രണ്ട് പേര്‍ സുരക്ഷിതര്‍, ബാക്കി ആറ് പേർ... സസ്പെൻസ് പൊളിച്ച് മോഹൻലാൽ, പേരുകൾ പ്രഖ്യാപിച്ച് താരം

പ്രേക്ഷകരും മത്സരാർഥികളും ഏറെ നെഞ്ചിടിപ്പോടെയാണ് വാര്യാന്ത്യത്തിനായുളള എപ്പിസോഡിനായി കാത്തിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലാണ് മോഹൻലാൽ ബിഗ് ബോസ് അംഗങ്ങളെ കാണാൻ എത്തുന്നത്. ഈ ദിനങ്ങളിലായിരിക്കും തുടർ യാത്രയിൽ ആരെല്ലാമാണ് ഉണ്ടാകുമെന്ന് നിർണ്ണയിക്കുന്നത്. മൂന്നാമത്തെ ആഴ്ച അവസാനിക്കാൻ പോകുമ്പോൾ പതിവ് പോലെ അംഗങ്ങളെ കാണാൻ മോഹൻലാൽ എത്തി.

ആ ആഴ്ചയിൽ ബിഗ്ബോസ് ഹസിൽ നടന്ന സംഭവ വികാസങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് എലിമിനേഷൻ പ്രക്രീയയിലേയ്ക്ക് കടന്നത്. കഴിഞ്ഞ ആഴ്ച കളിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇത്തവണത്തെ എലിമിനേഷൻ റൗണ്ട്. .

 എട്ട് പേർ

സീസൺ 2 ആരംഭിച്ച് മൂന്ന് ആഴ്ച പിന്നിടുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് വ്യത്യസ്തമായി എട്ട് പേരാണ് ഈ ആഴ്ചയിലെ എലിമിനേഷനിൽ ഇടം പിടിച്ചിരിക്കുന്നത്. ഈ സീസണിൽ ഇതാദ്യമായിട്ടാണ് ഏറ്റവും കൂടുതൽ പേർ എലിമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നത്. എലീന പടിക്കൽ, സാൻഡ്ര, രജിത്ത് എന്നിവർ ഇത് രണ്ടാം തവണയാണ് എലിമിനേഷൻ റൗണ്ടിൽ എത്തുന്നത്. ഇവരെ കൂടാതെ രേഷ്മ, തെസ്നിഖാൻ, വീണ നായർ, സുരേഷ്, പരീക്കുട്ടി എന്നിവരും ഇത്തവണ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് സാധാരണഗതിയിൽ ഞയറാഴ്ചയുള്ള എപ്പസോഡിലാകും എലിമിനേഷൻ പ്രക്രീയ നടക്കുക.

Recommended Video

Bigg Boss Malayalam Season 2 Day 21 Review | FilmiBeat Malayalam
 രണ്ടു പേർ സേഫ്  സോണിൽ


ഇത്തവണ കാര്യങ്ങൾ അൽപം വ്യത്യസ്തമായിരുന്നു. ശനിയാഴ്ചത്ത എപ്പിസോഡിൽ തന്നെ മോഹൻലാൽ രണ്ട് പേരുടെ റിസൾട്ട് പ്രഖ്യാപിക്കുകയായിരുന്നു. എപ്പിസോഡിന്റെ അവസാനം സാൻഡ്രയോടു ഡോക്ടർ രജിത്ത് കുമാറിനോടും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. എലിമിനേഷൻ ലിസ്റ്റിലുള്ള ഇവരോട് പെട്ടി തയ്യാറാക്കി വച്ചോ എന്ന് മോഹൻലാൽ ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞ ഇവരോട് തൽക്കാലം പെട്ടിയും സാധനങ്ങളും എടുത്തു വച്ചോളു ഇപ്പോൾ സേഫ് സേണിലാണെന്ന് ലാലേട്ടൻ പറഞ്ഞു. കയ്യടികളോടെയാണ് മറ്റ് അംഗങ്ങളും പ്രേക്ഷകരും ഇവരെ സ്വീകരിച്ചത്.

 എട്ടിൽ നിന്ന് ആറായി

ഇതോടെ ഈ ആഴ്ചയിലെ എലിമിനേഷൻ ലിസ്റ്റിലുള്ള അംഗങ്ങളുടെ എണ്ണം എട്ടിൽ നിന്ന് ആറായി ചുരുങ്ങുകയായിരുന്നു. എലീന, രേഷ്മ, തെസ്നിഖാൻ, സുരേഷ്, പരീക്കുട്ടി എന്നിവരാണ് നിലവിൽ എലിമിനേഷൻ ലിസ്റ്റിലുള്ളത്. ഇതിൽ നിന്ന് ഒന്നോ അതിലധികമോ ആളുകൾ പുറത്തു പേകും. ആരെക്കെയാണെന്ന് ഞായറാഴ്ചത്തെ എപ്പിസോഡിൽ മാത്രമേ അറിയാൻ സാധിക്കുകയുള്ളു.

 പരീക്കുട്ടി

കണ്ണിന് ഇൻഫക്ഷൻ മൂലം പരീക്കുട്ടിയെ ബിഗ്ബോസ് ഹൗസിൽ നിന്ന് മാറ്റി നിർത്തിയേക്കുകയാണ്. ചികിത്സയിൽ കഴിയുന്ന പരീക്കുട്ടിയെ ഹൗസിന്റെ മറ്റൊരു ഭാഗത്താണ് നിലവിൽ താമസിപ്പിച്ചിരിക്കുന്നത്. നോമിനേഷൻ ലിസ്റ്റിലുള്ള മത്സരാർഥിയാണ് പരീക്കുട്ടി. ഇതാദ്യമായിട്ടാണ് എലിമിനേഷൻ റൗണ്ടിൽ എത്തുന്നത്. രണ്ട് പേർ ഇതിനോടകം തന്നെ ബിഗ്ബോസ് ഹൗസിൽ നിന്ന് പുറത്തായിട്ടുണ്ട്. ആദ്യ എലിമിനേഷനിൽ രാജിനി ചാണ്ടിയും ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സോമദാസിനേയും ബിഗ് ബോസ് ഹൗസിൽ നിന്ന് മടക്കി അയച്ചിരുന്നു. ആഴ്ചകൾ കഴിയുന്തോറും മത്സരവും മുറുകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X