തിരുത്താനുളള ഒരവസരം കൊടുത്തൂടെ ബിഗ് ബോസേ? രജിത്തിന് വേണ്ടി അഭ്യര്‍ത്ഥിച്ച് ദയ അച്ചു
ബിഗ് ബോസ് 2വില്‍ അടുത്ത സുഹൃത്തുക്കളായി മുന്നേറിയ രണ്ട് മല്‍സരാര്‍ത്ഥികളായിരുന്നു രജിത്ത് കുമാറും ദയ അശ്വതിയും. തുടക്കം മുതല്‍ മാഷിനൊപ്പം നിന്നുകൊണ്ടാണ് ഷോയില്‍ ദയ മുന്നേറിയത്. എന്നാല്‍ പിന്നീടൊരിക്കല്‍ രജിത്ത് ദയയില്‍ നിന്നും അകലം പാലിച്ചിരുന്നു. പവന്‍ എത്തിയ ശേഷം മാഷ് തന്നെ ഒഴിവാക്കിയെന്നാണ് ദയ ആരോപിച്ചത്. കണ്ണ് രോഗം മാറി തിരിച്ചെത്തിയ ശേഷം രജിത്തുമായി പഴയ ബന്ധമൊന്നും ദയയ്ക്കില്ലായിരുന്നു.
പല തവണ അടുക്കാന്‍ ശ്രമിച്ചെങ്കിലും പുതിയ ആള്‍ക്കാരെ കിട്ടിയപ്പോള്‍ അവര്‍ക്കൊപ്പമായിരുന്നു രജിത്ത്. മാഷ് തന്നെ ഒഴിവാക്കിയതിന്റെ സങ്കടം ദയ മറ്റു മല്‍സരാര്‍ത്ഥികളോടെല്ലാം പറഞ്ഞിരുന്നു. അമൃത അഭിരാമി, സുജോ, രഘു തുടങ്ങിയവര്‍ക്കൊപ്പം രജിത്ത് കളിച്ചപ്പോള്‍ ആര്യയുടെയും ഫുക്രുവിന്റെയും കൂടെയാണ് ദയ നിന്നത്.
Recommended Video

എന്നാല്‍ കഴിഞ്ഞ ദിവസം രജിത്ത് പുറത്തായതിന് പിന്നാലെ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ച് സങ്കടപ്പെടുന്ന ദയയെ ആണ് എല്ലാവരും കണ്ടത്. അദ്ദേഹത്തെ പുറത്താക്കേണ്ടെന്ന അഭിപ്രായമായിരുന്നു ദയയ്ക്ക്. ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡുകളില്‍ രജിത്തിനെ ഓര്‍ത്ത് ദയ സങ്കടപ്പെട്ടിരുന്നു. രജിത്തിന് പണ്ട് ശീലമായിരുന്ന സ്വയം സംസാരിക്കല്‍ ഇപ്പോള്‍ ദയ ആണ് ഏറ്റെടുത്തിരിക്കുന്നത്. ആരുമില്ലാത്ത സമയത്ത് ഇത്തരത്തില്‍ സംസാരിക്കുവാന്‍ തുടങ്ങിയിരിക്കുകയാണ് ദയ.

ബിഗ് ബോസിന്റെ പുതിയ എപ്പിസോഡില്‍ രജിത്തിന് ഒരു അവസരം കൂടി നല്‍കുമോ എന്ന് ദയ ചോദിച്ചിരുന്നു. എപ്പോഴും ദൈവത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് നടക്കുന്ന രജിത്തിന് വീക്ക്‌ലി ടാസ്‌ക്കിന്റെ സമയത്ത് പിശാച് കൂടിയതുപോലെയാണ് തനിക്ക് തോന്നിയതെന്നും രേഷ്മക്ക് നേരെ ഉണ്ടായ പ്രവൃത്തിക്ക് ശേഷം അദ്ദേഹത്തിന് കുറ്റബോധം തോന്നിയെന്നും ദയ പറഞ്ഞു. ഒറ്റയ്ക്കിരുന്ന് വിഷമങ്ങള്‍ പറയുന്ന സമയത്താണ് ദയ ഇതും പറഞ്ഞത്.

സ്വന്തം കാര്യത്തിന് ഞാന്‍ ഇതുവരെ കരഞ്ഞിട്ടില്ല. ദൈവമുണ്ടെന്ന് എപ്പോഴും പറയുന്ന ആളാണ്. പക്ഷേ ആ ഗെയിമിന്റെ സമയത്ത് അങ്ങേരുടെ ദേഹത്ത് എന്തോ പിശാച് കൂടിയതുപോലെ ആയിരുന്നു. അങ്ങേര്‍ക്ക് നല്ല കുറ്റബോധമുണ്ട്. അതുകൊണ്ടാണ് അങ്ങേര് സ്വന്തം കണ്ണിലും മുളക് തേച്ചത്. ഒരിക്കല്‍ തിരുത്താനുളള ഒരു അവസരം കൊടുക്കില്ലേ ബിഗ് ബോസേ?.

ഞാന്‍ പറയുന്നതൊക്കെ ശരിയാണോ എന്ന് എനിക്കറിയില്ല ബിഗ് ബോസേ, ഞാനീ പറയുന്നതൊന്നും ഇവിടെയുളളവര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടോന്നും അറിയില്ല. മാഷ് ഉളളപ്പോള്‍ മാഷിന്റൊപ്പം നില്‍ക്കാതിരുന്നത്, മാഷ് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. കൂടെ എപ്പോഴും നടന്നാല്‍ സ്വന്തം പേര് പോകുമോ എന്ന് പേടിയുണ്ടായിരുന്നു. അതുകൊണ്ടാണ്, അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടൊന്നുമല്ല.

ഇഷ്ടകൂടുതല്‍ കൊണ്ടാണ്. ദയ അശ്വതി സ്വയം പറഞ്ഞു. തൊട്ടുപിന്നാലെ ഫുക്രു ദയയ്ക്ക് അടുത്തേക്ക് എത്തിയിരുന്നു. മാഷ് വരുമോ ഇല്ലയോ എന്നറിയില്ല. ഫിനാലെയ്‌ക്ക് ഞാനെന്തായാലും നാട്ടിലുണ്ടെങ്കില്‍ വരും. ഈയാഴ്ച ഔട്ട് ആവുകയാണെങ്കില്‍ കോണ്ടാക്ട് ചെയ്യാന്‍ നോക്കും,. അങ്ങേര് സമ്മതിക്കുകയാണെങ്കില്‍ പോയിക്കാണും. ചിലപ്പോള്‍ പോയിക്കാണില്ല എന്ന് എന്റെ മനസ് പറയുന്നു.

ചിലപ്പോള്‍ ഈ ശനിയാഴ്ച വരുമായിരിക്കും. ചിലപ്പോള്‍ ബിഗ് ബോസ് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതായിരിക്കുമോ. എന്നാല്‍ ബിഗ് ബോസ് ഒരു വ്യക്തി അല്ലെന്നും വലിയ ടീമാണെന്നും ഫുക്രു ദയയോട് പറഞ്ഞു. ബിഗ് ബോസിന്റെ നിയമത്തിന് വിരുദ്ധമായ പ്രവര്‍ത്തനം ആര് ചെയതാലും നടപടിയുണ്ടാവും. ഫുക്രു വ്യക്തമാക്കി.


Click it and Unblock the Notifications