ദയയും എലീനയും ജയിലില്‍! മാഷിന്റെ അവസ്ഥയെന്താവും? ആശങ്ക മാറാതെ ദയയുടെ ചോദ്യങ്ങള്‍!
ബിഗ് ബോസ് സീസണ്‍ രണ്ടിലെ പ്രധാന പ്രത്യേകതകളിലൊന്നാണ് ജയില്‍വാസം. അതാത് ആഴ്ചയില്‍ ടാസ്‌ക്കുകളിലും ഗെയിമുകളിലുമൊക്കെയായി മോശം പ്രകടനം കാഴ്ചവെച്ചവരെയാണ് ജയിലിലേക്ക് പറഞ്ഞയക്കുന്നത്. ജയിലില്‍ കഴിയുന്നവര്‍ക്ക് ചില ജോലികളും ബിഗ് ബോസ് നല്‍കാറുണ്ട്. ചപ്പാത്തി പരത്തലും റാഗിപ്പൊടി ഉണ്ടാക്കുന്നതുമൊക്കെയാണ് ബിഗ് ബോസ് ജയിലിലെ ജോലികള്‍. ഇത്തവണ ആരാണ് ജയിലില്‍ പോവേണ്ടതെന്നത് മത്സരാര്‍ത്ഥികള്‍ തന്നെയാണ് തീരുമാനിക്കാറുള്ളത്. ഈയാഴ്ച ദയയ്ക്കായിരുന്നു ജയിലില്‍ പോവാന്‍ നറുക്ക് വന്നത്. സ്‌കൂള്‍ ടാസ്‌ക്കിലെ മോശം പ്രകടനമായിരുന്നു താരത്തിന് തിരിച്ചടിയായത്.
പൊതുവെ രണ്ടുപേരെയാണ് ബിഗ് ബോസ് ജയിലിലേക്ക് അയക്കുന്നത്. ഇത്തവണ ഒരാളെ തിരഞ്ഞെടുക്കാനായിരുന്നു പറഞ്ഞത്. മോശംപട്ടം ലഭിച്ചത് ദയയ്ക്കായിരുന്നു. ബിഗ് ബോസ് സ്‌കൂളില്‍ ടീച്ചറായെത്തിയ ദയ മികച്ച പ്രകടനം കാഴ്ച വെച്ചില്ലായിരുന്നുവെന്ന് മിക്കവരും പറഞ്ഞിരുന്നു. ഇതോടെയാണ് ജയിലിലേക്ക് പോവുന്നത് ദയയാണെന്ന് ഉറപ്പായത്. ടാസ്‌ക്കിനിടയില്‍ തനിക്ക് പറ്റില്ലെന്ന് പറഞ്ഞ് ദയ ക്ലാസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ആര്യയായിരുന്നു അനുനയിപ്പിച്ച് താരത്തെ തിരികെ എത്തിച്ചത്. ഇതാണ് ദയയ്ക്ക് തിരിച്ചടിയായത്.
Recommended Video
ജയിലിലേക്ക് കൂടെ വരാന്‍ ആരോടെങ്കിലും ചോദിക്കൂയെന്നും ബിഗ് ബോസ് ദയയോട് പറഞ്ഞിരുന്നു. അത് വേണ്ടെന്നും താന്‍ ഒറ്റയ്ക്ക് പൊക്കോളാമെന്നുമായിരുന്നു താരത്തിന്റെ മറുപടി. ആരെങ്കിലും ദയയ്‌ക്കൊപ്പം ജയിലില്‍ പോവാന്‍ തയ്യാറാണോ എന്ന ചോദ്യം ബിഗ് ബോസ് ചോദിച്ചപ്പോള്‍ എലീന കൈ ഉയര്‍ത്തുകയായിരുന്നു. ഈ ചോദ്യം കേട്ടപ്പോള്‍ത്തന്നെ എലീന കൈയുയര്‍ത്തുകയായിരുന്നു. ഇതോടെയാണ് ഇവര്‍ ഇരുവരുമാണ് ജയിലിലേക്ക് പോവുന്നതെന്ന് ബിഗ് ബോസ് അറിയിച്ചത്.

എലീനയെ അനിയത്തിയെപ്പോലെയാണ് കാണുന്നതെന്നായിരുന്നു ദയ പറഞ്ഞത്. നോമിനേഷനില്‍ ഇരുവരും ഒരുമിച്ചെത്തിയപ്പോള്‍ താന്‍ പൊക്കോളാമെന്നും നീ ജയിച്ച് വരാനാണ് ആഗ്രഹമെന്നും ദയ പറഞ്ഞിരുന്നു. ഇമോഷണല്‍ കാര്യങ്ങളെക്കുറിച്ച് ചോദിച്ച് എലീന ദയയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. സ്‌കൂള്‍ ടാസ്‌ക്കില്‍ ഫുക്രുവിനും സുജോയ്ക്കും മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ എലീന പോലും തന്നെക്കുറിച്ച് പറഞ്ഞില്ലെന്നും നന്ദികേടാണ് തന്നോട് കാണിച്ചതെന്നും ദയ പറഞ്ഞിരുന്നു. നോമിനേഷനുള്ള പ്രത്യുപകാരമായാണോ എലീന കൂടെപ്പോയതെന്നുള്ള ചര്‍ച്ചകളിലാണ് മറ്റുള്ളവര്‍.
ജയിലിലെത്തിയപ്പോഴും ദയ ചര്‍ച്ച ചെയ്തത് മാഷിനെക്കുറിച്ചുള്ള കാര്യങ്ങളായിരുന്നു. അദ്ദേഹം ഇവിടെയുണ്ടോ അതോ പുറത്തേക്ക് പോയോ എന്നായിരുന്നു ചോദ്യം. ക്ലാസില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും ചോദിച്ചിരുന്നു. ആ സമയത്ത് തനിക്ക് രജിത്തിനെ അധികം ശ്രദ്ധിക്കാനായില്ലെന്നും രേഷ്മയ്‌ക്കൊപ്പമായിരുന്നുവെന്നുമായിരുന്നു എലീന പറഞ്ഞത്. ഫുക്രു മാഷ് ചോദിച്ചപ്പോള്‍ മുളക് തേച്ചുവെന്നോ അങ്ങനെ എന്തോ ആണ് മാഷ് പറഞ്ഞത്.
ആദ്യം ദേഷ്യം തോന്നിയെങ്കിലും പിന്നീട് എല്ലാവരും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ മാഷ് ചെറിയ ശിക്ഷ കൊടുത്തിരുന്നു. അദ്ദേഹം പുറത്തേക്ക് പോയോ എന്ന് അറിയില്ല. ഇത് ചാനലില്‍ കാണിച്ചിട്ടുണ്ടോയെന്ന് പോലും അറിയില്ല. തെറ്റ് തിരുത്തി ബിഗ് ബോസിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് ഒരവസരം നല്‍കിക്കൂടേയെന്നായിരുന്നു നേരത്തെ ദയ ചോദിച്ചത്.


Click it and Unblock the Notifications