ദയയ്ക്ക് പരോക്ഷമായ മറുപടിയുമായി അഭിരാമി! തുണി അലക്കാത്തവരാണ്! ചിരിച്ചുമറിഞ്ഞെന്ന് ഷാജി!
രസകരമായ ടാസ്‌ക്കുകളും ട്വിസ്റ്റും മാത്രമല്ല അപ്രതീക്ഷിത സംഭവങ്ങളും ബിഗ് ബോസില്‍ തുടര്‍ക്കഥയാണ്. 70 ദിനം പിന്നിട്ട് മുന്നേറുകയാണ് പരിപാടി. ഇനിയുള്ള ടാസ്‌ക്കുകള്‍ കടുക്കുമെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ ബിഗ് ബോസ് നല്‍കിയിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ് മത്സരാര്‍ത്ഥികള്‍. രഘുവും സംഘവും ഒരുഭാഗത്തും ആര്യയും ടീമും മറുവശത്തുമായാണ് ഇപ്പോള്‍ നില്‍ക്കുന്നത്.
എല്ലാവരുമായും അടുത്ത സൗഹൃദം നടിക്കുന്നവരുമുണ്ട്. കൃത്യമായ ഗെയിം പ്ലാനുമായാണ് ഓരോരുത്തരും മുന്നേറുന്നതെന്ന് മത്സരാര്‍ത്ഥികള്‍ തന്നെ പറഞ്ഞിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലേക്കെത്തിയ ദയയും ബിഗ് ബോസില്‍ സജീവമാണ്. രജിത് കുമാര്‍ പോയതിന്റെ നിരാശയെല്ലാം മാറ്റിവെച്ച് ശക്തിയോടെ പോരാടുകയാണ് മത്സരാര്‍ത്ഥികള്‍. രഘുവും സുജോയുമായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഇടയ്ക്ക് സംസാരിച്ചത്.

ദയയുടെ വിമര്‍ശനങ്ങള്‍
അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്ന് മാഷ് പുറത്തേക്ക് പോയതില്‍ ദയയും സങ്കടപ്പെട്ടിരുന്നു സാന്‍ഡ്ര, അഭിരാമി, അമൃത സംഘവുമായി ഇടയ്ക്ക് ദയ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയായി ഷാജിക്കും സംഘത്തിനുമൊപ്പമിരുന്നന്ന് അമൃതയേയും അഭിരാമിയേയും ദയ വിമര്‍ശിച്ചിരുന്നു. അവര്‍ അലക്കുന്നില്ലെന്നും നാറ്റം കാരണം ഉറങ്ങാനാവുന്നില്ലെന്നുമുള്ള വിമര്‍ശനങ്ങളുമായി നേരത്തെ ദയ എത്തിയിരുന്നു.
Recommended Video

അലക്കുന്നില്ല
അലക്കാത്തവരാണ് അവരെന്നും ഈ രണ്ട് ബാഗുകളിലായി കിടക്കുന്ന സാധനങ്ങളെല്ലാം അലക്കാനുള്ളതാണെന്നുമായിരുന്നു ദയ പറഞ്ഞത്. ഞങ്ങളുടെ നാട്ടില്‍ ഇതിന് അഴുക്കുമൂട്ട എന്ന് പറയുമെന്നും ബിഗ് ബോസേ ഇതിലേക്ക് ക്യാമറ ഫോക്കസ് ചെയ്യൂയെന്നും താരം പറഞ്ഞിരുന്നു. ആര്യയും എലീനയും ഫുക്രുവും ഇത് കേള്‍ക്കുന്നുണ്ടായിരുന്നു. ഈ സംസാരത്തിന് മുന്‍പായാണ് അഭിരാമി റൂമിലേക്ക് കടന്നുവന്നത്. അതിനിടയിലാണ് താരം പരോക്ഷമായി ഇതിനുള്ള മറുപടി നല്‍കിയത്.

അഭിരാമിയുടെ വരവ്
ഡ്രസ് പോലും അലക്കാത്തവരാണെന്നായിരുന്നു അഭിരാമി പറഞ്ഞത്. ചിരിച്ച് തോള്‍ വയ്യാണ്ടായെന്ന മറുപടിയായിരുന്നു ഷാജി നല്‍കിയത്. ഇതിന് പിന്നാലെയായി അഭിരാമി പുറത്തേക്ക് പോയിരുന്നു. പറയട്ടെ, താന്‍ അത് നേരിട്ടല്ലല്ലോ പറഞ്ഞത്. പറയണമെന്ന് കരുതിയിരുന്നതാണെന്ന് പറഞ്ഞായിരുന്നു ദയയുടെ കുറ്റപ്പെടുത്തല്‍ തുടര്‍ന്നത്. ഇടാന്‍ ഇഷ്ടം പോലെ ഡ്രസുണ്ടല്ലോയെന്നായിരുന്നു എലീന ചോദിച്ചത്. കഴിഞ്ഞ തവണ നോമിനേഷനില്‍ ദയ ഉന്നയിച്ച വിഷയം ഇതായിരുന്നു.

വ്യക്തിപരമായ കാര്യം
അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും അതേക്കുറിച്ച് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. മറ്റുള്ളവരും ഇത് ശരിവെച്ചിരുന്നു. അവര്‍ക്ക് ഈ പറഞ്ഞത് ഇത്ര വലിയ വിഷമമായെങ്കില്‍ നമ്മളൊക്കെ എന്തൊക്കെ കാര്യങ്ങളില്‍ ഫീലായി നടക്കേണ്ടവരാണെന്നായിരുന്നു ഫുക്രു ഷാജിയോട് ചോദിച്ചത്. നേരത്തെയും ദയ ഈ വിഷയം പറഞ്ഞ് ഇവരെ വിമര്‍ശിച്ചിരുന്നു.

മോളെ മിസ്സ് ചെയ്യുന്നു
പാപ്പുവിനെ തനിക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്നും തിരിച്ചുപോവാന്‍ ആഗ്രഹമുണ്ടെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. ഇനി കുറച്ച് ദിവസങ്ങളല്ലേയുള്ളൂവെന്നും വൈകാതെ തിരിച്ചെത്താനാവുമെന്നുമായിരുന്നു രഘു പറഞ്ഞത്. പുറത്തുപോയാല്‍ 10 തവണയെങ്കിലും താന്‍ മകളെ വീഡിയോ കോള്‍ വിളിക്കാറുണ്ടെന്നും ഇതാദ്യമായാണ് ഇങ്ങനെയെന്നും പറഞ്ഞായിരുന്നു അമൃത സങ്കടപ്പെട്ടത്.


Click it and Unblock the Notifications