Don't Miss!
- News
ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പൊട്ടിച്ചിരിപ്പിക്കാന്‍ ബിഗ് ബോസ് 2 താരങ്ങള്‍, ബോയിംഗ് ബോയിംഗ് വെബ് സീരീസ് ട്രെയിലര്‍
ബിഗ് ബോസ് രണ്ടാം സീസണിലെ താരങ്ങളെല്ലാം ഒന്നിക്കുന്ന എറ്റവും പുതിയ വെബ് സീരീസാണ് ബോയിംഗ് ബോയിംഗ്. സുരേഷ് കൃഷ്ണന് സംവിധാനം ചെയ്യുന്ന സീരീസില്‍ ബിഗ് ബോസ് 2വിലെ മിക്ക മല്‍സരാര്‍ത്ഥികളും എത്തുന്നുണ്ട്. ബോയിംഗ് ബോയിംഗിന്റെ ആദ്യ ട്രെയിലര്‍ ബിബി കമ്പനി എന്ന യൂടൂബ് ചാനലിലൂടെ പുറത്തുവന്നിരുന്നു.മോഹന്‍ലാല്‍ ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന സീരിസില്‍ പാഷാണം ഷാജി, പ്രദീപ് ചന്ദ്രന്, ഫുക്രു, രാജിനി ചാണ്ടി, ആര്യ, വീണാ നായര്‍, മഞ്ജു പത്രോസ്, അലക്സാന്‍ഡ്ര ജോണ്സണ്, രേഷ്മാ നായര്‍, ആര്‍ജെ രഘു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

രാജിനി ചാണ്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം നടന്നത്. രാജീവ് അഞ്ചലിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച് സിനിമാ ജീവിതം തുടങ്ങിയ ആളാണ് സുരേഷ് കൃഷ്ണന്. തുടര്‍ന്ന് പ്രിയദര്ശന് ചിത്രങ്ങളില്‍ അസിസ്റ്റന്റും അസോസിയേറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷമാണ് പുതിയ വെബ് സീരീസുമായി സുരേഷ് കൃഷ്ണന് എത്തുന്നത്.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ശില്‍പ്പ ഷെട്ടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
ബിഗ് ബോസ് 2 കഴിഞ്ഞതിന് പിന്നാലെ താരങ്ങളെല്ലാം നിരവധി തവണ ഒത്തുകൂടിയിരുന്നു. ബിഗ് ബോസ് 2 താരങ്ങളുടെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ടിവി പരിപാടികളിലൂടെയും താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്പിലെത്തിയിരുന്നു. 75ാമത്തെ ദിവസമാണ് ബിഗ് ബോസ് രണ്ടാം സീസണ് അവസാനിച്ചത്. കോവിഡ് വ്യാപനം കൂടിയ സമയത്തായിരുന്നു ഷോ നിര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി