എല്ലാവരും കെട്ടിപിടിച്ചു! സ്‌നേഹ ചുംബനം നല്‍കി, ബിഗ് ബോസിന്റെ ലാസ്റ്റ് ദിവസം നടന്നത് ഇതൊക്കെ
ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായിട്ടാണ് മോഹന്‍ലാല്‍ വരുന്നത്. രഘു, അമൃത, അഭിരാമി എന്നിവര്‍ ജയിലില്‍ ആയിരുന്നു. അതിനാല്‍ തന്നെ കൂടുതല്‍ ആളുകളും മുറ്റത്ത് തന്നെ ഉണ്ടായിരുന്നു. മുന്‍വാതില്‍ തുറന്ന് പെട്ടെന്ന് ഒരാള്‍ അകത്തേക്ക് വന്നപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ നിന്ന് പോയെന്ന് വേണം പറയാന്‍.
പിന്നാലെ ലാലേട്ടാ.. എന്നുള്ള വിളികള്‍ ഉയര്‍ന്നു. ജയിലിലുള്ളവരെ പുറത്താക്കി വീട് മുഴുവന്‍ കണ്ടതിന് ശേഷമാണ് ബിഗ് ബോസ് നിര്‍ത്തുന്നതിനെ കുറിച്ച് അദ്ദേഹം എല്ലാവരോടും പറഞ്ഞത്. കൊറോണയുടെ ഭീകരത മനസിലാക്കിയ എല്ലാവരും പെട്ടെന്ന് തന്നെ പുറത്തിറങ്ങണമെന്ന് തന്നെയാണ് ആഗ്രഹിച്ചത്. ഒടുവില്‍ മോഹന്‍ലാല്‍ പോയതിന് ശേഷം അവിടെ നടന്നത് പ്രേക്ഷകരെയും വിസ്മയിപ്പിച്ചുണ്ടാവും.

നല്ല ഗെയിം സ്ട്രാറ്റജി നടത്തുന്നതിനൊപ്പം സഹമത്സരാര്‍ഥികളെ തോല്‍പ്പിക്കാനുള്ള നീക്കങ്ങളും എല്ലാവരും നടത്താറുണ്ട്. ഇതിന്റെ ഭാഗമായി പലര്‍ക്കും വഴക്ക് ഉണ്ടാക്കേണ്ടിയും പിണങ്ങി മാറി നില്‍ക്കേണ്ടതൊക്കെയായി വരും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. അതുവരെ രണ്ട് ഗ്രൂപ്പുകളായിരുന്നു ബിഗ് ബോസില്‍ ഉണ്ടായിരുന്നത്. രഘു, സുജോ, അലക്‌സാന്‍ഡ്ര, അമൃത, അഭിരാമി എന്നിവര്‍ ഒരു ഗ്രൂപ്പും ഷാജി, ഫുക്രു, എലീന, ദയ, ആര്യ എന്നിവര്‍ മറ്റൊരു ഗ്രൂപ്പും. ഇവര്‍ തമ്മിലുള്ള ശത്രുതയും അങ്കംവെട്ടുമെല്ലാം പ്രേക്ഷകര്‍ സ്ഥിരം കണ്ട് കൊണ്ടിരിക്കുകയാണ്.

ഇനി ബിഗ് ബോസ് ഷോ ഇല്ല. ഇവിടം കൊണ്ട് തീരുകയാണെന്ന് പറഞ്ഞ് മോഹന്‍ലാല്‍ പോയതിന് ശേഷം എല്ലാവരും ഒന്നായി. പരസ്പരം മാറി മാറി കെട്ടിപിടിച്ച് എല്ലാവരും സ്‌നേഹം പങ്കുവെച്ചു. അതുവരെ ഉണ്ടായിരുന്ന പിണക്കങ്ങളെല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാതെയായി. അലക്‌സാന്‍ഡ്രയും ഫുക്രുവുമെല്ലാം ഒരാളെ പോലും വിടാതെ മാറി മാറി കെട്ടിപിടിച്ചു. നിങ്ങളെ എല്ലാവരെയും മിസ് ചെയ്യുമെന്ന് പറഞ്ഞ് നിറ കണ്ണുകളോടെ നില്‍ക്കുകയായിരുന്നു സാന്‍ഡ്ര. പുകവലി റൂമില്‍ നിന്നും സങ്കടപ്പെട്ട സാന്‍ഡ്രയെ സുജോ ചേര്‍ത്ത് പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്തു.

ഇരുവരും ഗെയിം കളിക്കാന്‍ വേണ്ടി പ്രണയിക്കുന്നത് പോലെ നടന്നിരുന്നു. സാന്‍ഡ്രയ്ക്ക് ചെറിയ ഇഷ്ടം തോന്നിയ സമയത്ത് തന്നെ സുജോ പിന്‍വലിഞ്ഞു. ഇതില്‍ വലിയ നിരാശയായിരുന്നു സാന്‍ഡ്രയ്ക്ക്.അവളെ ശ്രദ്ധിക്കാതെ തിരിഞ്ഞ് നടക്കുകയായിരുന്നു സുജോ. എന്നാല്‍ വീട്ടില്‍ പോകാന്‍ തീരുമാനിച്ചതോടെ ആ സൗഹൃദം വീണ്ടും ആരംഭിക്കുകയായിരുന്നു. ഇതിനിടെ സങ്കടപ്പെട്ട് ബാത്ത്‌റൂമില്‍ പോയിരുന്ന സാന്‍ഡ്ര അവിടുന്ന് കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ എത്തിയത് ഫുക്രുവായിരുന്നു.

അവനെ നീ മിസ് ചെയ്യുമോ എന്നായിരുന്നു ഫുക്രു ചോദിച്ചത്. എല്ലാവരെയും മിസ് ചെയ്യുമെന്ന് സാന്‍ഡ്ര പറഞ്ഞു. അവനെ മിസ് ചെയ്യുമോ എന്ന ചോദ്യം ഫുക്രു വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എല്ലാവരെയും എന്ന് തന്നെയായിരുന്നു താരത്തിന്റെ ഉത്തരം. ഒടുവില്‍ അവനെ അവന്റെ വഴിക്ക് വിടാനും അവരുടെ ജീവിതത്തില്‍ ഒരു പ്രശ്‌നമാവേണ്ടെന്നുമൊക്കെ ഫുക്രു ഉപദേശിക്കുകയാണ്. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യുകയില്ലെന്ന ഉറപ്പ് സാന്‍ഡ്ര കൊടുത്തു. പിന്നാലെ വന്ന ഷാജി നീ എപ്പോഴും ഹാപ്പി ആയിരിക്കാനും നിര്‍ദ്ദേശിച്ചു.
Recommended Video

ബിഗ് ബോസില്‍ നിന്നും ഇറങ്ങുന്ന ദിവസമായിരുന്നു രഘുവിന്റെ പിറന്നാള്‍. എല്ലാവരും കൂടി സ്വിമിങ് പൂളിലേക്ക് രഘുവിനെ എടുത്ത് എറിഞ്ഞ് ആഘോഷം നടത്തി. അവസാന ദിവസമായതിനാല്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണം ബിഗ് ബോസാണ് നല്‍കിയത്. മട്ടന്‍ ബിരിയാണിയും ചിക്കന്‍ കറിയും പൊറോട്ടയുമെല്ലാം ഉണ്ടായിരുന്നു. രസകരമായ കാര്യം എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിച്ചത്. പരസ്പരം വിളമ്പി കൊടുത്ത് ആര്‍ക്കെങ്കിലും കിട്ടാത്തത് ഉണ്ടോ എന്നൊക്കെ നോക്കി കഴിച്ചു. തുടക്കത്തിലുണ്ടായിരുന്ന ഒത്തുരമ തന്നെയാണ് ലാസ്റ്റ് ദിവസവും കാണാന്‍ സാധിച്ചത്.


Click it and Unblock the Notifications