രജിത്തിനൊപ്പം ചിന്നുവും പുറത്തേക്ക് തന്നെ! പെട്ടി പാക്ക് ചെയ്ത് മറ്റ് മത്സരാര്‍ഥികള്‍

ബിഗ് ബോസില്‍ നിന്നും രജിത്തിനെ പുറത്താക്കിയത് ഏതോ ഒരു സീക്രട്ട് ഗെയിമിന്റെ ഭാഗമാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. രേഷ്മയുടെ കണ്ണില്‍ തേച്ചത് മുളക് അല്ലെന്നും ഇത് ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിപാടിയാണെന്ന് പ്രേക്ഷകരില്‍ ചിലരും രജിത്ത് ഫാന്‍സും വിശ്വസിക്കുന്നത്. പുറത്ത് രജിത്തിനെ കൊണ്ട് വരുന്നതിന് വേണ്ടിയുള്ള മുറവിളികള്‍ നടക്കുകയാണ്.

രജിത്തിനെ താല്‍കാലികമായി പുറത്താക്കി എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞിരുന്നത്. ഇത് എത്ര ദിവസമുണ്ടാവുമെന്ന് അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്ത് പുറത്ത് എത്തിക്കാനുള്ള നിര്‍ദ്ദേശമാണ് മത്സരാര്‍ഥികള്‍ക്ക് ലഭിച്ചത്. ഇതോടെ രജിത്ത് ബിഗ് ബോസ് വീട്ടിലേക്ക് വരുന്നതിന് പകരം തിരിച്ച് പോവുകയാണോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.

 രജിത്തിന്റെ പെട്ടി പുറത്തെത്തിച്ചു

ബിഗ് ബോസിന്റെ നിര്‍ദ്ദേശപ്രകാരം ബാക്കിയുള്ള മത്സരാര്‍ഥികള്‍ ചേര്‍ന്ന് രജിത് കുമാറിന്റെ പെട്ടി പാക്ക് ചെയ്ത് അയച്ചിരിക്കുകയാണ്. ഏതോ ഒരു എഴുത്ത് പ്രകാരമാണ് മത്സരാര്‍ഥികള്‍ ഇക്കാര്യം ചെയ്തതെങ്കിലും അത് വായിക്കുന്ന ഭാഗം സംപ്രേക്ഷണം ചെയ്തിട്ടില്ല. രഘുവും സുജോയും അഭിയും അമൃതയുമടക്കമുള്ളവരാണ് രജിത്തിന്റെ പെട്ടി പാക്ക് ചെയ്തത്.

രജിത്തിന്റെ പെട്ടി പുറത്തെത്തിച്ചു

പെട്ടി പാക്ക് ചെയ്യുന്നതിനിടെ രജിത്ത് ചിന്നു എന്ന് വിളിക്കുന്ന പാവ തനിക്ക് വേണമെന്ന് ദയ അശ്വതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് രജിത്ത് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഇഷ്ടമുള്ള ഒരു കാര്യമാണെന്നും അത് കൊടുക്കണമെന്നും രഘുവും സുജോയും ചേര്‍ന്ന് പറയുന്നു. ഞാന്‍ ബിഗ് ബോസിനോട് പറയാമെന്നായിരുന്നു ദയ പറഞ്ഞത്. എന്നാല്‍ ആരും അതിന് സമ്മതിച്ചില്ല.

രജിത്തിന്റെ പെട്ടി പുറത്തെത്തിച്ചു

അപ്പോഴും രജിത്തിനെ ഓര്‍ത്ത് കരയുകയായിരുന്നു ദയ. ഒടുവില്‍ സാധാനങ്ങളെല്ലാം പാക്ക് ചെയ്ത് പെട്ടിയുമായി സുജോയും രഘുവും ഫുക്രുവും അഭിരാമിയും ചേര്‍ന്ന് സ്റ്റോര്‍ റൂമില്‍ കൊണ്ട് വച്ചു. അതിന് മേലെയായി രജിത്തിന്റെ ചിന്നു പാവയും വച്ചു. ഇത് രജിത്തേട്ടന്റെ ചിന്നുവാണ്, അദ്ദേഹത്തിന് അടുത്ത് എത്തിക്കണമെന്ന് രഘു പറയുന്നു.

രജിത്തിന്റെ പെട്ടി പുറത്തെത്തിച്ചു

നേരത്തെ ഈ പാവകളുടെ പേരില്‍ രജിത്തും ഫുക്രുവും തമ്മില്‍ വലിയ ബഹളമുണ്ടായിരുന്നു. പെട്ടി പാക്ക് ചെയ്ത് പുറത്തേക്ക് എത്തിച്ചെങ്കിലും രജിത്ത് തിരിച്ച് വരുമെന്ന് തന്നെയാണ് മത്സരാര്‍ഥികള്‍ വിശ്വസിക്കുന്നത്. സുജോയ്ക്കും ദയ അശ്വതിയ്ക്കുമാണ് രജിത്തിനെ ഏറ്റവുമധികം മിസ് ചെയ്യുന്നത്. കരഞ്ഞ് കരഞ്ഞ് ദയയ്ക്ക് നെഞ്ച് വേദന വന്ന അവസ്ഥ വരെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കാണാന്‍ കഴിഞ്ഞിരുന്നു. അതുപോലെ തന്നെ സുജോയും വളരെയധികം സങ്കടപെട്ടിരിക്കുകയാണ്.

Recommended Video

What Happened to Rajith Kumar? Is he in secret room? | FilmiBeat Malayalam
രജിത്തിന്റെ പെട്ടി പുറത്തെത്തിച്ചു

അതേ സമയം രഘു, ഫുക്രു, പാഷാണം ഷാജി, എന്നിവര്‍ക്കെല്ലാം രജിത്തിനെ പുറത്താക്കിയത് വലിയ സന്തോഷമാണ് നല്‍കിയിരിക്കുന്നത്. രജിത്തിനൊപ്പം ചേര്‍ന്ന് ഗെയിം കളിച്ച് മുന്നിലെത്തിയതാണെങ്കിലും രഘു ഇപ്പോള്‍ ്കളം മാറ്റി ചവിട്ടിയിരിക്കുകയാണ്. എങ്ങനെയും മത്സരം ജയിക്കാനുള്ള ശ്രമമാണ് രഘു മുന്നോട്ട് നടത്തുന്നത്. ഇക്കാര്യം ഫുക്രുവും ഷാജിയും നിരീക്ഷിച്ച് കണ്ടെത്തിയിരുന്നു. എന്തായാലും രജിത് സാര്‍ ഇല്ലാതെ തങ്ങള്‍ ഇനി ബിഗ് ബോസ് കാണില്ലെന്ന വാശിയിലാണ് ആരാധകര്‍. അടുത്ത എപ്പിസോഡില്‍ അതിനൊരു തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X