For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യ, എലീന, തെസ്നി, മഞ്ജു! ബിഗ് മത്സരാര്‍ഥികൾ ഇവരാണ്, ഇത്തവണ എല്ലാവരും മിന്നിക്കും

  |
  Bigg Boss Malayalam Season2 contestants names and details #BiggBoss #BiggBossSeason2

  ലോക ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസ് മലയാളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോ യുടെ രണ്ടാം പതിപ്പാണ് ഇന്ന് മുതല്‍ സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലൂടെ പ്രക്ഷോപണം ചെയ്യുന്ന റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

  നേരത്തെ പല താരങ്ങളും മത്സരത്തില്‍ പങ്കെടുക്കാന്‍ ഉണ്ടാവുമെന്ന ഊഹാപോഹങ്ങള്‍ വന്നെങ്കിലും കൃത്യമായ വിവരം വന്നില്ലായിരുന്നു. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ വെറുതേയാവില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള താരങ്ങളാണ് ഇത്തവണ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. അതിന് മുന്നെ എന്റെ കൈയിലെ കെട്ട് കണ്ട് ഞെട്ടണ്ട. ചെറുതായി ഒന്ന് വീണു, ചെറിയ പരിക്ക് പറ്റി. സര്‍ജറിയും കഴിഞ്ഞെന്ന് മോഹന്‍ലാല്‍ പറയുന്നു.

  ആദ്യ മത്സരാര്‍ഥിയായി വിളിച്ചത് രജനി ചാണ്ടിയാണ്. ഒരു മുത്തശിഗദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. വലിയ ആര്‍പ്പ് വിളികളോടെയാണ് എല്ലാവരും രജനിയെ സ്വീകരിച്ചത്. ബിഗ് ബോസിൽ നൂറ് ദിവസം നിന്നില്ലെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ നിക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്നും നടി പറയുന്നു.

  നടിയും അവതാരകയുമായ എലീന പടിക്കലാണ് രണ്ടാമത് മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ഒരുപാട് കാര്യങ്ങളൊന്നും പ്രതീക്ഷിച്ച് കൊണ്ടല്ല താന്‍ ബിഗ് ബോസിലേക്ക് വരുന്നതെന്ന് എലീന പറയുന്നു. കിടിലന്‍ ഡാന്‍സ് ഐറ്റവുമായിട്ടായിരുന്നു നടിയുടെ എന്‍ട്രി. പ്രേക്ഷകർക്ക് താൽപര്യമെങ്കിൽ ഞാൻ നിരന്തരം ബിഗ് ബോസ് വീട്ടിൽ നിന്നോളമെന്നും എലീന പറയുന്നു.

  ആര്‍ ജെ രഘു ആണ് മൂന്നാമതായി ബിഗ് ബോസിലേക്ക് എത്തുന്നത്. എല്ലാവരും ഞാന്‍ മടിയനാണെന്നാണ് പറയുന്നത്. നൂറ് ദിവസം കൊണ്ട് ഈ അഭിപ്രായം മാറ്റുമെന്ന് പറഞ്ഞാണ് രഘു ബിഗ് ബോസിലേക്ക് എത്തുന്നത്.

  നേരത്തെ ആരാധകര്‍ കാത്തിരുന്നത് പോലെ നടിയും അവതാരകയുമായ ആര്യയാണ് നാലാമതായി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. പാട്ടിനൊപ്പം കലക്കന്‍ ഡാന്‍സ് പെര്‍ഫോമന്‍സ് കാഴ്ച വെച്ച് കൊണ്ടായിരുന്നു ആര്യയുടെ വരവ്. 2020 ലെ ഏറ്റവും വലിയ ഭാഗ്യം ബിഗ് ബോസ് ആയിരിക്കുമെന്നാണ് ആര്യ പറയുന്നത്. ബഡായ് ബംഗ്ലാവ് പോലെ ബഡായി പരിപാടികളൊന്നും ഇവിടെ നടക്കില്ലെന്നാണ് ആര്യ പറയുന്നു. നൂറ് ദിവസം ഏറ്റവും മിസ് ചെയ്യുന്നത് മകള്‍ റോയയെയാണ്. മകള്‍ സമ്മതിച്ച് കൊണ്ടാണ് താന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ആര്യ പറയുന്നത്.

