ഇത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്! ഇമോജി പോസ്റ്റിന് പിന്നാലെ മഞ്ജുവിന് സൈബര്‍ ആക്രമണം

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായി മുന്നേറിയ താരമാണ് മഞ്ജു പത്രോസ്. ആര്യ, വീണ, ഫുക്രു, പാഷാണം ഷാജി തുടങ്ങിയവര്‍ക്കൊപ്പം നിന്നാണ് മഞ്ജു ബിഗ് ബോസില്‍ കളിച്ചത്. ബിഗ് ബോസില്‍ നിന്നും പുറത്തുപോകുന്നത് വരെ രജിത്ത് കുമാറുമായി വലിയ തര്‍ക്കങ്ങളും വഴക്കും ഉണ്ടാക്കിയ ആള് കൂടിയായിരുന്നു മഞ്ജു.

രജിത്ത് പറഞ്ഞ കാര്യങ്ങളോടെല്ലാം ശക്തമായ വിയോജിപ്പാണ് മഞ്ജു പ്രകടിപ്പിച്ചത്. ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് രജിത്ത് പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ തുറന്നടിച്ചുകൊണ്ട് നടി രംഗത്തെത്തിയിരുന്നു. അടുത്തിടെയാണ് ബിഗ് ബോസില്‍ നിന്നും മഞ്ജു പുറത്തായത്. പുറത്തായ ദിവസം രജിത്തുമായി എല്ലാ കാര്യങ്ങളും സംസാരിച്ച് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ ശേഷമായിരുന്നു മഞ്ജു പത്രോസ് മടങ്ങിയത്.

പുറത്തുവന്നതിന് ശേഷം

പുറത്തുവന്നതിന് ശേഷം തനിക്ക് നേരിട്ട് അറിയാത്ത ആളാണ് രജിത്തെന്നും ഇനി സെര്‍ച്ച് ചെയ്ത് മനസിലാക്കിയ ശേഷം മാത്രമേ കാര്യങ്ങള്‍ കൂടുതല്‍ അറിയാന്‍ സാധിക്കുകയുളളുവെന്നും മഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം വ്യാപകമായ സൈബര്‍ ആക്രമണമാണ് മഞ്ജുവിനെതിരെ ഉണ്ടായത്.

ഒന്നും കാണാനും

ഒന്നും കാണാനും കേള്‍ക്കാനും മിണ്ടാനും വയ്യ എന്ന അര്‍ത്ഥത്തിലുളള മൂന്ന് ഇമോജികളാണ് മഞ്ജു പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് മോശം കമന്റുകളുമായി ആളുകള്‍ എത്തിയത്. തെറിവിളികളുമായിട്ടാണ് അധികപേരും എത്തിയത്. ഇത് ഞങ്ങളെ മാത്രം ഉദ്ദേശിച്ചതാണെന്ന തരത്തിലായിരുന്നു കമന്റുകളെല്ലാം വന്നത്.

ഐഡന്റിറ്റി വെളിപ്പെടുത്താതെ

ഐഡന്റിറ്റി വെളിപ്പെടുത്താതെ ചിലര്‍ മഞ്ജു പത്രോസിന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരുന്നു. ധൈര്യമുണ്ടെങ്കില്‍ ആരാണെന്ന് വെളിപ്പെടുത്തി കമന്റ് ചെയ്യാന്‍ മഞ്ജു പറഞ്ഞു. നേരത്തെ ബിഗ് ബോസില്‍ അമ്പത് ദിനങ്ങള്‍ പിന്നിടുന്നതിന്റെ മുന്‍പായിരുന്നു മഞ്ജു പുറത്തുപോയത്. ബിഗ് ബോസില്‍ അധികം ബഹളങ്ങളില്ലാതെ മുന്നോട്ടുപോയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു.

മഞ്ജു ഉള്‍പ്പെട്ട ഗ്യാങ്ങിനെയാണ്

മഞ്ജു ഉള്‍പ്പെട്ട ഗ്യാങ്ങിനെയാണ് അയല്‍ക്കൂട്ടം ടീം എന്ന് പറഞ്ഞ് ചിലര്‍ കളിയാക്കിയത്. മിനി സ്ക്രീന്‍ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ താരമാണ് മഞ്ജു പത്രോസ്. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ നടി ശ്രദ്ധേയായയത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും നടി അഭിനയിച്ചിരുന്നു.

റിയാലിറ്റി ഷോയിലൂടെയും

റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത വെറുതെയല്ല ഭാര്യയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സിനിമകളില്‍ സജീവമായ സമയത്താണ് മഞ്ജു ബിഗ് ബോസിലേക്ക് എത്തിയത്. അപ്രതീക്ഷിതമായിട്ടാണ് നടി ഷോയിലേക്ക് എത്തിപ്പെട്ടത്.

മഞ്ജു ബിഗ് ബോസിലുളള

മഞ്ജു ബിഗ് ബോസിലുളള സമയത്തും താരത്തിന്റെ ഫേസ്ബുക്ക് പേജ് ആക്ടീവായിരുന്നു. നടിയുടെ സുഹൃത്താണ് പേജ് ഉപയോഗിച്ചത്. മഞ്ജുവിന് പിന്തുണ അറിയിച്ചിട്ടുളള പോസ്റ്റുകളാണ് നടിയുടെ പേജില്‍ കൂടുതലായി വന്നിരുന്നത്. അമ്പതിലധികം ദിവസങ്ങള്‍ മഞ്ജു ബിഗ് ബോസില്‍ നില്‍ക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അമ്പത് ദിനങ്ങള്‍ ആവുന്നതിന് മുന്‍പ് നടി പുറത്താവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X