നേരിട്ട് ഫിനാലെയിലേക്കെത്താം! ടാസ്‌ക്കിനിടയില്‍ ബിഗ് ബോസിന്‍റെ ഓഫര്‍! ഇനിയാണ് യഥാര്‍ത്ഥ മത്സരം!

100 ദിനമെന്ന ലക്ഷ്യവുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം. പകുതിദിനം പിന്നിടുന്നതിനിടയില്‍ മത്സരത്തിന്റെ ഗതിയും മാറുകയാണ്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരില്‍ ചിലര്‍ കൂടി തിരിച്ചുവന്നതോടെ മത്സരാര്‍ത്ഥികളുടെ എണ്ണവും കൂടിയിരിക്കുകയാണ്. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് പലരും. കഠിനമായ ടാസ്‌ക്കുകളാണ് ഇപ്പോള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിക്കൊണ്ടിരിക്കുന്നത്. അതിനിടയില്‍ നിരവധി ഓഫറുകളും നല്‍കുന്നുണ്ട്. സൗഹൃദവും ബന്ധവുമൊക്കെ മാറ്റിവെച്ച് പരസ്പരം പോരടിക്കുന്നവരെയാണ് ഇത്തവണ കാണാനുള്ളതും. ടാസ്‌ക്കുകള്‍ക്കിടയില്‍ വാക്ക് തര്‍ക്കവും കൈയ്യാങ്കളിയും സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് പുതിയ ഓഫര്‍ നല്‍കി ഞെട്ടിച്ചത്. സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട ടാസ്‌ക്കിനിടയിലായിരുന്നു ആ പ്രഖ്യാപനം നടന്നത്. ടാസ്‌ക്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നയാള്‍ക്ക് നേരിട്ട് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ബിഗ് ബോസ് നല്‍കിയത്. ഇത് കേട്ടതോടെ മത്സരാര്‍ത്ഥികളുടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. സ്വര്‍ണ്ണഖനിയില്‍ നിന്നും സ്വര്‍ണ്ണം കുഴിച്ചെടുക്കുകയെന്ന ടാസ്‌ക്കായിരുന്നു ബിഗ് ബോസ് നല്‍കിയത്. ആക്റ്റിവിറ്റി ഏരിയയില്‍ തയ്യാറാക്കിയ ഖനിയില്‍ നിന്നാണ് സ്വര്‍ണ്ണം കുഴിച്ചെടുക്കേണ്ടത്.

Recommended Video

Bigg Boss Malayalam Seaon 2 Day 52 Review | FilmiBeat Malayalam

Big Boss

നേടിയെടുത്ത സ്വര്‍ണ്ണം മോഷണം പോവാതെ സൂക്ഷിക്കണമെന്നും ബിഗ് ബോസ് നിര്‍ദേശിച്ചിരുന്നു. ഓരോ ഘട്ടത്തിലും സ്വര്‍ണം സ്വന്തമാക്കുകയും ചെയ്യണം. ലക്ഷ്വറി ടാസ്‌ക്കുകളിലെ പോയിന്റ് മാത്രമല്ല ഇനി പരിഗണിക്കുന്നതെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. നേരിട്ട് ഗ്രാന്റ് ഫിനാലെയിലേക്കെത്തുന്ന മത്സരാര്‍ത്ഥി ആരായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ബിഗ് ബോസിന്റെ പുതിയ പ്രഖ്യാപനം വന്നതോടെ ബിഗ് ബോസ് ഹൗസിലെ മത്സരവും കടുക്കുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X