ബിഗ് ബോസ് 2വിലേക്ക് ആര്യയും ഫുക്രുവും? മല്‍സരാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്ത്‌

By Midhun Raj

ബിഗ് ബോസ് മലയാളം രണ്ടാം സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. ആദ്യ സീസണ്‍ കഴിഞ്ഞ് 1 വര്‍ഷത്തിന് ശേഷമാണ് രണ്ടാം പതിപ്പ് വരുന്നത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിമുതലാണ് രണ്ടാം സീസണിന്റെ ഉദ്ഘാടന പരിപാടികള്‍ ആരംഭിക്കുക.

ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ പ്രൊമോ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതായാണ് ലഭിച്ചത്. ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ബിഗ് ബോസ് എത്തുന്നത്. പുതിയ സീസണിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് അധികപേരും തിരക്കുന്നൊരു കാര്യമാണ്. ഇപ്പോഴിതാ മല്‍സരാര്‍ത്ഥികളില്‍ കുറച്ച് പേരുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആര്യ

ആര്യ

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയയായ ആര്യ ബിഗ് ബോസ് രണ്ടാം സീസണില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ജനപ്രിയ പരിപാടികളിലൊന്നായ ബഡായി ബംഗ്ലാവില്‍ സ്ഥിരം സാന്നിദ്ധ്യമായിരുന്നു ആര്യ. അവതാരകയായും അഭിനേത്രിയായും നടി മലയാളത്തില്‍ തിളങ്ങിയിരുന്നു. ബഡായി ബംഗ്ലാവിന് ശേഷം സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന ഷോയിലൂടെയാണ് നടി തിരിച്ചെത്തിയത്.

ഫുക്രു

ഫുക്രു

ടിക്ക് ടോക്കിലൂടെ ശ്രദ്ധേയനായ കൃഷ്ണജീവ് എന്ന ഫുക്രുവും ബിഗ് ബോസിലെത്തുമെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം നിരവധി ആരാധകരുളള താരം കൂടിയാണ് ഫുക്രു. ടിക്ക് ടോക്കില്‍ സജീവ സാന്നിദ്ധ്യമായ താരം അടുത്തിടെ സിനിമകളിലും അഭിനയിച്ചിരുന്നു. ഫുക്രുവിന്റെ ബൈക്ക് സ്റ്റഡ് വീഡിയോകളെല്ലാം പലപ്പോഴും വൈറലാകാറുണ്ട്.

അലീന പടിക്കല്‍

അലീന പടിക്കല്‍

നടിയായും അവതാരകയായും തിളങ്ങിയ അലീന പടിക്കലാണ് ബിഗ് ബോസ് രണ്ടാം സീസണിലെ മറ്റൊരു മല്‍സരാര്‍ത്ഥി. ടെലിവിഷന്‍ സീരിയലുകളിലൂടെ തുടങ്ങിയ താരം പിന്നീടാണ് അവതാരകയായും തിളങ്ങിയത്. നിരവധി ചാനലുകളില്‍ അവതാരകയായി നടി എത്താറുണ്ട്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത കോമഡി സര്‍ക്കസില്‍ അലീന പടിക്കലാണ് അവതാരകയായി എത്തിയത്.

സജു നവോദയ

സജു നവോദയ

മലയാളത്തിലെ തിരക്കേറിയ ഹാസ്യ താരങ്ങളിലൊരാളാണ് സജു നവോദയ എന്ന പാഷാണം ഷാജി. മിമിക്രി വേദികളില്‍ നിന്നുമാണ് പാഷാണം ഷാജി ടെലിവിഷന്‍ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ഒരു പ്രമുഖ റിയാലിറ്റി ഷോയില്‍ എത്തിയതോടെ സിനിമകളിലും തിരക്കേറുകയായിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും മിനിസ്‌ക്രീനിലും എപ്പോഴും സജീവ സാന്നിദ്ധ്യമാകാറുണ്ട് താരം.

മഞ്ജു പത്രോസ്

മഞ്ജു പത്രോസ്

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. തുടര്‍ന്ന് മറിമായം എന്ന ജനപ്രിയ പരമ്പരയിലും നടി ശ്രദ്ധേയ വേഷത്തിലെത്തി. അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് മഞ്ജു മലയാള സിനിമയിലും സജീവ സാന്നിദ്ധ്യമായി മാറിയത്.

Read more about: mohanlal bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X