  പാഷണം ഷാജി എന്ന പേരില്‍ അറഇയപ്പെടുന്ന സാജു നവേദയ ആണ് അഞ്ചാമതായി ബിഗ് ബോസിലേക്ക് എത്തിയത്. ഇതുവരെ കാണാത്തൊരു മേക്കോവറിലായിരുന്നു സാജു നവോദയ ബിഗ് ബോസിലേക്ക് എത്തിയത്. ജീവിതത്തിലെ ടെന്‍ഷന്‍ ഒക്കെ മാറാന്‍ ഇതൊരു ചലഞ്ച് ആയിരിക്കുമെന്നും താരം പറയുന്നു.

  ആറാമതായി വീണ നായരും ഹൗസിലേക്ക് എത്തി. പതിനാറമത്തെ വയസില്‍ കരിയര്‍ ആരംഭിച്ച താന്‍ ബിഗ് ബോസില്‍ എത്തിയാല്‍ എങ്ങനെയായിരിക്കും എന്ന് ഓര്‍ത്ത് കണ്‍ഫ്യൂഷന്‍ അടിച്ച് ഇരിക്കുകയാണ്. മൂന്ന് വയസുകാരനായ മകനെ ഞാന്‍ അത്രയധികം മിസ് ചെയ്യുമെന്നാണ് വീണ പറയുന്നത്. ലാലേട്ടനെ കാണാനാണ് ഞാൻ മെയിൻ ആയി ബിഗ് ബോസിലേക്ക് വന്നത്.

  നടി മഞ്ജു പത്രോസാണ് ഏഴാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയത്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തുടര്‍ന്ന് മറിമായം എന്ന പരമ്പരയിലും പല സിനിമകൡും മഞ്ജു അഭിനയിച്ചിരുന്നു. സ്വന്തമായി ഒരു വീട് വെക്കാനുള്ള താല്‍പര്യത്തോടെയാണ് മഞ്ജു ബിഗ് ബോസ് വേദിയിലേക്ക് എത്തിയത്.

  ഗായകനായി അറിയപ്പെട്ട പരീക്കുട്ടി പെരുമ്പാവൂരാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. ലാലേട്ടനെ കാണാമെന്നുള്ളതാണ് ആദ്യ ആഗ്രഹം. കഴിഞ്ഞ തവണത്തെ സീസണ്‍ കണ്ടതോടെയാണ് എനിക്ക് കൂടുതല്‍ ആഗ്രഹം തോന്നിയതെന്നും പരീക്കുട്ടി പറഞ്ഞിരിക്കുന്നത്. ലാലേട്ടനെ വര്‍ണിച്ച് കൊണ്ടുള്ള പാട്ട് പാടി പരീക്കുട്ടി സ്റ്റാറായിരിക്കുകയാണ്.

  ഹാസ്യ നടിയായ തെസ്‌നി ഖാനും ഇത്തവണത്തെ ബിഗ് ബോസ് മത്സരാര്‍ഥികളില്‍ ഒരാളായി എത്തിയിരിക്കുകയാണ്. എന്നോട് ആരെങ്കിലും കൂടുതലായി ദേഷ്യപ്പെടാന്‍ വന്നാല്‍ ഞാന്‍ ലാലേട്ടനെ പോലെ ആവുമെന്നാണ് തെസ്‌നി ഖാന്‍ പറയുന്നത്. ഒരുപാട് ഉദ്ദേശങ്ങളുമായിട്ടാണ് ഞാന്‍ എത്തിയിരിക്കുന്നത്.

  ഡോ രജിത് കുമാറാണ് മറ്റൊരു മത്സരാര്‍ഥി. സസ്യ ശാസ്ത്ര അധ്യാപകനായ അദ്ദേഹം ബിഗ് ബോസിലേക്ക് എത്തുന്നതിന് മുന്‍പായി വലിയ മേക്കോവറാണ് നടത്തിയിരിക്കുന്നത്.

  നടന്‍ പ്രദീപ് ചന്ദ്രനാണ് ബിഗ് ബോസിലേക്ക് മത്സരരാര്‍ഥിയായി എത്തിയിരിക്കുന്നവരില്‍ ഒരാള്‍. വീട്ടുകാരെയാണ് ഏറ്റവുമധികം മിസ് ചെയ്യുന്നത്. താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്ന കാര്യം വ്യക്തമാക്കി കൊണ്ടായിരുന്നു പ്രദീപ് ചന്ദ്രന്‍ വീട്ടിലേക്ക് കയറിയത്.

