ദയയുടെ ഫോട്ടോ എടുക്കാൻ ഷാജിയുടെ തന്ത്രം| കരയാൻ പറ്റാത്ത ദയയുടെ മുഖത്ത് വെള്ളമൊഴിക്കേണ്ടി വന്നു!

ഒരുപാട് നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് രണ്ടാമതും മലയാളത്തിലേക്ക് ബിഗ് ബോസ് എത്തുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ആരംഭിച്ച ഷോ യ്ക്ക് രാശി ഇല്ലായിരുന്നുവെന്ന് വേണം പറയാന്‍. പല പ്രതിസന്ധികളും രൂപപ്പെട്ടതോടെ ഷോ അവസാനിപ്പിക്കേണ്ടതായി വന്നിരിക്കുകയാണ്. വെള്ളിയാഴ്ച അവസാനത്തെ എപ്പിസോഡ് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കൊറോണ വൈറസ് എല്ലായിടങ്ങളിലും വ്യാപിച്ചതാണ് പ്രധാന കാരണം. ബിഗ് ബോസ് അണിയറ പ്രവര്‍ത്തകരുടെയും മത്സരാര്‍ഥികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. അവസാന ദിവസങ്ങളില്‍ വീടിനുള്ളില്‍ തകര്‍ക്കുകയായിരുന്നു മത്സരാര്‍ഥികള്‍. അതിന് പറ്റിയ ടാസ്‌ക് ആയിരുന്നു കൊടുത്തതും.

ദയയുടെ കരച്ചില്‍

മൊബൈല്‍ ഫോണോ, ഇന്റര്‍നെറ്റോ മറ്റ് മാധ്യമങ്ങളോ ഒന്നുമില്ലാതെയാണ് മത്സരാര്‍ഥികള്‍ ബിഗ് ബോസിനുള്ളില്‍ കഴിയുന്നത്. ആകെ ഇവരുടെ കൈയില്‍ ഫോണ്‍കിട്ടാറുള്ളത് ഏതെങ്കിലും മത്സരാര്‍ഥി പുറത്ത് പോകുമ്പോഴാണ്. ഒന്നിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ കഴിഞ്ഞ ദിവസം എല്ലാവരുടെയും കൈയില്‍ ഫോണ്‍ കൊടുത്ത് കൊണ്ടുള്ള ഒരു ടാസ്‌ക് ആയിരുന്നു ബിഗ് ബോസ് കൊടുത്തത്. ഇതില്‍ എല്ലാവരും നന്നായി മത്സരിച്ചു എന്ന് തന്നെ വേണം പറയാന്‍.

 ദയയുടെ കരച്ചില്‍

രണ്ട് പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് എല്ലാവര്‍ക്കും ഒരോ ഫോണ്‍ കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്. ഒരാള്‍ മറ്റൊരാളുടെ ഫോട്ടോ എടുക്കുക എന്നതായിരുന്നു ടാസ്‌ക്. തലകുത്തി നിന്നും വേഷങ്ങള്‍ മാറിയും പലരും പല വിധത്തിലും രസകരമായ ഫോട്ടോഷൂട്ടുകളും നടത്തി. ഷാജി ക്യാമറമാനായി എത്തിയപ്പോള്‍ ദയ അശ്വതിയായിരുന്നു മോഡല്‍. വെറൈറ്റി പരീക്ഷിക്കുന്നതിന് വേണ്ടി കരയുന്ന ദയയുടെ ഫോട്ടോ എടുക്കാനായിരുന്നു ഷാജിയുടെ ശ്രമം. തുടക്കത്തില്‍ കരഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത ദയയ്ക്ക് പിന്നെ അതിന് സാധിക്കാതെ വന്നു.

 ദയയുടെ കരച്ചില്‍

ഇനിയും കരയാന്‍ ഷാജി ആവശ്യപ്പെട്ടെങ്കിലും കരയാന്‍ പറ്റുന്നില്ലെന്ന് ദയ പറഞ്ഞു. ഒടുവില്‍ വാഷ് റൂമില്‍ നിന്നും വെള്ളമെടുത്ത് ദയയുടെ മുഖത്ത് ഒഴിച്ച് കൊണ്ടാണ് ഷാജി ഫോാട്ടോ എടുത്തത്. സാധാരണ എല്ലാ ദിവസവും എന്ത് കാര്യത്തിനും കരയുന്ന സ്വഭാവമുള്ള ആളാണ് ദയ. നിസാര കാര്യത്തിന് വരെ വഴക്കുണ്ടാക്കി ബഹളം വെക്കുന്നത് പതിവാണ്. എന്നാല്‍ ഇതുപോലൊരു അവസരം വന്നപ്പോള്‍ കരയാത്തതിനെ കുറിച്ച് പറയുകയാണ് ആരാധകര്‍. ദയ വീട്ടില്‍ കരയാത്തൊരു നിമിഷം ചോദിച്ചാല്‍ പറയാന്‍ ഇത് ചൂണ്ടികാണിക്കാമെന്നാണ് കമന്റുകള്‍.

Recommended Video

Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | FilmiBeat Malayalam
ദയയുടെ കരച്ചില്‍

വീക്ക്‌ലി ടാസ്‌ക്, ലക്ഷ്വറി ബജറ്റ് ടാസ്‌ക്, തുടങ്ങി ഒരുപാട് ടാസ്‌കുകള്‍ മത്സരാര്‍ഥികള്‍ക്ക് ലഭിക്കാറുണ്ട്. സ്‌പോണ്‍സര്‍ ടാസ്‌ക് ആയിട്ടാണ്് ഫോണുകള്‍ നല്‍കിയത്. സാധാരണ ലഭിക്കുന്ന ഗെയിമുകളെക്കാള്‍ എല്ലാവരും വലിയ സന്തോഷത്തോടെയാണ് ഇത് സ്വീകരിച്ചത്. മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സ്‌നേഹ സമ്മാനങ്ങള്‍ ലഭിക്കുന്നതും പതിവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X