പ്രേക്ഷകരിലേക്ക് എത്തുന്നത്. അതേസമയം ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ താരങ്ങളെല്ലാം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായിരുന്നു. തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അടുത്തിടെ ആര്യയുടെ ജന്മദിനം ദുബായില്‍ വെച്ച് ഫുക്രുവും വീണയും എലീനയുമെല്ലാം ആഘോഷമാക്കി മാറ്റിയിരുന്നു. നടിക്ക് സര്‍പ്രൈസ് നല്‍കികൊണ്ടായിരുന്നു ഫുക്രുവും എലീനയുമെല്ലാം അജ്മാനില്‍ എത്തിയത്. തുടര്‍ന്ന് അടുത്തിടെയാണ് വീണാ നായര്‍ നാട്ടില്‍ തിരിച്ചെത്തിയത്. വീണ നാട്ടിലെത്തിയ ശേഷമാണ് പുതിയ വെബ് സീരിസുമായി ബിഗ് ബോസ് താരങ്ങള്‍ വീണ്ടും എത്തുന്നത്.


Click it and Unblock the Notifications