  നേരത്തെ പ്രേക്ഷകരില്‍ ഭൂരിഭാഗം ആളുകള്‍ പറഞ്ഞത് പോലെ ടിക് ടോക് താരമായ ഫുക്രുവും ബിഗ് ബോസിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഒരു സംവിധായകനാവണമെന്നാണ് തന്റെ ആഗ്രഹം. അത് എങ്ങനെ എങ്കിലും നേടി എടുക്കുമെന്നും ഫുക്രു പറയുന്നു. വേദിയിലേക്ക് ബൈക്ക്് ഓടിച്ചായിരുന്നു ഫുക്രുവിന്റെ എന്‍ട്രി. കൃഷ്ണജീവ് എന്നാണ് യഥാര്‍ഥ പേര്. ഫുക്രുവിനെ കാണാന്‍ താന്‍ ഏറെ കാലമായി കാത്തിരിക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു.

  മോഡലായ രേഷ്മ രാജനാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി. തനിക്ക് മൃഗങ്ങളോട് ഒത്തിരിയധികം ഇഷ്ടമുള്ള ആളാണെന്ന് രേഷ്മ പറയുന്നു. മാത്രമല്ല മിനുറ്റുകള്‍ക്കുള്ളില്‍ സ്വഭാവം മാറുന്ന അവസ്ഥ ഉണ്ടെന്നും ബിഗ് ബോസിലൂടെ അതെല്ലാം മാറ്റി എടുക്കാന്‍ കഴിയുമെന്നാണ് കഴിയുന്നതെന്നും രേഷ്മ പറയുന്നത്.

  സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേനായ സോമദാസും ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്. ബിഗ് ബോസിലെ ഏറ്റവും പാവം ആള്‍ സോമദാസന്‍ ആയിരിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. നല്ലൊരു പാട്ട് പാടി കൊണ്ടായിരുന്നു താരം വീട്ടിലേക്ക് പ്രവേശിച്ചത്.

  അസിസ്റ്റന്റ് സംവിധായകനായ സുജോ മാത്യൂവാണ് ബിഗ് ബോസിലെ ശ്രദ്ധേയനായ മത്സരാര്‍ഥികളില്‍ ഒരാള്‍. കഴിഞ്ഞ തവണത്തേതിനെക്കാള്‍ വ്യത്യസ്തമായൊരു നീക്കമായിരുന്നു ബിഗ് ബോസ് നടത്തിയത്. എല്ലാ മത്സരാര്‍ഥികളെയും മോഹന്‍ലാലാണ് പരിചയപ്പെടുത്തിയതെങ്കിലും സുജോ മാത്രം അല്ലാതെയാണ് ബിഗ് ബോസ് വീടിനുള്ളില്‍ കയറിയത്. പതിനഞ്ചാമത്തെ മത്സരാര്‍ഥി വരുന്നതിന് തൊട്ട് മുന്‍പാണ് സുജോ ക്യാമറ കണ്ണുകളെ വരെ പറ്റിട്ട് ഹൗസിനുള്ളില്‍ കടന്ന

  എല്ലാ മേഖലകളില്‍ നിന്നും ഓരോരുത്തരെ എത്തിക്കാന്‍ ഇത്തവണ ബിഗ് ബോസ് ശ്രമിച്ചിരുന്നു. അങ്ങനെ എയര്‍ഹോസ്റ്റസ് അലക്‌സാണ്ട്രായും ബിഗ് ബോസിലേക്ക് എത്തിയിരുന്നു. എയര്‍ ഹോസ്റ്റസ് ജോലി വിട്ടിട്ടാണ് താരം റിയാലിറ്റി ഷോ യിലേക്ക് എത്തിയിരിക്കുന്നത്. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ലാത്ത ഒരാളായിരുന്നു അലക്‌സാണ്ട്ര. എന്നാല്‍ ബിഗ് ബോസിലൂടെ അത് മാറ്റി എടുക്കാന്‍ പറ്റുമെന്ന് വിചാരിക്കുന്നതായിട്ടും താരം പറയുന്നു.

  സുരേഷ് കൃഷ്ണനാണ് ബിഗ് ബോസ് വീട്ടിലെ അവസാന മത്സരാര്‍ഥിയായി എത്തിയത്. സംവിധായകനായ അദ്ദേഹം പ്രിയദര്‍ശന്‍ അടക്കമുള്ള സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റ് ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

  English summary
  Check out Mohanlal hosted Bigg Boss Malayalam Season 2 final list of contestants names.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X