എലീനയ്ക്ക് മനസാക്ഷിയില്ല! മനസ്സിലെ ആ ആഗ്രഹം ഇവിടെ ഉപേക്ഷിക്കുന്നു! വെളിപ്പെടുത്തലുകളുമായി ദയ!

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ദയ അശ്വതി ബിഗ് ബോസിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ മിക്കവര്‍ക്കും ദയയെ നേരത്തെ അറിയുമായിരുന്നു. ജസ്ല മാടശ്ശേരിക്കൊപ്പമായിരുന്നു ദയയുടെ വരവ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ കൊമ്പുകോര്‍ത്തവരായതിനാല്‍ ബിഗ് ബോസിലേക്ക് ഇവരെത്തിയപ്പോള്‍ ബിഗ് ബോസ് വീടും കുലുങ്ങുമെന്നായിരുന്നു എല്ലാവരും കരുതിയത്. ഒരുമിച്ച് കഴിയുന്നതിനിടയില്‍ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. ദയ ചേച്ചി പാവമാണെന്നായിരുന്നു ജസ്ല പറഞ്ഞത്. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ ദയ അടുത്തിടെയായിരുന്നു ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയത്.

രജിത് കുമാര്‍ തന്നെ അവഗണിക്കുന്നുവെന്ന് ദയ പരാതി പറഞ്ഞിരുന്നു. മോഹന്‍ലാലിന് മുന്നില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ഗെയിമിനിടയിലെ കാര്യങ്ങള്‍ എടുത്തുപറഞ്ഞ് താരം കരഞ്ഞിരുന്നു. തിരികയെത്തിയ ദയ മാഷിനോയും രഘുവിനോടുമൊക്കെ വഴക്കിട്ടിരുന്നു. എലീനയുമായി അടുത്ത സൗഹൃദത്തിലാണ് താരമിപ്പോള്‍. സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ എലീനയുമായും തെറ്റുകയായിരുന്നു താരം. എലിമിനേഷന്‍ നോമിനേഷനില്‍ എലീനയ്ക്കായി മാറിനിന്ന തന്നോട് അവള്‍ പോലും നന്ദികേട് കാണിച്ചല്ലോയെന്ന് പറഞ്ഞ് കരയുകയായിരുന്നു ദയ അശ്വതി.

ദയയുടെ കരച്ചില്‍

ദയയുടെ കരച്ചില്‍

തൊട്ടതിനും പിടിച്ചതിനുമൊക്കെയായി ഇടയ്ക്ക് കരയുന്നയാളാണ് ദയ. പറഞ്ഞ് തുടങ്ങിയ വിഷയത്തില്‍ നിന്നുംമാറി പെട്ടെന്ന് വികാരധീനയാവുന്ന താരത്തെയാണ് ഇപ്പോള്‍ കാണുന്നത്. രജിത് കുമാര്‍ പുറത്തേക്ക് പോയപ്പോള്‍ ദയയുടെ സങ്കടം കൂടുകയായിരുന്നു. സ്‌കൂള്‍ ടാസ്‌ക്കില്‍ ടീച്ചറായെത്തിയ ദയ ഇടയ്ക്ക് ക്ലാസില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. എന്ത് പറഞ്ഞാലും കരച്ചില്‍ എന്നാണ് ഇപ്പോള്‍ ദയയുടെ അവസ്ഥ. എലീനയും ഫുക്രുവുമാണ് മിക്കപ്പോഴും താരത്തെ ആശ്വസിപ്പിക്കാനായി എത്താറുള്ളത്.

 ലാലേട്ടന്‍ പറഞ്ഞത് ശരിയാണ്

ലാലേട്ടന്‍ പറഞ്ഞത് ശരിയാണ്

നിലാവത്ത് അഴിച്ചുവിട്ട കോഴി എന്ന് ലാലേട്ടന്‍ പറഞ്ഞത് സത്യമാണെന്നായിരുന്നു ദയ എലീനയോട് പറഞ്ഞത്. സ്കൂള്‍ ടാസ്ക്ക് കഴിഞ്ഞതിന് പിന്വാലെയായി തനിച്ചിരുന്ന് കരയുകയായിരുന്നു താരം. ഇതിനിടയിലാണ് എലീന അരികിലേക്ക് എത്തിയത്. എന്തിനാണ് കരയുന്നതെന്ന് എലീന ചോദിച്ചിരുന്നു. എല്ലാവരുംകൂടി അടുത്തയാഴ്ച തന്നെ ഇവിടുന്ന് പറഞ്ഞുവിടണമെന്നായിരുന്നു ദയയുടെ മറുപടി. വീണ്ടും ദയ കരയുന്നത് കണ്ടതോടെ എലീന അസ്വസ്ഥയായിരുന്നു.

Recommended Video

Bigg Boss Malayalam Season 2 Day 67 Review | FilmiBeat Malayalam
മൂന്നാം സ്ഥാനമെങ്കിലും

മൂന്നാം സ്ഥാനമെങ്കിലും

അങ്ങനെയൊന്നും ഇവിടെ നിന്നും പോവാനാവില്ലെന്നായിരുന്നു എലീന പറഞ്ഞത്. ഒന്നാം സ്ഥാനമൊന്നും വേണമെന്ന് ഞാന്‍ പറഞ്ഞില്ല, ഒരു മൂന്നാം സ്ഥാനമെങ്കിലും തരാമായിരുന്നുവെന്ന് പറഞ്ഞായിരുന്നു ദയ കരഞ്ഞത്. പക്ഷേ സിലബസില്‍ നിന്ന് മാറിയാണ് ക്ലാസ് എടുത്തതെന്നായിരുന്നു എലീന പറഞ്ഞത്. 'സിലബസില്‍നിന്ന് മാറിയാണ് ചേച്ചി സംസാരിച്ചത്. എന്തിനാണ് ചേച്ചി എല്ലാം വ്യക്തിപരമായി എടുക്കുന്നത്. അത് എന്നെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് അറിയാമോയെന്നും എലീന ചോദിക്കുന്നുണ്ടായിരുന്നു.

നിനക്ക് മനസാക്ഷിയില്ലേ?

നിനക്ക് മനസാക്ഷിയില്ലേ?

നോമിനേഷനില്‍ നിനക്ക് വേണ്ടി മാറിനിന്നയാളാണ് താന്‍. എന്തായാലും മനസാക്ഷി എന്ന് പറയുന്ന ഒന്നുണ്ട്. അത് നിനക്കും ഇല്ലാതെ പോയല്ലോ എലിയെന്നും ദയ പറയുന്നുണ്ടായിരുന്നു. ചേച്ചിയോട് ഇനിയൊന്നും പറയാനില്ലെന്നും പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു താരം. കരഞ്ഞിരുന്ന ദയയെ ആശ്വസിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയത് ഫുക്രുവായിരുന്നു. സുജോ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും മക്കളെക്കുറിച്ചോര്‍ത്താണ് സങ്കടമെന്നായിരുന്നു ദയ പറഞ്ഞത്.

 ആഗ്രഹം ഉപേക്ഷിക്കുന്നു

ആഗ്രഹം ഉപേക്ഷിക്കുന്നു

ഒറ്റയ്ക്ക് ഇരുന്നാലാണ് ജയിക്കുക എന്നാണ് മാഷ് എന്നോട് പറഞ്ഞിട്ടുള്ളത്. ഇത് എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തുകയാണ്. ജയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. അഞ്ചാം സ്ഥാനത്തെത്തണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. ജനങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞപ്പൊ ഒരു ആഗ്രഹം തോന്നിയതാ. ആ ആഗ്രഹവും ഞാന്‍ ഇവിടെവച്ച് കളയുകയാണെന്നും ദയ പറയുന്നുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X